IPL Auction 2021 : ഓരോ IPL താരം ലേലവും വളർന്ന് വരുന്ന യുവതാരങ്ങൾക്ക് ലഭിക്കുന്ന ഒരു അവസരമാണ്. എങ്ങനെയെങ്കിലും Base Price ൽ ഏതെങ്കിലും ടീമിൽ ഇടം നേടി കഴിവ് തെളിയിക്കുക എന്നൊരു ഒറ്റ ലക്ഷ്യം മാത്രമാണ് യുവതാരങ്ങൾക്കുള്ളത്. എന്നാൽ അതിന് അവസരം ലഭിക്കുന്നതോ BCCI നടത്തുന്ന ആഭ്യന്തര ടൂർണമെന്റുകളാണ്. അങ്ങനെ അഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഐപിഎൽ ടീമുകളിൽ മിക്കതും ലക്ഷ്യം വെച്ചിരിക്കുന്ന ഒരു മലയാളി താരമാണ് Kasaragod സ്വദേശിയായ Mohammed Azharuddeen. എന്നാൽ അസഹ്റുദീൻ മത്സരിക്കാൻ ആഗ്രഹിക്കുന്നതോ ഇന്ത്യൻ നായകൻ വിരാട് കോലിക്കൊപ്പവും ആദ്ദേഹം നയിക്കുന്ന റോയൽ ചലഞ്ചേഴ്സ് ബാം​ഗളൂരൂവിനായി കളിക്കാനാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇൻസൈസ് സ്പോർട്ട് എന്ന ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അസഹ്റുദീൻ തന്റെ ആ​ഗ്രഹം പ്രകടിപ്പിച്ചത്. നിലവിൽ നിരവധി ഐപിഎൽ ടീം ഫ്രാഞ്ചൈസികൾ അസഹ്റുദീനെ നോട്ടമിട്ടുട്ടെങ്കിലും ഏത് ടീമിലേക്ക് പോകാനാണ് കുടുതൽ പരി​ഗണന നൽകുന്നത് എന്ന് ചോദ്യത്തിനാണ് അസ്ഹർ കോലിയുടെ RCBയിൽ പോകാനാണ് തന്റെ ആ​ഗ്രഹം എന്ന് അറിയിച്ചത്. എന്നാൽ ഏത് ടീമും തന്നെ തെരഞ്ഞെടുത്താലും അവർക്കായി സന്തോഷത്തോടെ കളിക്കുമെന്നും അസഹ്റുദീൻ വ്യക്തമാക്കുകയും ചെയ്തു. 


ALSO READ: മുംബൈക്കെതിരെയുള്ള അസ്ഹറുദ്ദിന്റെ പ്രകടനത്തെ പ്രശംസിച്ച് സെവാ​ഗ്


ഈ കഴിഞ്ഞ Syed Mushtaq Ali Tournament ലാണ് ശക്തരായ മുംബൈയെ അവരുടെ തട്ടകത്തിലിട്ട് അസഹ്റുദീൻ തല്ലി തകർത്തത്. താരത്തന്റെ  54 പന്തിൽ പുറത്താകാതെ നേടിയ 137 റൺസാണ് കേരളത്തിന് ജയിക്കാനായത്. സെയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് ഏറ്റവും വേ​ഗത കൂടിയ രണ്ടാമത്തെ സെഞ്ചുറിയാണ് അസഹ്ർ മുംബൈയിൽ സ്വന്തമാക്കിയത്. താരത്തിന്റെ പ്രകടനത്തെ വിരേന്ദ്ര സേവാ​ഗ്, ഹർഷാ ഭോ​ഗ്ലെ തുടങ്ങിയ നിരവധി പേരാണ് പ്രശംസിച്ചത്. ഇതെ തുടർന്നാണ് ഈ കേരളത്തെ താരത്തെ പല ഐപിഎൽ ടീമുകളും അസ്ഹറിനെ നോട്ടമിട്ടിരിക്കുന്നത്. 


വിക്കറ്റ് കീപ്പർ ബാറ്റ്സ്മാർക്ക് യാതൊരു ക്ഷാമവുമില്ലാത്ത ഇന്ത്യയിൽ ശ്രദ്ധേയമാകണമെങ്കിൽ അസ്ഹറുദീൻ ശരിക്കുെ അവിശ്വസനീയത പുറത്തെടുക്കേണ്ടി വരും. റിഷഭ് പന്തും (Rishabh Pant), കെ.എൽ.രാഹുലും, ദിനേഷ് കാർത്തിക്കും, സഞ്ജു സാംസണും, ഇഷാൻ കിഷനും തുടങ്ങിയ നിരവധി പേരുള്ള വിക്കറ്റ് കീപ്പർ ശ്രേണിയിൽ മികച്ചതാകുകയെന്നത് അൽപം കഠിനമേറിയതാകും അസഹ്റിന്.


ALSO READ: IPL 2021 auction: രണ്ട് കോടി Base Price ഉള്ള താരങ്ങൾ ആരൊക്കെ ?


നാളെ വൈകിട്ട് മൂന്ന് മണിക്ക് ചെന്നൈയിൽ വെച്ചാണ് ഐപിഎൽ 2021ന്റെ താര ലേലം (IPL Auction 2021) ആരംഭിക്കുന്നത്. ഒരു ടീമിന് ഏറ്റവും അധികം 25 പേരാണ് ടീമിൽ ഉൾപ്പെടുത്താൻ സാധിക്കു. ഏറ്റവും കുറഞ്ഞത് 18 താരങ്ങളുമാണ് ഒരു ടീമിൽ ഉൾപ്പെടുത്താൻ സാധിക്കുന്നത്. 292 താരങ്ങളുടെ ലേലമാണ് നാളെ നടക്കുക. ലേലത്തിൽ പങ്കെടുക്കാൻ നേരത്തെ 1114 താരങ്ങൾ രജിസ്ടർ ചെയ്തിരുന്നു. 292 പേരിൽ 164 ഇന്ത്യൻ താരങ്ങളാണ് ലേലത്തിലേക്ക് പരി​ഗണന ലഭിച്ചിരിക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.