Mumbai : ഒരു ​ഗംഭീര തരിച്ച് വരവ് ആദ്യ മത്സരത്തിൽ തന്നെ സൃഷ്ടിക്കാനാകാതെ Captain Cool MS Dhoni യും Chennai Super Kings. IPL 2021 സീസണിലെ ചെന്നൈയ്ക്ക് ആദ്യ മത്സരത്തിൽ തോൽവി. യുവ ക്യാപ്റ്റൻ Rishabh Pant നയിക്കുന്ന Delhi Capitals ആണ് ചെന്നൈയെ ഏഴ് വിക്കറ്റിന് തോൽപിച്ചത്. ആരാധകരെ നിരാശരാക്കി ധോണി പൂജ്യനായി മടങ്ങുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്കോർ-  സിഎസ്കെ - 188ന് 7, ഡിസി- 190ന് 3


ടോസ് നേടിയ റിഷഭ് പന്ത് ചെന്നൈയെ ബാറ്റിങിനയിക്കുകയായിരുന്നു. സീ ഹിന്ദുസ്ഥാൻ മലയാള ഐപിഎൽ 2021 പ്രെഡിക്ഷൻ ഇലവൻ പ്രവചിച്ചത് പോലെ ധോണി കൂടുതൽ പരിചയ സമ്പനരെ ടീമിൽ ഉൾപ്പെടുത്തി ഒന്നോ രണ്ട് പുതുമുഖങ്ങളെയോ യുവതാരങ്ങളെയോ ആദ്യ ഇലവനിൽ പരി​ഗണിക്കുകയായിരുന്നു. ബാറ്റിങിൽ ഓപ്പണിങ്ങായി റുതുരാജ് ​ഗെയ്ക്ക്വാദി പരീക്ഷണം മാത്രമായിരുന്നു ധോണി നടത്തിയത്. 


ALSO READ : IPL 2021 CSK vs DC : ആദ്യ മത്സരത്തിൽ തന്നെ കടം തീർക്കാൻ ധോണിയും ചെന്നൈയും, എതിരാളികൾ റിഷഭ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ്, സാധ്യത ഇലവൻ ഇങ്ങനെ


എന്നാൽ ഡൽഹി ആകട്ടെ പതിവ് ചട്ടം പോലെ തന്നെ യുവാതാരങ്ങൾ മുൻ നിർത്തി ചെന്നൈക്കെതിരെ ഇറങ്ങിയത്. എന്നാൽ ബോളിങിലും ബാറ്റിങിലുമായി 4 പേർ വലിയോ തോതിൽ പരിചയ സമ്പന്നരാണ്. ഇം​ഗ്ലീഷ് താരം ടോം കറനെയും അവേഷ് ഖാനെയുമാണ് പ്രധാനമായും കോച്ച് റിക്കി പോണ്ടിങ് പരീക്ഷിച്ചത്. 


നിരാശജനകമായ തുടക്കമായിരുന്നു ചെന്നൈയ്ക്ക് ഉണ്ടായത്. ആദ്യ ഏഴ് റൺസിനിടെ രണ്ട് മുൻനിര ബാറ്റ്സ്മാൻമാർ പുറത്തായതോടെ സിഎസ്കെ ആദ്യം പരുങ്ങലിൽ ആയി. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച് പ്രകടനം നടത്തിയ റോബിൻ ഉത്തപ്പയ്ക്ക് പരി​ഗണന നൽകാതെയാണ് ധോണി യുവാതാരം ​ഗെയ്ക്ക്വാദിനെ ആദ്യം ഇറക്കിയത്. 


ALSO READ : IPL എങ്ങനെ Disney + Hotstar ൽ സൗജന്യമായി കാണാം?


എന്നാൽ പിന്നീട് സമ്മർദത്തിലാകാതെ തന്നെയാണ് ചെന്നൈ ബാറ്റ് വീശിയത്. മോയിൻ അലിയെ വൺ ഡൗൺ ഇറക്കിയാണ് ധോണിയുടെ രണ്ടാമത്തെ പരീക്ഷണം. അത് ഏകദേശം ഫലം കാണുകയും ചെയ്തു. അടിച്ച് തന്നെ കളിച്ച മോയിൻ അലിയും റെയ്നയും മെല്ലെ ചെന്നൈയുടെ സ്കോർ ഉയർത്തിയപ്പോൾ അശ്വിൻ വീണ്ടും രസം കൊല്ലിയായി എത്തി. അലിയെ പുറത്താക്കി ചെന്നൈയെ വീണ്ടും സമ്മർദത്തിലാക്കാൻ ഡൽഹി ശ്രമിച്ചു. 


അർധ സെഞ്ചുറി നേടി സുരേഷ് റെയ്ന കഴിഞ്ഞ സീസണിലെ തന്റെ അഭാവം ചെന്നൈ ടീം മാനേജ്മെന്റിന് കാണിച്ചു നൽകുകയും ചെയ്തു. എന്നാൽ നിർഭാ​ഗ്യവശാൽ ആ ഇന്നിങ്സ് തുടരാൻ റെയ്നയ്ക്ക് സാധിച്ചില്ല. റെയ്ന അടുത്ത പന്തിൽ റണ്ണൗട്ടാകുകയായിരുന്നു. 


പക്ഷെ എല്ലാവരെയും നിരാശരാക്കിയത് പൂജ്യനായി ധോണി മടങ്ങിയതാണ് മത്സരത്തിന്റെ മറ്റൊരു രസം കൊല്ലി. ധോണി നേരിട്ട രണ്ടാം പന്തിൽ തന്നെ താരത്തെ യുവതാരം ആവേഷ് ഖാൻ  ബോൾഡാക്കുകയായിരുന്നു. അവസാനം സാം കറന്റെ ഇന്നിങ്സിനെ തുടർന്നാണ് ചെന്നൈ പ്രതിരോധിക്കാൻ സാധിക്കുന്ന രീതിയിൽ സ്കോർ ചെയ്തത്. 


ALSO READ : IPL 2021: ഉദ്‌ഘാടന മത്സരത്തിൽ മുംബൈയെ എറിഞ്ഞൊതുക്കി ബാംഗ്ലൂർ


മറുപടി ബാറ്റിങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസിന് മികച്ച തുടക്കമായിരുന്നു പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. അർധ സെഞ്ചുറി നേടിയ ഇരുവരും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. പിന്നീട് ഡൽഹിക്ക് വിജയം അനയാസമായിരുന്നു. 1.2 ഓവർ ബാക്കി നിൽക്കവെയായിരുന്നു ഡൽഹിയുടെ ജയം.


പൃഥ്വി ഷാ 3 സിക്സറുകളും 9 ബൗണ്ടറിയുമായി  38 പന്തിൽ 72  റൺസെടുത്തു. ധവാനാകാട്ടെ 54 പന്തിൽ 2 സിക്സറുകളും 10 ബൗണ്ടറികളുമായി 85 റൺസെടുത്താണ് പുറത്തായത്. ഡൽഹിക്കായി ആവേഷ് ഖാനും‍ ക്രിസ് വോക്സും രണ്ട് വിക്കറ്റ് വീതം നേടി. നാളെ ചെന്നൈയിൽ സൺറൈസേഴ്സ് ഹൈദരബാദും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.