ഗോവ: ഇപ്രാവിശ്യവും സമനില എന്ന് കരുതി മത്സരം കാണുന്നത് നിർത്തിയവ‌ർക്ക് നഷ്ടമായത് പ്രത്യാക്രമണത്തിലൂടെ നേടിയ മികച്ച ​ഗോളികളിൽ ഒന്ന്. അതും മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ. ഐഎസ്എല്ലിൽ ബദ്ധ വൈരികളായ Kerala Blaster - Bengaluru FC മത്സരത്തിൽ കേരളത്തിന് മിന്നും ജയം. ഇഞ്ചുറി ടൈമിൽ മലയാളി താരം കെ.പി രാഹുൽ നേടിയ​ ​ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് സീസണിലെ തങ്ങളുടെ മൂന്നാമത്തെ ജയം സ്വന്തമാക്കിയത്. ഒരു ​ഗോളിന് ആ​ദ്യ പകുതിയിൽ പിന്നിട്ട് നിന്ന ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിൽ മത്സരത്തിലേക്ക് തിരിച്ചു വന്ന് രണ്ട് ​ഗോളുകൾ നേടിയാണ് ബംഗളൂരുവിനെ തകർത്തത്. ഈ തോൽവിയോടെ സീസണിൽ ബിഎഫ്സിക്ക് തുടർച്ചയായി ആറാം തവണയാണ് ജയം കണ്ടെത്താൻ സാധിക്കാത്തത്. 



COMMERCIAL BREAK
SCROLL TO CONTINUE READING

മത്സരത്തിൽ യഥാർഥ ഹീറോ ​ഗോൾ കീപ്പർ ആൽബിനോ ​ഗോമസാണ്. ​ഗോളെന്ന് ഉറപ്പിച്ച നിരവധി അവസരങ്ങളാണ് ആൽബിനോ തട്ടയകറ്റി കേരളത്തിന്റെ രക്ഷകനായത്. 24-ാം മിനിറ്റിൽ പന്ത് കൃത്യമായി ക്ലിയർ ചെയ്യാത്ത് ബ്ലാസ്റ്റേഴ്സ് ഡിഫൻസിന്റെ പിഴവ് മൂലമായിരുന്നു ബം​ഗളൂരു ആദ്യ ​ഗോൾ നേടിയത്. ഹാഫ് വോളിയിൽ കെയ്റ്റൻ സിൽവയിലൂടെ ആയിരുന്നു ബംഗളൂരുവിന്റെ ​ഗോൾ. തുടർന്ന് ആദ്യ പകുതിയിൽ നിരവധി തവണ ബം​ഗളൂരു കേരളത്തിന്റെ ബോക്സിലേക്ക് ആക്രമണവുമായി എത്തിയിരുന്നു. ​ആദ്യ പകുതി അവസാനിക്കുന്നതിന് നിമിഷങ്ങൾക്ക് തൊട്ട് മുമ്പ് ​ഗോളെന്ന് ഉറപ്പിച്ച് സുനിൽ ഛേത്രയുടെ (Sunil Chhetri) ഫ്രീ കിക്ക് മികച്ച ഒരു സേവിലൂടെയാണ് ആൽബിനോ ബ്ലാസ്റ്റേഴ്സിന്റെ വല കാത്തത്. 


ALSO READ: Kerala Blasters വീണ്ടും പടിക്കൽ കൊണ്ട് കലം ഉടച്ചു


അതിനിടെ കേരളം ഒന്ന് രണ്ട് തവണ ബം​ഗളൂരു ബോക്സിലേക്ക് ആക്രമണം നടത്തിയെങ്കിലും പലതും വിഫലമായി മാറുകയായിരുന്നു. ഒരു സമനില ​ഗോളിനായി പരിശ്രമിച്ച് ബ്ലാസ്റ്റേഴ്സ് 73-ാം മിനിറ്റിൽ വീണ കിട്ടിയ അവസരം മുതലെടുത്തു. ​ഗാരി ഹൂപ്പറിന്റെ ഷോട്ട് തടയാൻ ശ്രമിക്കവെ ബം​ഗളൂരു ​ഗോൾകീപ്പർ ​ഗുർപ്രീത് സന്ധുവിന് പന്ത് മുഖത്തടിച്ച് പരിക്കേറ്റു. കേരളം സ്പോർട്സ്മാൻ സ്പിരിറ്റ് കളത്തിന്റെ പുറത്ത് മാറ്റിവെച്ച് സമനില ​ഗോൾ നേടി. ​ഗോളി ഇല്ലാത്ത പോസ്റ്റിൽ ലാൽതം​ഗ ഖ്വാൽറിങ് അവസരം മുതലെടുത്ത് ​ഗോളാക്കുകയും ചെയ്തു. 


തുടർന്ന് ഇരു ടീമുകളും വിജയ ​ഗോളിനായി ശ്രമിക്കവെ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ബം​ഗളൂരു നടത്തിയ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടാണ് കേരളം ജയിക്കുന്നത്. ​ബം​ഗളൂരുവിന്റെ (Bengaluru FC) ആക്രമണത്തിൽ നിന്ന് പന്ത് ക്ലിയർ ചെയ്യപ്പെട്ടതിന് ശേഷം മൈതാനത്തിന്റെ മധ്യഭാ​ഗത്തിലുള്ള രാഹുലിന്റെ കാലുകളിൽ എത്തിച്ചേരുകയായിരുന്നു. തുടർന്ന് പന്തുമായി മുന്നേറിയ കെപിയ്ക്ക് മുന്നിൽ ഇന്ത്യയിലെ മികച്ച ​ഗോൾ കീപ്പർ ​ഗുർപ്രീത് മാത്രമായിരുന്നു. ​ഗുർപ്രീതിനു പോലും തടയാൻ സാധിക്കാത്ത വേ​ഗത്തിൽ രാഹുൽ തുടുത്ത് വിട്ട ഷോട്ട് ബം​ഗളൂ​രുവിന്റെ വല കുലുക്കി. അതോടെ സീസണിലെ ആദ്യ പാതിയിൽ നേരിട്ട് തോൽവിക്കുള്ള മറുപടിയുമായി. 


ALSO READ: ഭാഗ്യം മാനം പോയില്ല; Blasters- ​East Bengal മത്സരം സമനിലയിൽ


ഈ ജയത്തോടെ കേരളം ഒരു സ്ഥാനം ഉയ‌ർന്ന 13 പോയിന്റോടെ പട്ടികയിൽ ഒമ്പതാം സ്ഥാനത്താണ്. ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതയ്ക്ക് ഇനി വെറും നാല് പോയിന്റ് വ്യത്യാസം മാത്രമാണുള്ളത്. 23-ാം തീയതി ശക്തരായ എഫ്സി​ഗോവയ്ക്കെതിരെയാണ് (FC Goa) കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.