ISL 2021-22 : പരിക്കേറ്റ കെ പി രാഹുൽ ടീമിന്റെ പുറത്തേക്ക്, ബ്ലാസ്റ്റേഴ്സിന് തുടക്കത്തിൽ തന്നെ തലവേദന
KP Rahul എത്ര നാളത്തേക്കാണ് ടീമിന് പുറത്ത് നിൽക്കുക എന്നോ പരിക്ക് എന്താണെന്നോ ഇതുവരെ ബ്ലസ്റ്റേഴ്സ് ടീം മാനേജുമെന്റ് വ്യക്തമാക്കിട്ടില്ല.
Goa : ഐഎസ്എൽ 2021-22 സീസൺ (ISL 2021-22) തോൽവിയോടെ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) തലവേദനയായി മുന്നേറ്റ താരം കെ.പി രാഹുലിന്റെ (KP Rahul) പരിക്ക്. പരിക്കേറ്റ താരം ചികിത്സക്കായി ടീമിന്റെ ബയോബബിൾ ഭേദിച്ച് പുറത്ത് പോകുവാണ് കേരള ബ്ലാസ്റ്റേഴ്സ് അറിയിച്ചു.
"എടികെ മോഹൻ ബഗാനെതിരെയുള്ള മത്സരത്തിനിടെ പരിക്കേറ്റ് കെപി രാഹുൽ കൂടുതൽ പരിശോധനയ്ക്കും ചികിത്സക്കുമായി ബയോ-ബബിൾ ഭേദിച്ച് പുറത്തേക്ക് പോകുവാണ് " കേരള ബ്ലാസ്റ്റേഴ്സ് സോഷ്യൽ മീഡിയയലൂടെ അറിയിച്ചു.
ALSO READ : ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ഗോളിൽ Kerala Blasters ന് ജയം
എന്നാൽ എത്ര നാളത്തേക്കാണ് താരം ടീമിന് പുറത്ത് നിൽക്കുക എന്നോ പരിക്ക് എന്താണെന്നോ ഇതുവരെ ബ്ലസ്റ്റേഴ്സ് ടീം മാനേജുമെന്റ് വ്യക്തമാക്കിട്ടില്ല. എടികെയ്ക്കെതിരെയുള്ള മത്സരത്തിൽ സഹൽ അബ്ദുൽ സമദ് നേടിയ ആദ്യ ഗോളിന് ശേഷമാണ് രാഹുലിന് പരിക്കേൽക്കുന്നത്.
ഗ്രോയിൻ ഭാഗത്താണ് താരത്തിന്റെ പരിക്കേറ്റെന്ന് സൂചന. ഗ്രോയിൻ ഭാഗത്തിലെ മസ്സിലിന് കീറലുണ്ടെന്ന് നിഗമനം. വിദഗ്ധ ചികിത്സക്കായി രാഹുലിനെ മുംബൈയിലേക്ക് മാറ്റുമെന്ന് റിപ്പോർട്ടുകളുണ്ട്.
ALSO READ : ISL 2020-21: വീണ്ടും രക്ഷകനായി KP Rahul, FC Goa യ്ക്കെതിരെ Kerala Blasters ന് സമനില
പരിക്കിൽ നിന്ന് താരം വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ബ്ലാസ്റ്റേഴ്സ് ട്വീറ്റൽ കൂട്ടിച്ചേർക്കുകയും ചെയ്തു. സഹൽ നേടിയ ഗോളിന് അസിസ്റ്റ് നൽകിയത് രാഹുലായിരുന്നു.
മത്സരത്തിൽ ആദ്യ പകുതിയിൽ മോഹൻ ബഗാനെതിരെ ആദ്യ ഗോൾ നേടിയതിന് ശേഷമാണ് താരത്തിന്റെ പരിക്കേറ്റത്. ഉടൻ തന്നെ രാഹുലിന് പിൻവലിക്കുകയും പകരം മറ്റൊരു മലയാളി താരം പ്രശാന്തിനെ കോച്ച് വ്ലൂകോമാനോവിച്ച ഇറക്കുകയും ചെയ്തു.
ബഗാനെതിരെയുള്ള ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് രണ്ടിനെതിരെ നാല് ഗോളുകൾക്ക് തോൽക്കുകയായിരുന്നു. എടികെയ്ക്കായി ഹ്യൂഗോ ബൗമോസ് രണ്ടും റോയി കൃഷ്ണയും ലിസ്റ്റൺ കൊളാക്കോയും ഓരോ ഗോൾ വീതം നേടുകയും ചെയ്തു. പെരേര ഡയസാണ് കേരളത്തിനായി മറ്റൊരു ഗോൾ കണ്ടെത്തിയത്. നവംബർ 25ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...