Kochi : വിദേശ താരത്തിന് കരാറിൽ പറഞ്ഞ മുഴുവൻ തുക നൽകാത്തതിന് കേരള ബ്ലാസ്റ്റേഴ്സിന് (Kerala Blasters) ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ (FIFA) ഏർപ്പെടുത്തിയ ട്രാൻസ്ഫർ ബാൻ (Transfer Ban) സ്ഥിരീകരിച്ച് ക്ലബ്. ബാൻ ഒഴിവാക്കാനുള്ള എല്ല നടപടികളും സ്വീകരിച്ചും എന്ന് കേരള ബ്ലാസ്റ്റേഴ്സ് പ്രസ്താവനയിലൂടെ അറിയിച്ചു. നിലിവിൽ നടക്കുന്ന ട്രാൻസ്ഫറുകളെ ഇത് ബാധിക്കില്ലയെന്ന് ക്ലബ് വ്യക്തമാക്കി.
ഫിഫാ ഏർപ്പെടുത്തിയ വിലക്കിനെ മാനിച്ചു കൊണ്ട് ബാൻ ഒഴിവാക്കാനുള്ള എല്ല നടപടികൾ സ്വീകരിക്കും. കൃത്യസമയത്തിനുള്ളിൽ വിലക്ക് മാറ്റാനുള്ള എല്ലാ നടപടികൾ കൈക്കൊള്ളും. കൂടാതെ നിലവിൽ ടീമിന്റെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും തുടരും വരാനിരിക്കുന്ന സീസണിനെ ഇത് ബാധിക്കില്ലയെന്ന് ക്ലബ് പ്രസ്താവനയിലൂടെ ഉറപ്പ് നൽകുന്നു.
Club Statement pic.twitter.com/KslSgbznzr
— (@KeralaBlasters) June 8, 2021
ALSO READ : Kerala Blasters ന് ട്രാൻസ്ഫർ വിലക്കേർപ്പെടുത്തി FIFA, കാരണം വിദേശ താരത്തിന് കരാറിൽ പറഞ്ഞ തുക നൽകിയില്ല
കഴിഞ്ഞ ദിവസം രാത്രി വൈകിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഫിഫായുടെ ട്രാൻസ്ഫർ വാർത്ത പുറത്ത് വന്നത്. സീ ഹിന്ദുസ്ഥാൻ മലയാളമാണ് ആദ്യം ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പം മറ്റൊരു ഐഎസ്എൽ ക്ലബായ ഈസ്റ്റ് ബംഗാളിനും ഫിഫാ വിലക്കേർപ്പെടുത്തിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ ഇബി യാതൊരു പ്രസ്താവന നൽകിട്ടില്ല. സ്പോൺസർ പ്രശ്നം ഇതുവരെ ഇബി ഒത്തു തീർപ്പാക്കിട്ടില്ല. അതിനിടെയാണ് ഈ ട്രാൻസ്ഫർ പ്രശ്നം കൂടി ടീമിനെ ബാധിച്ചിരിക്കുന്നത്. താരങ്ങളുടെ ട്രാൻസ്ഫർ സംബന്ധിച്ച പണമിടപാടിലുണ്ടായ പരാതിയെ തുടർന്നാണ് ഫിഫാ ഇരു ടീമുകൾക്കും ട്രാൻസ്ഫർ വിലക്ക് ഏർപ്പെടുത്തിയത്.
മുൻ കേരള ബ്ലാസ്റ്റേഴ്സ് സ്ലൊവേനിയൻ താരം മറ്റേജ് പൊപ്ലാനിക്കിന്റെയും നിലവിൽ താരം കളിക്കുന്ന സ്കോട്ടിഷ് ക്ലബ് ലിവിസ്റ്റൺ എഫ്സിയുടെ പരാതിയിലാണ് ഫിഫാ ഈ തീരുമാനം എടുത്തിയിരിക്കുന്നത്. ഈ പരാതിയിൽ ജൂൺ ആദ്യം തന്നെ ഫിഫയും എഐഎഫ്എഫും ക്ലബിനെതിരെ നടപടി സ്വീകരിക്കാൻ ഒരുങ്ങിയെന്നാണ് വിവിധ വൃത്തങ്ങൾ അറിയിക്കുന്നത്. ജോണി എ കോസ്റ്റയുടെ പരാതിയലാണ് ഈസ്റ്റ് ബംഗാളിനെതിരെ ഫിഫ ട്രാൻസ്ഫർ ബാൻ ഏർപ്പെടുത്താൻ പോകുന്നത്.
ALSO READ : Ivan Vukomanovic കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ കോച്ച്, ഔദ്യോഗിക പ്രഖ്യാപനം ഉടൻ
എന്താണ് ശരിക്കും സംഭവം?
2018-2020 സീസണിൽ കേരളത്തിന്റെ വിദേശ താരങ്ങളിൽ ഒരാളായിരുന്ന സ്ലോവേനിയൻ താരം മറ്റേജ് പൊപ്ലാനിക്കിന് ക്ലബ് ഇതുവരെ കരാറിൽ പറഞ്ഞിരിക്കുന്ന മുഴുവൻ തുകയും നൽകിട്ടില്ല. ഇതെ തുടർന്ന് താരവും താരത്തിന്റെ നിലവിലെ ക്ലബും ചേർന്ന് ഫിഫയെ സമീപിക്കുകയായിരുന്നു. ഫിഫാ കമ്മിറ്റി കൂടി കേരള ടീമിന്റെ മാനേജ്മെന്റിന്റെ ഭാഗത്താണ് തെറ്റ് എന്ന് കണ്ടെത്തി. അതെ തുടർന്നാണ് ഈ ബാൻ ഏർപ്പെടുത്തുന്നത്.
ALSO READ : India vs Bangladesh : 'ഡബിൾ ഛേത്രി' ഇന്ത്യക്ക് ലോകകപ്പ്, ഏഷ്യ കപ്പ് യോഗ്യത റൗണ്ടിൽ ആദ്യ ജയം
എന്നാൽ ഇത് വലിയ ഒരു പ്രശ്നമല്ല. പൊപ്ലാനിക്കിന് നൽകനുള്ള തുക ക്ലബ് വീട്ടി കഴിഞ്ഞാൽ നാളെ മുതൽ തുറക്കുന്ന ട്രാൻസ്ഫർ വിൻഡോക്ക് ബ്ലാസ്റ്റേഴ്സിന് പങ്കെടുക്കാൻ സാധിക്കും. ഈ ഉറപ്പാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...