​ISL 2020-21: ഐഎസ്എല്ലിൽ തോൽവിയുടെ ശൈലിക്ക് മാറ്റം വരുത്താതെ Kerala Blasters. ലീഡ് എടുത്തിട്ട് അത് നിലനിർത്താൻ അറിയാതെ തോൽവി വഴങ്ങുകയാണ് ഈ സീസണിലെ ഭൂരഭാ​ഗം മത്സരങ്ങളും. നേടിയ ലീഡ് ഉയർത്താനോ അത് കാത്ത് സൂക്ഷിക്കാനോ അറിയാതെ നട്ടം തിരിയുകയാണ് ബ്ലാസ്റ്റേഴ്സ്. ഇതിന് ഉദ്ദാഹരണമായിരുന്നു ഇന്നലെ Mumbai City FC ക്കെതിരെയും ATK Mohan Bagan എതിരെയും ബ്ലസ്റ്റേഴ്സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ ഈ രണ്ട് മത്സരങ്ങളിലും ആദ്യം ​ഗോൾ നേടിയതിന് ശേഷം പിന്നീട് അത്  നിലനിർത്താനറിയാതെ പതറുന്ന ബ്ലാസ്റ്റേഴ്സ് താരങ്ങളെയാണ് കളത്തിൽ കാണാൻ സാധിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ 27-ാം മിനിറ്റിൽ വിൻസന്റെ ​ഗോമസിന്റെ ഹെഡറിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ജോ‌ർദാൻ മറെയുടെ ​ഗംഭീരമായ ഒരു ഷോട്ട് മുംബൈ ​ഗോൾ കീപ്പർ അമരീന്ദർ സിങ് തടഞ്ഞത് കോർണറായി മാറുകയായിരുന്നു. സഹൽ അബദുൾ സമദ് (Sahal Abdul Samad) നൽകിയ മികച്ചൊരു കോർണർ ​ഗോമസിന് തലവെക്കേണ്ട കാര്യം മാത്രമെ ഉണ്ടായിരുന്നുള്ളു. ആദ്യ പകുതിയിൽ കേരളത്തിന്റെ ആ ഒരു ​ഗോളിന്റെ ലീഡോടെ അവസാനിക്കുകയായിരുന്നു.


ALSO READ: Kerala Blasters രണ്ട് ​ഗോളിന് മുന്നിൽ നിന്നിട്ടും ATK Mohan Bagan ട് തോറ്റു; Roy Krishna ക്ക് ഇരട്ട ഗോൾ


രണ്ടാം പകുതി ആരംഭിച്ച ആദ്യ പത്ത് ടച്ചുകൾക്കുള്ളിൽ തന്നെ മുംബൈ എഫ്സി ആദ്യ ​ഗോൾ നേടുന്നത്. ഡിഫ്ലെക്ഷനിലൂടെ ലഭിച്ച് അവസരം ഇടത് വിങ്ങിലൂടെ കയറി വന്ന ബിപിൻ സിങ്ങാണ് ​ഗോളാക്കിയത്. തുടർന്ന്  കേരളം (Kerala Blasters) ആക്രമണം തുടർന്നെങ്കിലും അതൊന്നും ​ഗോളായി മാറിയില്ല. 


ALSO READ: ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനില


എന്നാൽ 65-ാം മിനിറ്റിൽ നമെനേസു കോസ്റ്റ ആദം ലെ ഫോൺഡ്രെയെ വീഴത്തിയതിന് ലഭിച്ച പെനാൽറ്റിലൂടെയാണ് മുംബൈ (Mumbai City FC) മുന്നിലെത്തുന്നത്. ഫോൺഡ്രെ തന്നെ എടുത്ത പെനാൽറ്റി കേരളത്തിന്റെ കീപ്പർ ആൽബിനോ ​ഗോമസിനെ മറികടന്ന് ​ഗോളായി മാറുകയായിരുന്നു. കേരളത്തിന്റെ ആക്രമണങ്ങളെ മികച്ച രീതിയിൽ തട്ടിയകറ്റി മുംബൈയിടെ ​ഗോൾ കീപ്പർ അമരേന്ദർ സിങാണ് മത്സരത്തിലെ മികച്ച താരം. ഇനി ഫെബ്രുവരി 11ന് Odisha FC ക്കെതിരെയാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.