India vs England : Jofra Archer ക്ക് പരിക്ക്, ഇന്ത്യക്കെതിരെയുള്ള ഏകദിനത്തിൽ കളിക്കില്ല, IPL ല്ലും നഷ്ടമാകും
ഇന്ത്യക്കെതിരെയുള്ള ഏകദിനം കൂടാതെ ഏപ്രിൽ 9ത് മുതൽ നടക്കുന്ന ഐപിഎല്ലും താരത്തിന് നഷ്ടമാകും.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ആർച്ചർ.
Ahmedabad : England ന്റെ പേസ് ബോളർ Jofra Archer കൈ മുട്ടിനേറ്റ് പരിക്കിനെ തുടർന്ന് ടീമിൽ നിന്നൊഴുവാക്കി. ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിൽ ഇനി ബാക്കിയുള്ള ഏകദിന പരമ്പരയിൽ നിന്ന് ആർച്ചറെ ഒഴിവാക്കിയെന്ന് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു.
ഇന്ത്യക്കെതിരെയുള്ള ഏകദിനം കൂടാതെ ഏപ്രിൽ 9ത് മുതൽ നടക്കുന്ന ഐപിഎല്ലും താരത്തിന് നഷ്ടമാകും.ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ താരമാണ് ആർച്ചർ.
മാർച്ച് 23നാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പര ആരംഭിക്കുന്നത്. കൈമുട്ടിന് ഏറ്റ പരിക്കിനെ തുടർന്നാണ് ആർച്ചർ ടീമിൽ നിന്നും ഒഴുവാക്കിയത്. കൂടുതൽ ചികിത്സക്കായി ആർച്ചർ നാട്ടിലേക്ക് തിരിച്ചു.
നേരത്തെ ടെസ്റ്റ് പരമമ്പരക്കിടെയാണ് ആദ്യ താരത്തിന് കൈമുട്ടിന് പരിക്കേറ്റത്. അതെ തുടർന്ന് അവസാന ടെസ്റ്റ് മത്സരങ്ങളിൽ നിന്നൊഴുവാക്കിയിരുന്നു. പിന്നീട് പരിക്ക് ഭേദമായതോടെയാണ് താരം വീണ്ടും ടീമിൽ ഇടം നേടിയത്. എന്നാൽ വീണ്ടും പരിക്ക് കലുശിതമായതോടെയാണ് താരം ടീം വിടുകയാണ്.
ALSO READ : India vs England 3rd T20 : അവേശം കനക്കും, ഇന്ന് മൂന്നാം Twenty20, പക്ഷെ കാണികൾ ഉണ്ടാകില്ല
അതേസമയം ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ Twenty20 യും സ്വന്തമാക്കി Team India. അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ അവേശകരമായ അവസാനത്തെ മത്സരത്തിൽ ഇന്ത്യ England നെ 36 റൺസിന് തോൽപ്പിച്ചു. അവസാന മത്സരത്തിലെ ജയത്തോടെ 3-2ന് ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനായി ഇറങ്ങിയ ഇന്ത്യ ജയം മാത്രം ലക്ഷ്യം വെച്ചാണ് ബാറ്റ് വീശിയത്. പതിവിന് വിപരീതമായി നായകൻ വിരാട് കോലിയാണ് ഇത്തവണ രോഹിത്തിനൊപ്പം ഓപ്പണിങ്ങിന് ഇറങ്ങിയത്. കഴിഞ്ഞ് മത്സരങ്ങളിൽ വേണ്ടത്ര രീതിയിൽ ശോഭിക്കാൻ സാധിക്കാഞ്ഞ കെ.എൽ രാഹുല്ലിനെ പുറത്തിരുത്തിയാണ് കോലി ഓപ്പണിങിനറങ്ങിയത്.
ALSO READ : India vs England : Twenty 20 യിൽ ആദ്യമായി 3000 റൺസ് നേടുന്ന താരമായി Virat Kohli
നായകനും ഉപനായകനും ചേർന്ന് സമയം അൽപം പോലും കളയാതെ സ്കോർ അങ്ങലെ ഉയർത്താൻ തുടങ്ങി. കൂട്ടത്തിൽ അൽപം മെല്ലെ ബാറ്റി വീശിയത് കോലിയാണെങ്കിലും ഇന്ത്യൻ ടീമിൻറെ ടോപ് സ്കോറർ നായകൻ തന്നെയാണ്. കോലി 52 പന്തിൽ രണ്ട് സിക്സറുകളും ഏഴ് ഫോറുകളും നേടി 80 റൺസ് സ്കോര് ചെയ്തു.
കോലിയെ കൂടാതെ രോഹിത് ശർമ 5 സിക്സറുകളും 4 ഫോറുകളുമായി 34 പന്തിൽ 64 റൺസെടുത്തു. രോഹിത്തും കോലിയും ചേർന്ന് ഇന്ത്യയുടെ സ്കോർ 100 കടത്തുന്നതിന് മുമ്പ് രോഹിത്തിൻറെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ശേഷം വന്ന സൂര്യകുമാർ യാദവ് 32 റൺസും ഹാർദിക് പാണ്ഡ്യ 39 റൺസും നേടി. അതോടെ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 224 റൺസ് സ്വന്തമാക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...