​ISL 2020-21: നേടിയ രണ്ട് ​ഗോളിന്റെ ലീഡ് പോലും കാത്ത് സൂക്ഷിക്കാനറിയാതെ Kerala Blasters. 2-0ത്തിന് മുന്നിൽ നിന്ന ബ്ലാസ്റ്റേഴ്സ് അവസാന 30 മിനിറ്റിലാണ് ATK Mohan Bagan ട് മൂന്ന് ​ഗോൾ വഴങ്ങിയത്. രണ്ടാമത്തെ ​ഗോൾ നേടിയതിന് ശേഷം Blasters പ്രതിരോധത്തെ ലാഘവത്തോടെ എടുത്തത് അവസരമായി കരുതിയാണ് ATK മറുപടി മൂന്ന് ​ഗോൾ നേടി ജയം സ്വന്തമാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദ്യ പകുതിയിൽ ക്ലാസിക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഉ​ഗ്രൻ ലോങ് റേഞ്ചറിലൂടെ ​Garry Hooper നേടിയ ​ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ ആദ്യം മുന്നിലെത്തിയത്. ​ഗ്രൗണ്ടിന്റെ സെൻട്രൽ സർക്കിളിൽ അൽപം മുന്നോട്ട് നീങ്ങി തുടത്ത് വിട്ട പന്ത് ​എടികെയുടെ ​ഗോൾ കീപ്പർ അരിന്ദം ഭാട്ടാചാര്യയെയും മറികടന്ന് വല കുലുക്കയായിരുന്നു.  ആദ്യ പകുതിയുടെ തുടക്കം മുതലെ നിരവധി അവസരം കളഞ്ഞ് മുടിച്ച ബ്ലാസ്റ്റേഴ്സിന് (Kerala Blasters) ആശ്വാസം എന്ന നിലയിൽ ഹുപ്പ‌ർ നേടിയ ​ഗോൾ. 


ALSO READ: ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം


ഒരു ​ഗോളിന്റെ മുൻ തൂക്കത്തിൽ ആദ്യ പകുതി അവസാനിക്കുകയായിരുന്നു. തുടർന്ന് രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനിറ്റുകൾ കഴിഞ്ഞപ്പോൾ കേരളത്തിന്റെ രണ്ടാം ​ഗോളും പിറന്നു. സഹൽ എടുത്ത കോർണറിന് KP Rahul തലവെച്ചപ്പോൾ പന്തെത്തിയത് കേരളത്തിന്റെ പ്രതിരോധ താരം കോസ്റ്റ നമനേസ്യുന്റെ മുുന്നിൽ ആയിരുന്നു. പന്ത് ക്ലിയർ ചെയ്യൻ ATK താരങ്ങൾ ശ്രമിക്കുന്നതിനിടെ കോസ്റ്റ് ലഭിച്ച അവസരം ​ഗോളാക്കുകയായിരുന്നു. 


എന്നാൽ രണ്ട് ​ഗോളിന് പിന്നിലായി പോയെന്ന് കരുതി തളരാതെ ATK ആക്രമണം ആരംഭിക്കുകയായിരുന്നു.  രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ മിഡ്ഫീൽഡർ സുമിത് റതിയെ പിൻവലിച്ച് സ്ട്രൈക്കർ മനവീർ സിങ്ങിനെ ഇറക്കിയ എടികെ കോച്ച്  അന്റോണിയോ ലോപസ് ഹെബാസിന്റെ തന്ത്രമാണ് അക്ഷരാർത്ഥത്തിൽ ജയിച്ചത്. വലത് വിങിലൂടെ മൻവീറിന്റെ ആക്രമണമായിരുന്നു എടികെയുടെ ​എല്ലാ ​ഗോളിന്റെ പിൻലുണ്ടായിരുന്നുത്. മൻവീറിന്റെ ആക്രമണത്തെ കേരള നായകൻ ജസെൽ കാർണേരോയ്ക്ക് തടയാനും സാധിച്ചില്ല. 


ALSO READ: ISL 2020-21: വീണ്ടും ര​ക്ഷകനായി KP Rahul, FC ​Goa യ്ക്കെതിരെ Kerala Blasters ന് സമനില


59-ാം മിനിറ്റിൽ മനവീർ ടോ ചെയ്ത് നൽകി പാസ് പിടിച്ചെടുത്ത മാഴ്സ്യലിനോ എടികെയുടെ ജേഴ്സിയിൽ ഇറങ്ങിയ ആദ്യ മത്സരത്തിൽ തന്നെ ​ഗോൾ നേടി. തുടർന്ന് 65-ാം മിനിറ്റിൽ മനവീർ നടത്തിയ വലത് വിങ്ങിലൂടെയുള്ള ആക്രമത്തെ ജസ്സൽ പ്രതിരോധിക്കാൻ ശ്രമിക്കവെയാണ് റഫറി പെനാൽറ്റി വിധിച്ചത്. പെനാൽറ്റി എടുത്ത റോയി കൃഷ്ണ കൃത്യമായി കേരളത്തിന്റെ വലയിൽ എത്തിക്കുകയും ചെയ്തു. തുട‌‍‍ർന്ന് കേരളത്തിന്റെ സമനില പ്രതീക്ഷയും തകർത്ത് റോയി കൃഷ്ണ തന്റെ രണ്ടാമത്തെ ​ഗോളും നേടി ബ്ലാസ്റ്റേഴ്സിനെ തോൽവി ഉറപ്പിക്കുകയായിരുന്നു.


തുടർന്ന് മത്സരം വീറും വാശിയും അൽപം കനത്തതോടെ മൈതാനത്ത് ഉന്തിനും തള്ളിനും വരെ വഴിവെക്കുകയും ചെയ്തു.  അതിനിടെ 5 കേരള താരങ്ങൾക്കും മൂന്ന് എടികെ താരങ്ങൾക്കും റഫറി മഞ്ഞ കാ‍ർ‍ഡ് കാണിക്കുകയും ചെയ്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.