ISL 2020-21 : ജയം കണ്ടെത്താനാകാതെ Kerala Blasters, Odisha FC ക്കെതിരെ സമനില മാത്രം
ഇരു ടീമു രണ്ട് ഗോൾ വീതം നേടിയാണ് മത്സരം സമനിലയിൽ പിരിഞ്ഞത്. കേരളത്തിനായി ജോർദാൻ മറെയും ഗാരി ഹൂപ്പറും ഗോൾ നേടി
Goa : ISL 2020-21 ൽ വീണ്ടും Kerala Blasters ന് ജയം അറിയാത്ത ദൈർഘ്യം ഏറിയ യാത്ര. കഴിഞ്ഞ ഏഴ് മത്സരങ്ങളിലായി കേരള ബ്ലാസറ്റേഴ്സിന് ഒരു ജയം പോലും നേടാനായിട്ടില്ല. ഇന്ന് Odisha FC ക്കെതിരെയും കേരള ബ്ലാസ്റ്റേഴ്സിന് ജയമില്ല. Play Off സാധ്യത നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് ജയം അനിവാര്യമുള്ളപ്പോഴാണ് സമനില കൊണ്ട് ബ്ലസ്റ്റേഴ്സ് സംതൃപിതി പ്രാപ്പിച്ചത്. ഇരു ടീം രണ്ട് ഗോളുകൾ വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്.
ബ്ലാസ്റ്റേഴ്സിന്റെ നേരത്തെ നടന്ന മത്സരങ്ങൾ പോലെ നേടിയ ലീഡ് നിലനിർത്താനറിയാത്ത പ്രതിരോധമാണ് ടീമിന്റെ ഏറ്റവും വലിയ വിള്ളൽ. മധ്യനിരയും മുന്നേറ്റ നിരയും മികവ് കാണിക്കുമ്പോൾ അതിന് അവശ്യമായ ഒരു പ്രകടനമല്ല പ്രതിരോധത്തിൽ നിന്നുയരുന്നത്. ഗോൾ കീപ്പർ ആൽബിനോ ഗോമസല്ലായിരുന്നെങ്കിൽ (Albino Gomes) കേരളത്തിന്റെ പോസ്റ്റിൽ ഇനിയും ഗോൾ കൊണ്ട് നിറയുമായിരിക്കും.
ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ഒഡീഷ കേരളത്തിനെതിരെ ആദ്യ ഗോൾ നേടുന്നത്. 45-ാം മിനിറ്റിൽ ഡിഗോ മൗറിഷ്യോയാണ് ഗോൾ നേടിയത്. മൗറിഷ്യോ തന്നെയാണ് ഒഡീഷയ്ക്കായി രണ്ടാം ഗോളും സ്വന്തമാക്കി കേരളത്തിനെ സമനിലയിൽ കുരിക്കയതും. എന്നാൽ രണ്ടാം പകുതിയിൽ കൂടുതൽ ആക്രമങ്ങൾക്ക് വഴി ഒരുക്കിയാണ് ബ്ലാസ്റ്റേഴ്സെത്തിയത് (Kerala Blasters).
ALSO READ: ISL : Kerala Blasters ലീഡ് എടുക്കും തോൽക്കും, ഇത് ഇങ്ങനെ പതിവാക്കിയതോടെ Mumbai City FC ക്കെതിരെയും Blasters ന് തോൽവി
മികച്ച നിന്നൊരു ആക്രമണമായിരുന്ന ബ്ലാസ്റ്റേഴസ് മത്സരത്തിൽ കാഴ്ചവെച്ചത്. 28 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സിനായ ഗോളിനായി തുടത്ത് വിട്ടത് ചിലത് നിർഭാഗ്യമെന്ന് മാത്രമെ ബ്ലാസ്റ്റേഴ്സ് മുന്നേറ്റ നിരയ്ക്ക് പറയാൻ സാധിക്കു. 52-ാം മിനിറ്റിൽ ജോർദാൻ മറെയിലൂടെയാണ് ബ്ലാസ്റ്റേഴ്സ് ആദ്യ മറുപടി ഗോൾ നേടുന്നത്. തുടർന്ന് 68-ാം മിനിറ്റിൽ ഗാരി ഹൂപ്പർ (Garry Hooper) ലീഡ് ഉയത്തുകയായിരുന്നു. എന്നാൽ ആ ലീഡിന്റെ ആയുസ് അടുത്ത അഞ്ച് മിനിറ്റ് വരെ ഉണ്ടായിരുന്നുള്ളു. 74-ാം മിനിറ്റിൽ മൗറിഷ്യോ തന്റെ രണ്ടാം ഗോൾ നേടി സമനില ഉറപ്പിക്കുകയായിരുന്നു.
പിന്നീട് പലപ്പോഴായി ഒഡീഷയുടെ പോസ്റ്റിലേക്ക് ആക്രമിച്ച കയറി ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് വിജയ ഗോൾ മാത്രം കണ്ടെത്തനായില്ല. മത്സരം അവസാനിക്കാൻ സെക്കൻഡുകൾ ബാക്കി നിൽക്കെ നെഹ്മനുസു കോസ്റ്റയുടെ ഹഡർ ഒഡീഷയുടെ (Odisha FC) ഗോൾ കീപ്പർ അർഷ്ദീപ് സിങ് തട്ടി അകറ്റുകയായിരുന്നു.
സമനിലയിലൂടെ ലഭിച്ച ഒരു പോയിന്റോടെ ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്ത് നിന്ന് ഈസ്റ്റ് ബംഗാളിനെ പിന്തള്ളി ഒമ്പതാം സ്ഥാനത്തേക്ക് കയറി. ഫെബ്രുവരി 16ന് ഹൈദരാബാദ് എഫ്സിക്കെതിരെ (Hyderabad FC) ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഈ സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.