Goa : ISL 2020-21സീസണിലെ പോയിന്റ് പട്ടികയിൽ അവസാനക്കാരുടെ പോരാട്ടം ഇന്ന്. പത്താം സ്ഥാനത്തുള്ള Kerala Blasters 11-ാം സ്ഥാനക്കാരായ Odisha FC യെയാണ് ഇന്ന് നേരിടുന്നത്. വൈകിട്ട് 7.30ന് ഓഡീഷയുടെ ഹോം ഗ്രൗണ്ടായ Fatorda Stadium ത്തിലാണ് ഇന്ന് മത്സരം നടക്കുന്നത്. ജയം നേടി Play Off സാധ്യത നിലനിർത്താനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ലക്ഷ്യം.
സീസണിലെ ഏറ്റവും മോശം പ്രകടനം തുടരുന്ന ഒഡീഷ എഫ്സിക്ക് ഇതുവരെ ആകെ ഒരു ജയം മാത്രമാണ് നേടാൻ സാധിച്ചിരിക്കുന്നത്. പക്ഷെ അത് ബ്ലാസ്റ്റേഴ്സിനെതിരെ ആയതാണ് ഓഡീഷയ്ക്ക് ഇന്ന് ലഭിക്കുന്ന ഏക പ്രതീക്ഷ. സീസണിൽ ഇരു ടീമും ആദ്യ പാദത്തിൽ ഏറ്റുമുട്ടിയപ്പോൾ രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഓഡീഷ കേരള ടീമിനെ തകർത്ത് ISL 2020-21 ൽ നേടിയ ഏക ജയം.
ALSO READ: ISL : Kerala Blasters ലീഡ് എടുക്കും തോൽക്കും, ഇത് ഇങ്ങനെ പതിവാക്കിയതോടെ Mumbai City FC ക്കെതിരെയും Blasters ന് തോൽവി
ബ്ലാസ്റ്റേഴ്സാകട്ടെ ജയത്തിൽ കുറഞ്ഞതൊന്നും ഒഡീഷയ്ക്കെതിരെ ലക്ഷ്യമിടുന്നുമില്ല. ഡിഫൻസിലെ പോരാഴ്മയാണ് ബ്ലാസ്റ്റേഴ്സിനെ ഏറ്റവും കൂടുതൽ വലക്കുന്നത്. ഒരു വേഗത കൂടിയ മുന്നേറ്റ് താരം കേരളത്തിനെതിരെ വരുകയാണെങ്കിൽ ആ താരത്തെ പ്രതിരോധിക്കാൻ വളരെ പാടുപെടുകയാണ് ബ്ലാസ്റ്റേഴ്സ് ഡിഫൻസ്. കൂടാതെ നേടി ലീഡ് പിടിച്ച് നിർത്താനാകതെ വലയുന്നതാണ് Kerala Blasters ന്റെ മറ്റൊരു കുറവ്. ഈ സീസണിൽ തോറ്റതും സമനില വഴങ്ങിയതുമായ മത്സരങ്ങളുടെ ഭൂരിപക്ഷത്തിന്റെ സ്വഭാവം ഇതു തന്നെയായിരുന്നു. ആദ്യം ഗോൾ നേടും പിന്നീട് ഗോൾ വഴങ്ങി തോൽക്കുകയോ സമനില വഴങ്ങുകയോ ചെയ്യും.
ആറ് ദിവസത്തെ ഇടവേളക്ക് ശേഷമാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുന്നത്. ആദ്യ പാദത്തിൽ നേരിടേണ്ടി വന്ന തോൽവിക്ക് മറുപടി മാത്രമാണ് ഫറ്റോർഡയിൽ ബ്ലാസ്റ്റേഴ്സ് ലക്ഷ്യം വെക്കുന്നതും. ഐഎസ്എല്ലിൽ ഇതുവരെ കേരള ടീമിന് Odisha FC ക്കെതിരെ ഒരുപ ജയം പോലും നേടാൻ സാധിച്ചിട്ടുമില്ല. മൂന്ന് തവണ ഇരു ടീമുകൾ ഏറ്റമുട്ടയിപ്പോൾ ഒരു തവണ ജയിച്ച ഓഡീഷക്കാണ് മുൻതൂക്കം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...