ഹൈദരാബാദ്: ഇന്ത്യൻ സൂപ്പർ ലീഗ് 2019 - 20 സീസണിലെ മൂന്നാം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഇന്ന് കളത്തിലിറങ്ങും!!
ഹൈദരബാദില്‍ നടക്കുന്ന മത്സരത്തില്‍ പുതുമുഖങ്ങളായ ഹൈദരാബാദ് എഫ് സിയെയാണ് കേരളാ ബ്ലാസ്റ്റേഴ്സ് നേരിടുക. രാത്രി 7.30നാണ് മത്സരം.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് കാര്യമായ മാറ്റങ്ങളുമായാകും ഇറങ്ങുക. ആരാധകര്‍ ഏറെ ആഗ്രഹിച്ചതു പോലെ സഹല്‍ അബ്ദുല്‍ സമദ് ആദ്യ ഇലവനില്‍ എത്തി.
സഹലിനൊപ്പം രാഹുല്‍ കെ പിയും രെഹ്നേഷും ആദ്യ ഇലവനില്‍ എത്തിയിട്ടുണ്ട്. ബിലാല്‍ ഖാന്‍, ജീക്സണ്‍, നര്‍സാരി എന്നിവര്‍ ആണ് ആദ്യ ഇലവനില്‍ നിന്ന് പുറത്തായത്.
പ്രശാന്ത് അടക്കം ഇന്ന് നാലു മലയാളികള്‍ ആദ്യ ഇലവനില്‍ ഉണ്ട്. മുഹമ്മദ് റാഫി ബെഞ്ചിലും ഉണ്ട്.
കേരള ബ്ലാസ്റ്റേഴ്സ്: രെഹ്നേഷ്, ജെസ്സെല്‍, ജൈറോ,സുയിവര്‍ലൂണ്‍, റാകിപ്, പ്രശാന്ത്, സിഡോഞ്ച, മൗഹ്മദു, സഹല്‍, രാഹുല്‍, ഒഗ്ബെചെ
രാഹുല്‍ കെപിക്കും സാധ്യത കൂടുതലാണ്. മറുവശത്ത് ആദ്യ ഹോം മത്സരത്തിനിറങ്ങുന്ന ഹൈദരാബാദ് ആദ്യ ജയം കൂടി ഉറ്റുനോക്കുന്നു.
കളിച്ച രണ്ട് കളിയും തോറ്റ ടീം പോയിന്‍റ് പട്ടികയില്‍ ഏറ്റവും പിന്നിലാണ്. കഴിഞ്ഞ മത്സരത്തില്‍ മുംബൈയോട് ഏകപക്ഷീയമായ ഒരു ഗോളിന് തോറ്റെങ്കിലും മികച്ച കളി തന്നെയാണ് ബ്ലാസ്റ്റേഴ്സ് പുറത്തെടുത്തത്.
കഴിഞ്ഞ കളി യില്‍ ഗോള്‍ വഴങ്ങിയത് പ്രതിരോധത്തിലെ ചെറിയ പാകപ്പിഴയെ തുടര്‍ന്നാണ്.
കൂടാതെ, ആദ്യ മത്സരത്തില്‍ കൊല്‍ക്കത്തയെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസ൦ ടീമിനൊപ്പമുണ്ട്. ബ്ലാസ്റ്റേഴ്സിന്‍റെ വിശ്വാസവും പ്രതീക്ഷയുമെല്ലാം ബര്‍ത്തലോമ്യൂ ഒഗ്ബെച്ചെ എന്ന നായകനിലാണ്.
ക്യാപ്റ്റന്‍ ഒഗ്ബച്ചേയുടെ ആക്രമണ ഫുട്ബോള്‍ മഞ്ഞപ്പടയുടെ ആത്മവിശ്വാസം കൂട്ടുന്നു.