ന്യൂഡല്‍ഹി: എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിമാരുമായി കേന്ദ്രമന്ത്രി കിരണ്‍ റിജിജു  സംവാദം നടത്തി. 


COMMERCIAL BREAK
SCROLL TO CONTINUE READING

കായികരംഗത്തിന്റെ വളര്‍ച്ചയ്ക്ക് അടിസ്ഥാനതലത്തില്‍ തന്നെ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിനും രാജ്യമെമ്പാടുമുള്ള നാഷണല്‍ സര്‍വ്വീസ് സ്‌കീം(NSS), നെഹ്‌റു യുവ കേന്ദ്ര സംഗതനുകള്‍ (NYKS) എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതിനാണ്  രണ്ട് ദിവസത്തെ വീഡിയോ കോണ്‍ഫറന്‍സ്  നടത്തുന്നത്.  17 സംസ്ഥാനങ്ങളിലെയും  കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും കായിക, യുവജനക്ഷേമ വകുപ്പ് മന്ത്രിമാരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.


കോവിഡ് 19 കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക, സംസ്ഥാനതലത്തില്‍ കായിക പരിപാടികള്‍ പുനരാരംഭിക്കുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുക, സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ബ്ലോക്ക്, ജില്ലാതലങ്ങളില്‍  കായിക മത്സരങ്ങള്‍ നടത്തി യുവ പ്രതിഭകളെ കണ്ടെത്തുന്നതിനുള്ള ചര്‍ച്ചകള്‍ നടത്തുക എന്നിവയാണ് യോഗത്തിന്‍റെ  പ്രധാന അജണ്ട. 


lock down കാലയളവില്‍, ഫീല്‍ഡ് പരിശീലനം ഇല്ലായിരുന്നുവെങ്കിലും  അത്‌ലറ്റുകള്‍ക്കും പരിശീലകര്‍ക്കും ഓണ്‍ലൈന്‍ പരിശീലനം നല്‍കിയതായി  അദ്ദേഹം പറഞ്ഞു.



COVID-19നെ നേരിടുന്നതിനുള്ള നടപടികൾ സംസ്ഥാനങ്ങൾ പങ്കുവെക്കുകയും കായിക, യുവജന ക്ഷേമവുമായി   ബന്ധപ്പെട്ട കൂടുതൽ  കർമപദ്ധതികൾ  സംവാദത്തില്‍  നിർദ്ദേശിക്കപ്പെടുകയും  ചെയ്തതായി അദ്ദേഹം പറഞ്ഞു.


ശാരീരിക ക്ഷമത, സ്പോര്‍ട്സ് , എന്നിവ രാജ്യമെമ്പാടുമുള്ള വിദ്യാലയങ്ങളിലെ പാഠ്യപദ്ധതിയില്‍  ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ചും യോഗം ചര്‍ച്ച   ചെയ്തു.  ഇന്ത്യ' മത്സരങ്ങളും, യുവനജോത്സവങ്ങളും ഈ വര്‍ഷം അവസാനമോ, അടുത്ത വര്‍ഷം ആദ്യമോ നടത്താനുള്ള പദ്ധതികളും യോഗം ചര്‍ച്ച ചെയ്തു.