സിഡ്നി: വീണ്ടും ഇന്ത്യക്ക് തലവേദനായി താരങ്ങളുടെ പരിക്ക്. ഓപ്പണർ കെ.എൽ.രാഹുലും പരിക്കേറ്റ് പരമ്പരയിൽ നിന്ന് പുറത്തായി. ശനിയാഴ്ച മെൽബണിൽ പരിശീലനത്തിനിടെയാണ് താരത്തിൻ്റെ കൈ കുഴക്കാണ് പരിക്കേറ്റത്. രാഹുലിന് പരിക്ക് ഭേദമാകാൻ മൂന്നാഴ്ചത്തേക്ക് വിശ്രമം അനിവാര്യമാണെന്നും താരം തുട‌ർന്നുള്ള മത്സരങ്ങളിൽ നിന്ന് പിന്മാറിയെന്നും BCCI പ്രസ്താവനയിലൂടെ അറിയിച്ചു.



COMMERCIAL BREAK
SCROLL TO CONTINUE READING

മെൽബണിൽ വെച്ച് നടന്ന രണ്ടാം മത്സരത്തിൽ മോശം പ്രകടനം കാഴ്ചവെച്ച മയാങ്ക് അ​ഗർവാളിന് പകരം കെ.എൽ.രാഹുലിനെ ഇന്ത്യൻ ടീം മാനേജ്മെൻ്റ് പരീക്ഷിക്കാൻ സാധ്യതയുണ്ടായിരുന്നു. എന്നാൽ രാഹിലനേറ്റ പരിക്കിനെ തുടർന്ന് മയാങ്കിനെ തന്നെ സിഡ്നി വീണ്ടും പരി​ഗണിക്കുമായിരുക്കും. അല്ലാത്തപക്ഷം പരിക്കും ക്വാറന്റീനും കഴിഞ്ഞ് ടീമിനൊപ്പം ചേർന്ന് രോഹിത ശർമ്മയെയായിരുക്കും (Rohit Sharma) അ​ഗർവാളിന് പകരം ഓപ്പണറായി ഇറക്കാൻ സാധ്യത. പക്ഷെ താരം ഫിറ്റനസും ഫോമും തെളിയിച്ചാൽ മാത്രമെ ടീമിലേക്ക് പരിഗണിക്കൂ എന്ന് കോച്ച് രവി ശാസ്ത്രി മെൽബണിലെ മത്സരത്തിന് ശേഷം അറിയിച്ചിരുന്നു.‌


ALSO READ: ഹോട്ടലിന്റെ പുറത്തിറങ്ങരുത്! സിഡ്നിയിൽ ഇന്ത്യൻ താരങ്ങൾക്ക് കനത്ത നിയന്ത്രണം


ഈ പര്യടനത്തിൽ പരിക്കേറ്റ് പരമ്പരയിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇന്ത്യൻ താരമാണ് രാഹുൽ. അഡ്ലെയ്ഡിൽ വെച്ച് കൈയിൽ പരിക്കേറ്റ മുഹമ്മദ് ഷാമിയും മെൽബണിൽ കാലിന് പരിക്കേറ്റ ഉമേഷ് യാദവുമാണ് നേരത്ത ടീrമിൽ നിന്ന് പിന്മാറിയത്.  കൂടാതെ നായകൻ വിരാട് കോലിയും ഭാര്യ അനുഷ്ക് ശ‌ർമ്മയുടെ പ്രസവുമായി ബന്ധപ്പെട്ട്  ആദ്യ ടെസ്റ്റിന് ശേഷം പരമ്പരിയിൽ നിന്ന് പിൻമാറിയിരുന്നു. കോലിക്ക് പകരം ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയാണ് (Ajinkya Rahane) ടീമിനെ നയിക്കുന്നത്.


ALSO READ: എല്ലാവരും നെ​ഗറ്റീവ് ഇനി സിഡ്നിയിലേക്ക്


നാളെ കഴിഞ്ഞ് ഏഴാം തിയതി സിഡ്നിയിൽ വെച്ചാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ മൂന്നാം ടെസ്റ്റ് മത്സരം. അതിന് മുന്നോടിയായ രാഹുലിനേറ്റ (KL Rahul) പരിക്കാണ് നിലവിൽ ടീമിനെ വലയ്ക്കുന്നത്. ബോളിങിൽ ഉമേഷ് യാദവിന് പകരം തമിഴ്നാട്ടിൽ നിന്നുള്ള പുതുമുഖം ടി.നടരാജന് സിഡ്നിയിൽ അരങ്ങേറ്റം കുറിക്കും. നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമുകളും ഓരോ മത്സരങ്ങൾ വീതം ജയിച്ചിട്ടുണ്ട്.


കൂടുതൽ ‌രാഷ്ട്രീയം, സിനിമ, കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA


ios Link - https://apple.co/3hEw2hy