എല്ലാവരും നെ​ഗറ്റീവ് ഇനി സിഡ്നിയിലേക്ക്

ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാ താരങ്ങളുടെ ഫലം നെ​ഗറ്റീവ്. ഇന്ത്യൻ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്

Written by - Zee Malayalam News Desk | Last Updated : Jan 4, 2021, 11:47 AM IST
  • ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാ താരങ്ങളുടെ ഫലം നെ​ഗറ്റീവ്
  • ഇന്ത്യൻ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്
  • നിയന്ത്രണങ്ങൾ മറികടന്ന 5 ഇന്ത്യൻ താരങ്ങളുടെ ഫലവും നെ​ഗറ്റീവായി
എല്ലാവരും നെ​ഗറ്റീവ് ഇനി സിഡ്നിയിലേക്ക്

മെൽബൺ: ഇന്ത്യ ഓസ്ട്രേലിയ മൂന്നാം ടെസ്റ്റ് മത്സരത്തിന് മുമ്പായി ഇരു രാജ്യങ്ങളുടെ താരങ്ങൾക്കും മറ്റ് ടീം അം​ഗങ്ങൾക്കും നടത്തിയ കോവിഡ് പരിശോധനയിൽ എല്ലാവരുടെ ഫലം ന​ഗറ്റീവായി. മൂന്നാം ടെസ്റ്റിനായി സിഡ്നിയിലേക്ക് ഇരു ടീമുകളും പറക്കുന്നതിനായി മുമ്പായിട്ടാണ് കോവിഡ് പരിശോധന നടത്തിയത്.  മെൽബണിൽ രണ്ടാം ടെസ്റ്റിന് ശേഷം അഞ്ച് ഇന്ത്യൻ താരങ്ങൾ കോവിഡ് മാനദണ്ഡങ്ങൾ മറികടന്ന് റെസ്റ്റോറിൻ്റിൽ പോയ സംഭവത്തെ തുടർന്നാണ് എല്ലാ താരങ്ങൾക്കും മൂന്നാം ടെസ്റ്റിന് മുമ്പ് പരിശോധന നടത്തിയത്. പരിശോധനയിൽ കോവിഡ് പ്രൊട്ടൊക്കോൾ ലംഘിച്ച അഞ്ച് ഇന്ത്യൻ താരങ്ങളുടെ ഫലവും നെ​ഗറ്റീവാണ്.

ഇന്ത്യൻ ടീമിൻ്റെ താരങ്ങളെയും ടീമിനൊപ്പമുള്ള മറ്റ് ​അം​ഗങ്ങളെയും RT-PCR പരിശോധനയ്ക്ക് വിധേയരാക്കിയെന്നും എല്ലാവരുടെ ഫലം നെ​ഗറ്റീവാണെന്ന് ബിസിസിഐ അറിയിച്ചു. ഓസീസ് താരങ്ങളുടെയും മത്സരം നിയന്ത്രിക്കുന്നവരുടെയും കോവിഡ് പരിശോധനയും നെ​ഗറ്റീവാണ് ക്രിക്കറ്റ് ഓസ്ട്രേലിയുടെ വക്താവും അറിയിച്ചു.

ALSO READ: ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി

എന്നാൽ കോവിഡ് പ്രൊട്ടൊക്കോൾ ലംഘിച്ച രോഹിത് ശ‍ർമ്മ, (Rohit Sharma) റിഷഭ് പന്ത് ശുഭ്മാൻ ​ഗിൽ, പൃഥ്വി ഷാ, നവദീപ് സൈനി തുടങ്ങിയ അഞ്ച് താരങ്ങളാണ് മെൽബണിൽ റെസ്റ്റോറൻ്റിൽ വെച്ച് ഇന്ത്യൻ ക്രിക്കറ്റ് ആരാധകനുമായി ഇടപ്പെട്ടത്. ആരാധകൻ പങ്കുവെച്ച വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് ഈ അഞ്ച് താരങ്ങളുടെ പ്രൊട്ടൊക്കോൾ ലംഘനം ശ്രദ്ധയിൽപ്പെട്ടത്. ഉടനടി തന്നെ ഇവരെ മറ്റ് താരങ്ങളുമായി വേർപ്പെടുത്തി നിരീക്ഷമത്തിലാക്കുകയും ചെയ്തു. സംഭവത്തിലെ വീഡിയോയുമായി ബന്ധപ്പെടുത്തി അഞ്ച് താരങ്ങൾക്കെതിരെ ക്രിക്കറ്റ് ഓസ്ട്രേലിയയും ബിസിസിഐയും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

ALSO READ: ​ഗാം​ഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോ​ഗ്യനിലയിൽ പുരോ​ഗതി

എന്നാൽ സിഡ്നി മത്സരത്തിനായി ഈ അഞ്ച് താരങ്ങളെ ഇന്ത്യൻ ടീം മാനേജ്മെന്റ് കൂടെ കൂട്ടിയിട്ടുമുണ്ട്. ടീമിനൊപ്പം ചേരാതെ പ്രത്യേകം മാറിയാണ് ഇവ‍ർ പരിശീലനം നടത്തുന്നത്. നേരത്തെ ഇം​ഗ്ലീഷ് താരം ജോഫ്രാ ആർച്ചറെ (Jofra Archer) കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒരു മത്സരത്തിൽ നിന്ന് വിലക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News