ന്ത്യന്‍ ക്രിക്കറ്റ് ടീമിന് പ്രായഭേദമന്യേ നിരവധി ആരാധകരാണ് ഉള്ളത്. അതുക്കൊണ്ട് തന്നെ ടീമിന് ആരാധകരോടുള്ള ഉത്തരവാദിത്വവും കൂടുതലാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ആരംഭിച്ച ഏഷ്യാ കപ്പ് മാമാങ്കത്തിലും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷികളാണ് ഉള്ളത്.  ആദ്യ മത്സരത്തില്‍ ഹോങ്കോംഗിനെ 26 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ ക്രീസ് വിട്ടത്.


എന്നാല്‍,  മുന്‍ നായകന്‍ എം എസ് ധോണിയുടെ പ്രകടനത്തിനാണ് ഗ്യാലറിയില്‍ കണ്ണുകള്‍ കൂര്‍പ്പിച്ചിരുന്ന ആരാധകര്‍ക്ക് നിരാശയായിരുന്നു ഫലം. 


ദുര്‍ബ്ബലരായ ഹോങ്കോ൦ഗിനെതിര അഞ്ചാമനായി ഇറങ്ങിയ ധോണി അക്കൗണ്ട് തുറക്കും മുമ്പ് പുറത്തായി. നേരിട്ട മൂന്നാം പന്തില്‍ ധോണിയെ എഹ്‌സാന്‍ ഖാന്‍ വിക്കറ്റ് കീപ്പറുടെ കൈയിലെത്തിക്കുകയായിരുന്നു.


നിരാശയില്‍ മുങ്ങിയ ധോണിയുടെ പ്രകടനത്തിന് ഒരു കുഞ്ഞാരാധകന്‍ നല്‍കിയ  പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചായായിരിക്കുന്നത്. ഗ്യാലറിയില്‍ ഉണ്ടായ പലര്‍ക്കും അവിശ്വസനീയമായിരുന്നു താരത്തിന്‍റെ പുറത്താകല്‍.



ഇതിനിടെയാണ് നിരാശ വ്യക്തമാക്കി കുഞ്ഞാരാധകന്‍ രംഗത്ത് വന്നത്. തന്‍റെ നിരാശയും ദേഷ്യവുമെല്ലാം ഗ്യാലറിയിലിരുന്നു കാണിക്കുന്ന കുഞ്ഞ് ആരാധകന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിമാറിയിരിക്കുകയാണ് ഇപ്പോള്‍.  


ക്യാപ്റ്റന്‍ കോഹ്‌ലിക്ക് വിശ്രമം നല്‍കിയിരിക്കുന്ന മത്സരത്തില്‍ ധോണി ടീമിന്‍റെ നട്ടെല്ലാകുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍, ആരാധകരെ നിരാശയിലാക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം.


ഇത് ഒമ്പതാം തവണയാണ് ധോണി ഏകദിനത്തില്‍ പൂജ്യത്തില്‍ പുറത്താകുന്നത്. അതേസമയം, ഏഷ്യ കപ്പില്‍ ആരാധകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം ഇന്ന് നടക്കും.


പാക്കിസ്ഥാന്‍റെ  മുന്‍ ക്യാപ്റ്റനും ഇപ്പോഴത്തെ പാക് പ്രധാനമന്ത്രിയുമായ ഇമ്രാന്‍ ഖാനും കളി കാണാന്‍ ദുബായിലെത്തും. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ യു.എ.ഇ. സമയം മൂന്നരമണിയ്ക്കാണ് (ഇന്ത്യന്‍ സമയം വൈക്കിട്ട് അഞ്ചിന്) മത്സരം.