ദുബായ്: വനിത ടി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ പരാജയം. ന്യൂസിലാൻഡിനോട് 58 റൺസിനാണ് ഇന്ത്യൻ വനിതകൾ അടിയറവ് പറഞ്ഞത്. മത്സരത്തിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് വനിതകൾ 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 19 ഓവറിൽ 102 ന് എല്ലാവരും പുറത്തായി. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ഐപിഎൽ മെ​ഗാ ലേലത്തിന് മുമ്പായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് നിലനിർത്താൻ സാധ്യതയുള്ള താരങ്ങൾ


മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് വനിതകൾ ആദ്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റൻ സോഫിയ ഡിവൈനിന്റെ പുറത്താകാതെയുള്ള 57 റൺസാണ് കിവീസ് ഇന്നിം​ഗ്സിന്റെ വിജയത്തിന്റെ അടിത്തറ. സൂസി ബെയ്റ്റ്‌സ് 27, ജോര്‍ജിയ പ്ലിമ്മര്‍ 34 എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചിരുന്നു. ഇന്ത്യൻ ബൗളർമാരിൽ രേണുക സിങ് രണ്ട് വിക്കറ്റ് വീഴ്ത്തി. അരുന്ധതി റെഡ്ഡിക്കും മലയാളി താരം ആശ ശോഭനയ്ക്കും ഓരോ വിക്കറ്റ് സ്വന്തമായി.  നാല് വിക്കറ്റ് നേടിയ റോസ്‌മേരി മെയ്‌റാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. ലിയ തഹുഹു മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. 15 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.


Also Read: ശുക്ര ശനി സംഗമത്തിലൂടെ നവപഞ്ചമ രാജയോഗം; ഇവർക്ക് ലഭിക്കും കൈ നിറയെ പണം!


മറുപടി ബാറ്റിങ്ങിൽ ഇന്ത്യൻ വനിതകൾക്ക് ഒരിക്കൽ പോലും പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിച്ചില്ല എന്നത് ശ്രദ്ധേയം. 15 റൺസെടുത്ത ക്യാപ്റ്റൻ ഹർമ്മൻപ്രീത് കൗറാണ് ടോപ് സ്കോറർ. ജമീമ റോഡ്രി​ഗസ്, ദീപ്തി ശർമ എന്നിവർ 13 റൺസുമായി പുറത്തായി. 


Also Read: റെയിൽവെ ജീവനക്കാർക്ക് ദസറയ്ക്ക് മുൻപ് ബമ്പർ ലോട്ടറി; ലഭിക്കും 78 ദിവസത്തെ ബോണസ്!


ന്യൂസിലന്‍ഡിന്റെ തുടക്കം തന്നെ മികച്ചതായിരുന്നു. ഒന്നാം വിക്കറ്റില്‍ സൂസി - പ്ലിമ്മര്‍ സഖ്യം 67 റണ്‍സെടുത്തു. തുടർന്ന് സൂസിയെ പുറത്താക്കി അരുന്ധതി റെഡ്ഡി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ശേഷം ഇതേ സ്‌കോറില്‍ പ്ലിമ്മറും മടങ്ങി. ഇതോടെ രണ്ടിന് 67 എന്ന നിലയിലായി കിവീസ്. എങ്കിലും ഡിവൈന്‍ പിടിച്ചുനിന്നോടെ മാന്യമായ സ്‌കോര്‍ ഉയര്‍ത്താന്‍ ന്യൂസിലന്‍ഡിന് സാധിച്ചുവെന്നു വേണം പറയാൻ. 36 പന്ത് നേരിട്ട ഡിവൈന്‍ 7 ഫോറുകള്‍ നേടിയിട്ടുണ്ട്. 


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.