ഹൈദരാബാദ്: എന്തൊക്കെ സംഭവിച്ചാലും തന്‍റെ പിന്തുണ എക്കാലവും ഇന്ത്യയ്ക്കൊപ്പമായിരിക്കുമെന്ന് പാക് ക്രിക്കറ്റ് താരവും ഭര്‍ത്താവുമായ ശുഐബ് മാലിക്കിനോട് നേരത്തെ പറഞ്ഞിരുന്നതായി ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സ.


COMMERCIAL BREAK
SCROLL TO CONTINUE READING

പല കാര്യങ്ങളിലും എന്റെ ഭര്‍ത്താവ് ഷുഐബ് ധോണിയെ പോലെ -സാനിയ മിര്‍സ


ഇന്ത്യയ്ക്കാകും തന്‍റെ പിന്തുണയെന്ന് വിവാഹത്തിന് മുന്‍പ് തന്നെ ശുഐബിനോട് പറഞ്ഞിരുന്നതായി ഒരു അഭിമുഖത്തിലാണ് സാനിയ (Sania Mirza) വെളിപ്പെടുത്തിയത്. വിവാഹത്തിനു മുന്‍പ് ഇന്ത്യ-പാക് മത്സരങ്ങളുമായി ബന്ധപ്പെട്ട്ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടായിരുന്നു എന്നാണ് സാനിയ പറയുന്നത്. 


സാനിയ മിർസയുടെ ട്രൗസറോ..? TikTok വീഡിയോ പങ്കുവെച്ച് സാനിയ


ഇന്ത്യയ്ക്കെതിരെ കളിക്കുന്നത് ശുഐബിനെ ഏറെ ഇഷ്ടമാണെന്നും അതുക്കൊണ്ട് തന്നെ എന്തൊക്കെ സംഭവിച്ചാലും താന്‍ ഇന്ത്യക്കൊപ്പം ആയിരിക്കുമെന്ന് വിവാഹത്തിനു മുന്‍പ് പറഞ്ഞിരുന്നുവെന്നും സാനിയ വ്യക്തമാക്കി. 'എന്റെ പ്രകടനങ്ങളാണ് നിനക്കുള്ള എന്റെ മറുപടി' എന്നായിരുന്നു ഇതിനു ശുഐബിന്റെ മറുപടിയെന്നും സാനിയ ഓര്‍ക്കുന്നു.


ദിവസ കൂലിക്കാർക്ക് സഹായഹസ്തവുമായി സാനിയ മിർസ


'ദീര്‍ഘനാളായി രാജ്യാന്തര ക്രിക്കറ്റിലുള്ള താരമാണ് അദ്ദേഹം. വളരെ നീണ്ട കരിയറിന് ഉടമ. അദ്ദേഹത്തെ കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ.' -സാനിയ കൂട്ടിച്ചേര്‍ത്തു. കൂടാതെ തങ്ങളുടെ ബന്ധം വളരെ രസകരമാണെന്നും മുന്‍പ് നടത്തിയ ഒരു ഇന്‍സ്റ്റഗ്രാം ലൈവ് ചാറ്റിലൂടെയാണ് ഞങ്ങളുടെ ബന്ധത്തെ കുറിച്ച് ആളുകള്‍ക്ക് ഏകദേശം ഒരു ധാരണ അഭിച്ചതെന്നും സാനിയ പറഞ്ഞു. 


See Pics: 'സംഗീത്' രാവില്‍ സുന്ദരികളായി അനവും സാനിയയും!


ഇരുവരും വളരെ ലളിതമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആണെന്നും ശുഐബ് എന്നെക്കാള്‍ സംസാരിക്കുന്ന ആളാണെന്ന് ആ ചാറ്റിലൂടെയാണ് ആളുകള്‍ക്ക് മനസിലായെന്നും സാനിയ പറഞ്ഞു. 2010ലാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ മുന്‍ ക്യാപ്റ്റനായ ശുഐബ് മാലിക്കും സാനിയ മിര്‍സയും വിവാഹിതരായത്. 2018ലാണ് ഇരുവര്‍ക്കും ഇസാന്‍ എന്ന മകന്‍ ജനിച്ചത്. 


സാനിയയുടെ സഹോദരി അനം രണ്ടാമതും വിവാഹിതയായി!


രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരെ മികച്ച റെക്കോര്‍ഡ് സ്വന്തമാക്കിയിട്ടുള്ള താരമാണ് ശുഐബ് മാലിക്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം പിരിഞ്ഞ് രണ്ടിടത്തായി കഴിഞ്ഞിരുന്ന ദമ്പതികളുടെ വാര്‍ത്ത ഏറെ ചര്‍ച്ചയായിരുന്നു. പിന്നീട്, മകനെയും ഭാര്യയേയും കാണാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് മാലിക്കിന്റെ ഇംഗ്ലണ്ട് പര്യടനം വൈകിപ്പിച്ചതും വാര്‍ത്തയായിരുന്നു.