സാനിയയുടെ സഹോദരി അനം രണ്ടാമതും വിവാഹിതയായി!

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അനം മിര്‍സ വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. 

Updated: Dec 12, 2019, 11:47 AM IST
സാനിയയുടെ സഹോദരി അനം രണ്ടാമതും വിവാഹിതയായി!

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരിയും ഫാഷന്‍ സ്റ്റൈലിസ്റ്റുമായ അനം മിര്‍സ വിവാഹിതയായി. ഇന്നലെയായിരുന്നു വിവാഹം. 

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍റെ മകന്‍ അസദാണ് അനത്തിന് താലി ചാര്‍ത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇവരുടെ വിവാഹത്തെ  കുറിച്ച് സാനിയ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 

28കാരിയായ അനമും 25കാരനായ അസദും ഡിസംബറില്‍ വിവാഹിതരാകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നെങ്കിലും തീയതി വ്യക്തമായിരുന്നില്ല. 

 
 
 
 

 
 
 
 
 
 
 
 
 

Mr and Mrs  #alhamdulillahforeverything #AbBasAnamHi @weddingsbykishor @daaemi

A post shared by Anam Mirza (@anammirzaaa) on

ഹൈദരാബാദില്‍ ബിസിനസ്സുകാരന്‍ അക്ബര്‍ റഷീദാണ് അനത്തിന്‍റെ ആദ്യ ഭര്‍ത്താവ്. 2016 നവംബര്‍ 18നായിരുന്നു ഇവരുടെ വിവാഹം. ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുന്ന അനം വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഷൂട്ടറായി കരിയര്‍ ആരംഭിച്ച അനമിപ്പോള്‍ ഹൈദരബാദില്‍ 'ദ ലേബല്‍ ബസാര്‍' എന്ന ഫാഷന്‍ ഔട്ട്‌ലെറ്റ്‌ നടത്തി വരികയാണ്. ഔട്ട്‌ലെറ്റിലെ സ്റ്റൈലിസ്റ്റ് കൂടിയാണ് അനം.

സാനിയ മിര്‍സയാണ് 'ദ ലേബല്‍ ബസാറി'ന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍. വക്കീലായ അസദ് കഴിഞ്ഞ രഞ്ജി ട്രോഫി മത്സരത്തില്‍ പങ്കെടുത്തിരുന്നു.