ന്യൂഡൽഹി: റിയോ ഒളിപിക്സിൽ ഇന്ത്യൻ ഹോക്കി ടീമിനെ പി.ആർ. ശ്രീജേഷ് നയിക്കും.ഒളിംപിക്സ് ടീമിനെ നയിക്കുന്ന ആദ്യ മലയാളിയാണ് ശ്രീജേഷ്. സർദാർ സിങിനെ മറികടന്നാണ് ശ്രീജേഷ് ഇന്ത്യൻ ക്യാപ്റ്റനാകുന്നത്. ചാമ്പ്യൻസ് ട്രോഫിയിലും ശ്രീജേഷായിരുന്നു ഇന്ത്യൻ ടീമിനെ നയിച്ചത്.  ഒളിംപിക്സിനുള്ള ഇന്ത്യൻ ഹോക്കി ടീമിനെ പ്രഖ്യാപിച്ചു. മലയാളിതാരം പി.ആർ.ശ്രീജേഷാണ് ക്യാപ്റ്റൻ. 16 അംഗ ടീമിൽ മുൻ ക്യാപ്റ്റൻ സർദാർ സിങ്ങുമുണ്ട്. വനിതാ ടീമിനെ സുശീല ചാനു നയിക്കും. .ചാമ്പ്യന്‍സ് ട്രോഫിയിലെ മികച്ച പ്രകടനവും വെള്ളിമെഡൽ നേട്ടവുമാണ് ശ്രീജേഷിന് തുണയായത്.  ചാംപ്യൻസ് ട്രോഫിയിലും ശ്രീജേഷായിരുന്നു ക്യാപ്റ്റൻ.


COMMERCIAL BREAK
SCROLL TO CONTINUE READING

നല്ല നേട്ടമുണ്ടാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ശ്രീജേഷ് പ്രതികരിച്ചു. ക്യാപ്റ്റനായി തിരഞ്ഞെടുത്തതിൽ വളരെയധികം സന്തോഷമുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് റിയോയിലേക്ക് പോകുന്നത്. എല്ലാവരും ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീജേഷ് മനോരമ ന്യൂസിനോട് പറഞ്ഞു.


രണ്ടു വർഷമായി ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന ശ്രീജേഷ് എറണാകുളം പള്ളിക്കര സ്വദേശിയാണ്. കഴിഞ്ഞ ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ജേതാക്കളായപ്പോൾ, ടൈബ്രേക്കറിൽ തിളങ്ങിയ ഗോൾകീപ്പർ ശ്രീജേഷായിരുന്നു ടീമിന്‍റെ ഹീറോ. 2006 മുതല്‍ ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമാണ് ശ്രീജേഷ്.