ന്യൂ​ഡ​ല്‍​ഹി: ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ യശ്ശസ് വാനോളം ഉയര്‍ത്തിയ പി.വി. സിന്ധുവിനെ അഭനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​ണ് സി​ന്ധു​വെ​ന്നും ഒ​രു സ്വ​ര്‍​ണ​വും ഒ​രു​പാ​ട് യ​ശ്ശ​സും ഇ​ന്ത്യയ്ക്ക് സമ്മാനിച്ച ചാമ്പ്യനാണ്  അ​വ​രെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.


കോ​ച്ച്‌ ഗോ​പീ​ച​ന്ദി​നൊ​പ്പ​മാ​ണ് സി​ന്ധു പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ണാ​നെ​ത്തി​യ​ത്. 


പ്ര​ധാ​ന​മ​ന്ത്രി​ സന്ദര്‍ശിക്കുന്നതിന് മുന്‍പ് ഇ​രു​വ​രും കേ​ന്ദ്ര കാ​യി​ക മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ​യും സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു. 
റി​ജി​ജു​വി​ന്‍റെ ഡ​ല്‍​ഹി​യി​ലെ ​സ​തി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. 


 



 


അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍‌ അ​റി​യി​ച്ച റി​ജി​ജു, സി​ന്ധു ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​ണെ​ന്നും അഭിപ്രായപ്പെട്ടു. രാ​ജ്യ​ത്തി​നാ​യി കൂ​ടു​ത​ല്‍ നേ​ട്ട​ങ്ങ​ള്‍‌ സ്വ​ന്ത​മാ​ക്കാ​ന്‍ സി​ന്ധു​വി​ന് സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആശംസിച്ച അദ്ദേഹം 10 ലക്ഷം രൂപയുടെ ചെക്ക് പരിതോഷികമായി നല്‍കി.