ന്യൂഡൽഹി: പിടി ഉഷയെ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇതോടെ ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്ത് എത്തുന്ന ആദ്യ വനിത, ആദ്യ മലയാളി എന്നീ ബഹുമതികൾ പിടി ഉഷയ്ക്ക് സ്വന്തം.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: FIFA World Cup 2022: 'വാക്ക് പാലിക്കുന്നയാളാണ് ഞാൻ'; ബ്രസീൽ പരിശീലക സ്ഥാനമൊഴിഞ്ഞ് ടിറ്റെ


ഇന്ന് സുപ്രീം കോടതി മുൻ ജഡ്ജ് എൽ നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ നടന്ന തെരഞ്ഞെടുപ്പിലാണ് എതിരില്ലാതെ ഉഷയെ തിരഞ്ഞെടുത്തത്. 95 വർഷത്തെ ചരിത്രമുള്ള ഐഒഎയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ താരമാകുകയാണ് ഒളിമ്പിക്സ് താരമായ പിടി ഉഷ. ഇതുവരെ രാഷ്ട്രീയ ഭരണ രംഗങ്ങളിലെ പ്രമുഖരായിരുന്നു ഐഎ പ്രസിഡന്റുമാരായത്.   


Also Read: Viral Video: ആനയുടെ തുമ്പിക്കയ്യിൽ അബദ്ധത്തിൽ പിടിച്ച് മുതല; കിട്ടി എട്ടിന്റെ പണി..! വീഡിയോ വൈറൽ


തന്റെ അത്‌ലറ്റിക് കരിയറിൽ നൂറിലേറെ ദേശീയ അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടിയ പിടി ഉഷ ട്രാക്കിൽ നിന്നും വിരമിച്ചശേഷം യുവതാരങ്ങൾക്ക് പരിശീലനം നൽകിവരുകയായിരുന്നു. താരം നിലവിൽ രാജ്യസഭംഗമാണ്. പയ്യോളി എക്സ്പ്രസ് എന്നാണ് പിടി ഉഷ അറിയപ്പെടുന്നത്.   


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.