ഖത്തർ ലോകകപ്പിൽ ക്രൊയഷ്യയോട് തോറ്റ് ബ്രസീൽ പുറത്തായതോടെ പരിശീലകസ്ഥാനം ഒഴിഞ്ഞ് ടിറ്റെ. പരിശീലക സ്ഥാനം ഒഴിയുമെന്ന് ടിറ്റെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് വാക്ക് പാലിക്കുന്നുവെന്നും സ്ഥാനമൊഴിയുകയാണെന്നും ടിറ്റെയുടെ പ്രഖ്യാപനം.''എന്റെ കാലചക്രം അവസാനിച്ചു. സ്ഥാനമൊഴിയുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. വാക്ക് പാലിക്കുന്നയാളാണ് താനെന്നും ടിറ്റെ പറഞ്ഞു.
2016 മുതൽ ആറ് വർഷമായി ബ്രസീലിന്റെ പരിശീലകനാണ് ടിറ്റെ. ടിറ്റെയുടെ പരിശീലനത്തിൽ കളിച്ച് 81 മത്സരങ്ങളിൽ 60 എണ്ണത്തിലും ബ്രസീൽ വിജയിച്ചു. 15 മത്സരങ്ങളാണ് സമനിലയായത്. തോറ്റത് വെറും 6 മത്സരങ്ങൾ മാത്രം. ടിറ്റെയുടെ കീഴിൽ കളിച്ച ബ്രസീൽ 2019ൽ കോപ്പ അമേരിക്കയുടെ വിജയികളായിരുന്നു.
ആവേശകരമായ ക്വാർട്ടർ മത്സരത്തിൽ പെനൽറ്റി ഷൂട്ടൗട്ടിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ്് ക്രൊയേഷ്യ ബ്രസീലിനെ തകർത്തത്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയായിരുന്നു. പിന്നീട് എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചതോടെ പെനൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ ബ്രസീൽ താരം റോഡ്രിഗോയുടെ കിക്ക് ക്രൊയേഷ്യൻ ഗോൾകീപ്പർ ഡൊമിനിക് ലിവക്കോവിച്ച് രക്ഷപ്പെടുത്തിയപ്പോൾ, മാർക്വീഞ്ഞോസിന്റെ ഷോട്ട് പോസ്റ്റിൽത്തട്ടി തെറിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...