ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റിനെ ബാധിച്ചിരിക്കുന്നത് ‘സൂപ്പർതാര സിൻഡ്രോം’ ആണെന്ന് ബിസിസിഐ ഇടക്കാല ഭരണസമിതിയിൽനിന്നു രാജിവച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹ. ചെയർമാൻ വിനോദ് റായിക്ക് അയച്ച കത്തിലാണ് ബിസിസിഐക്കെതിരെ രാമചന്ദ്ര ആഞ്ഞടിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സൂപ്പര്‍ താരങ്ങളുടെ നിലപാടും ഇവര്‍ക്ക് ബി.സി.സി.ഐ നല്‍കുന്ന പിന്തുണയും അംഗീകരിക്കാനാവില്ലെന്ന് ഗുഹ തന്‍റെ രാജിക്കത്തില്‍ സൂചിപ്പിച്ചു.


ഭരണ സമിതി അംഗങ്ങളുടെ താത്പര്യങ്ങളിലെ വൈരുദ്ധ്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഭരണ സമിതി പരാജയപ്പട്ടതായും അദ്ദേഹം കുറ്റപ്പെടുത്തുന്നു.ദേശീയ ടീമിന്‍റെ കോച്ചുമാര്‍ ഐപിഎല്ലിനു വേണ്ടി ടീമിനെ അവഗണിച്ചു.


‘ഇന്ത്യന്‍ കോച്ച്’ വിഷയം ഭരണ സമിതി കൈകാര്യം ചെയ്ത രീതി ശരിയായില്ല. അനില്‍ കുംബ്ലെക്ക് മികച്ച മുന്‍കാല റിക്കോര്‍ഡ് ഉണ്ടായിട്ടും ചാമ്പ്യന്‍സ് ട്രോഫിക്ക് തൊട്ടു തലേന്ന് കുംബ്ലെയുടെ കരാര്‍ നീട്ടുന്നത് പുനഃപരിശോധിച്ചു. 


ടെസ്റ്റ് ക്രിക്കറ്റിൽനിന്നും വിരമിച്ച മുൻ നായകൻ  മഹേന്ദ്ര സിങ് ധോണിയെ ബിസിസിഐയുടെ കോൺട്രാക്റ്റ് പട്ടികയിൽ ഗ്രേഡ് ‘എ’യിൽ ഉൾപ്പെടുത്തിയതിനെയും ഗുഹ ശക്തമായ ഭാഷയിൽ വിമർശിച്ചു.


പ്രാദേശിക താരങ്ങളെ സംരക്ഷിക്കുന്നതിലുള്ള കമ്മിറ്റിയുടെ വീഴ്ചയും അന്താരാഷ്ട്ര താരങ്ങളും പ്രാദേശിക താരങ്ങളും തമ്മില്‍ വേതനത്തിലുള്ള വലിയ അന്തരവും കത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്.


അയോഗ്യരായവര്‍ ബിസിസിഐ യോഗത്തില്‍ പങ്കടുക്കുന്നതിനെതിരെ ഭരണസമിതി നിശബ്ദത പാലിക്കുന്നു. തുടങ്ങിയ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ ഗുഹ ഭരണ സമിതിയില്‍ പുരുഷ ക്രിക്കറ്റ് ടീം അംഗം ആവശ്യമാണെന്നും അറിയിക്കുന്നു. ജവഗല്‍ ശ്രീനാഥിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്.