ബാ​സേ​ൽ: കീരിടം നേടാന്‍ പ്രായം ഒരു പ്രശ്നമല്ലെന്ന് തെളിയിച്ച് എ​ട്ടാം തവണയും സ്വി​സ് ഇ​ന്‍​ഡോ​ര്‍ കി​രീ​ടം ചൂടി സ്വിറ്റ്‌സര്‍ലന്‍ഡിന്‍റെ റോ​ജ​ര്‍ ഫെ​ഡ​റ​ര്‍. അ​ർ​ജ​ന്‍റീ​ന​യു​ടെ യു​വാ​ൻ മാ​ർ​ട്ടി​ൻ ഡെ​ൽ പൊ​ട്രോ​യെ 6-7 (5-7), 6-4, 6-3 എ​ന്ന സ്കോ​റി​ന് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മുപ്പത്തിയാറുകാരനായ ഫെ​ഡ​റ​ര്‍ ക​രി​യ​റി​ലെ 95-ാമത്തെ കി​രീ​ടം നേടിയത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ക്ലാ​സി​ക് പോ​രാ​ട്ട​മാ​ണ് ഫെ​ഡ​റ​റും ഡെ​ൽ പൊ​ട്രോ​യും കാ​ഴ്ച്ച​വെ​ച്ച​ത്. ടൈ​ബ്രേ​ക്ക​ര്‍ വ​രെ നീ​ണ്ട ആ​ദ്യ സെ​റ്റ് വരാനിരിക്കുന്ന വലിയ പോരാട്ടത്തിന്‍റെ സൂചന നല്‍കിയെങ്കിലും ഫെ​ഡ​റ​റി​ന്‍റെ മി​ക​വി​ന് മു​ന്നി​ല്‍ അധികനേരം പിടിച്ചു നില്‍കാനായില്ല പെ​ട്രോ​യ്ക്ക്. 


ര​ണ്ടാം സെ​റ്റ് 6-4ന് നേടിയ ഫെ​ഡ​റര്‍ മൂന്നാം സെറ്റ് അനായാസം ജയിച്ച് മത്സരവും കിരീടവും സ്വന്തമാക്കി. 2012, 2013 വര്‍ഷങ്ങളില്‍ ഫെഡററെ തോല്‍പ്പിച്ച് പൊട്രോ കിരീടം നേടിയിരുന്നു.