ശ്രീലങ്കന്‍ താരം സനത് ജയസൂര്യയുടെ 22 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് രോഹിത് ശര്‍മ്മയ്ക്ക് മുന്നില്‍ വഴിമാറി.ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന ഓപ്പണര്‍ എന്ന റെക്കോര്‍ഡ്‌ ഇനി രോഹിത് ശര്‍മ്മയ്ക്ക് സ്വന്തം.


COMMERCIAL BREAK
SCROLL TO CONTINUE READING

ഓപ്പണിംഗ് ബാറ്റ്സ്മാന്‍ എന്ന നിലയില്‍ കട്ടക്കില്‍ വെസ്റ്റ്‌ ഇന്‍ഡീസിനെതിരായ മത്സരത്തില്‍ 9 റണ്‍സ് നേടിയപ്പോള്‍ തന്നെ രോഹിത് ശര്‍മ്മ റെക്കോര്‍ഡ്‌ സ്വന്തമാക്കി.ഈ വര്‍ഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും നിലവില്‍  രോഹിത് ശര്‍മ്മ തന്നെ.


രോഹിതിനു തൊട്ടു പിന്നിലായി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമുണ്ട്.രോഹിത് ശര്‍മ്മ ഈ വര്‍ഷം ക്രിക്കെറ്റിന്‍റെ എല്ലാ ഫോര്‍മറ്റിലുമായി ഇതു വരെ 2388 റണ്‍സ് നേടിയിട്ടുണ്ട്.കോഹ്ലി യാകട്ടെ ഇതുവരെ 2370 റണ്‍സ് എടുത്തിട്ടുണ്ട്.ഈ വര്‍ഷം മിന്നുന്ന ഫോമില്‍ കളിക്കുന്ന രോഹിത് ശര്‍മ്മയായിരുന്നു ലോക കപ്പില്‍ ഏറ്റവുമാധികം സെഞ്ച്വറി നേടിയ താരമെന്ന റെക്കോര്‍ഡും രോഹിത്താണ് സ്വന്തമാക്കിയത്.കഴിഞ്ഞ മൂന്ന് വര്‍ഷവും കോഹ്ലി യായിരുന്നു റണ്‍ വേട്ടയില്‍ മുന്നില്‍.