ദേശീയ ഗാനത്തിനിടെ വികാരഭരിതനായി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ടി-20 ലോകകപ്പിൽ പാകിസ്താനെതിരായ സൂപ്പർ 12 പോരാട്ടത്തിനു മുൻപ് ഇന്ത്യയുടെ ദേശീയ ഗാനം പ്ലേ ചെയ്തപ്പോഴാണ് രോഹിത് വികാരഭരിതനായത്. ഇതിൻ്റെ വിഡിയോ ഐസിസി തന്നെ തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പങ്കുവച്ചു. രോഹിത് ശർമ നായകനാവുന്ന ആദ്യ ഐസിസി ഇവൻ്റാണ് ഇത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സ്റ്റേഡിയം ഒന്നാകെ ദേശീയ ഗാനം ആലപിക്കുന്നതും അപ്പോൾ തന്റെ കണ്ണുകളിലെ കണ്ണുനീർ മറച്ചുവയ്ക്കാൻ രോഹിത് ശർമ ശ്രമിക്കുന്നതും കാണാൻ കഴിയും. ഈ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ ആരാധകർ ഏറ്റെടുത്തു . 2007 മുതൽ ട്വന്റി20 ലോകകപ്പ് കളിക്കുന്നുണ്ടെങ്കിലും ക്യാപ്റ്റനെന്ന നിലയിൽ രോഹിത്തിന്റെ ആദ്യ മത്സരമാണിത്.


 



ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ പാക്കിസ്ഥാനെതിരെ ഫീൽഡിങ് തിരഞ്ഞെടുത്തു. യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത് പാക്കിസ്ഥാനെതിരെ കളിക്കുന്നില്ല. ദിനേഷ് കാർത്തിക്കാണു വിക്കറ്റ് കീപ്പർ. പേസർ ഹർഷൽ പട്ടേലിനും ടീമിൽ ഇടം കണ്ടെത്താനായില്ല.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.