ഗ്ലാസ്‌ഗോ: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിലെ രണ്ടാം ദിനത്തിൽ മികച്ച പോരാട്ടം കാഴ്ച വച്ച് ഇന്ത്യൻ താരങ്ങൾ. പുരുഷ സിംഗിൾസിൽ ചാമ്പ്യൻഷിപ്പിലെ തന്റെ ആദ്യ മത്സരത്തിന് ഇറങ്ങിയ സായ് പ്രണീത് രണ്ടാം റൗണ്ടിലേക്ക് കടന്നു. ഹോങ്കാങ്ങിന്റെ വെയ് നാനിനെ പരാജയപ്പെടുത്തിയാണ് സായ് പ്രണീത് ചാമ്പ്യൻഷിപ്പിൽ തന്റെ സ്ഥാനം ഉറപ്പിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

വാശിയേറിയ പോരാട്ടത്തിന് ഒടുവിൽ വെയ് നാനിനെ സായ് പ്രണീത് (21-18, 21-17) കീഴടക്കി. 


അതെ സമയം, മിക്സഡ് ഡബിൾസിൽ ഇന്ത്യയുടെ സുമീത് റെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം ആദ്യ റൗണ്ടിൽ പുറത്തതായി. 58 മിനിറ്റ് നീണ്ട മത്സരത്തിൽ ആദ്യ ഗെയിം ചൈനയുടെ വാങ് യിള്യൂ-ഹുവാങ് ഡോങ് പിങ് നേടിയെങ്കിലും രണ്ടാം ഗെയിമിൽ ഇന്ത്യൻ സഖ്യം മികച്ച തിരിച്ചുവരവ് നടത്തി. എന്നാൽ, നിർണായകമായ മൂന്നാമത്തെ ഗെയിമിൽ സുമീത് റെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം ചൈനീസ് സഖ്യത്തോട് അടിയറവ് പറഞ്ഞു. 


ഇന്ത്യയുടെ കരുത്തുറ്റ മെഡൽ പ്രതീക്ഷയായ പി.വി.സിന്ധു ഇന്നിറങ്ങും. രണ്ടു തവണ വെങ്കലം നേടിയിട്ടുള്ള സിന്ധു മികച്ച ഫോമിലാണ്. ആദ്യ മത്സരത്തിൽ ബൈ ലഭിച്ച സിന്ധു ദക്ഷിണ കൊറിയയുടെ കിം ഹ്യോ മിന്നിനെയാണ് നേരിടുക.