Sania Marrying Indian Cricketer Mohammed Shami?: സോഷ്യൽ മീഡിയിലെ നിലവിലെ സംസാര വിഷയമാണ് സാനിയ ഷമി വിവാഹം.  അടുത്തിടെയാണ് ഇരുവരേയും ചേർത്ത്‌  ഇത്തരത്തിലുള്ള അഭ്യൂഹങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.  സാനിയയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വർഷം തുടക്കത്തിൽ വിവാഹമോചനം നേടിയിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: Sania Mirza Second Marriage: മുഹമ്മദ് ഷമിയും സാനിയ മിർസയും വിവാഹം കഴിച്ചോ? സത്യമെന്ത്....


അതുപോലെ ക്രിക്കറ്റ് താരം ,മുഹമ്മദ് ഷമിയും ഭാര്യ ഹസിൻ ജഹാനുമായി വേര്പിരിഞ്ഞിരിക്കുകയാണ്.  ഇത് തന്നെയാണ് സാനിയ ഷമി വിവാഹം ഉടൻ നടക്കുമോ എന്ന തരത്തിലുള്ള വാർത്തകൾ പരക്കാൻ കാരണവും.   മാത്രമല്ല ഇക്കാര്യത്തിൽ സാനിയയോ  ഷമിയോ ഔദ്യോഗികമായി പ്രതികരിച്ചുമില്ല. ഇതിനിടയിലാണ് ഇരുവരുടെയും വിവാഹ വേഷത്തിലിരിക്കുന്ന ചിത്രങ്ങൾ വൈറലായത്.  ഇത് മോർഫ് ചെയ്ത ചിത്രങ്ങളാണെന്ന് പിന്നീട് തെളിയുകയും ഉണ്ടായി.      


Also Read: ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ്റെ ഭാര്യ ഉമെ അഹമ്മദ് ഷിഷിർ ആരാണെന്ന്‌ അറിയാം...


 


ഇപ്പോഴിതാ ആരാധകരുടെ ആശയക്കുഴപ്പത്തിന് വിരാമമിട്ടുകൊണ്ട് ഇക്കാര്യത്തിൽ പ്രതികരണവുമായി സാനിയയുടെ അച്ഛൻ രംഗത്തെത്തിയിരിക്കുകയാണ്.  ഈ പ്രചരിക്കുന്ന വാർത്തകൾ തീർത്തും അസംബന്ധമാണെന്ന്  സാനിയയുടെ പിതാവ് ഇമ്രാൻ എൻഡിടിവിയോട് സ്ഥിരീകരിച്ചിട്ടുണ്ട്.  മാത്രമല്ല സാനിയ ഷാമിയെ കണ്ടിട്ടുപോലുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് മുൻപ് ഏറെ നാളത്തെ റൂമറുകൾക്ക് വിരാമമിട്ടുകൊണ്ട്  സാനിയ മിർസയും പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിൽ വേർപിരിഞ്ഞ കാര്യം ഈ വർഷം ആദ്യമാണ് സ്ഥിരീകരിച്ചത്.  വിവാഹ മോചനത്തിന് ശേഷം മാലിക് പാക് നടി സന ജാവേദിനെ വിവാഹം കഴിക്കുകയുമുണ്ടായി. 


Also Read: വരുന്ന 60 ദിവസത്തേക്ക് ഇവർക്കിനി തിരിഞ്ഞുനോക്കേണ്ടി വരില്ല, നിങ്ങളും ഉണ്ടോ?


 


ഷമിക്കെതിരെ ഗാർഹിക പീഡനം ആരോപിച്ചാണ് ഭാര്യയായിരുന്ന ഹസിൻ ജഹാൻ ബന്ധം വേർപെടുത്തിയത്.  അടുത്തിടെയാണ് സാനിയ മിർസ ഹജ് തീർഥാടനത്തിന് പോയ വാർത്ത ചർച്ചയായത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ തനിക്ക് ഈ വിശുദ്ധ യാത്രയ്ക്ക് അവസരം ലഭിച്ചെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ സാനിയ കുറിച്ചിരുന്നു.  


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.