തിരുവനന്തപുരം: സെപ്റ്റംബര്‍ 19നു ദുബായില്‍ ആരംഭിക്കാനിരിക്കുന്ന IPL മത്സരങ്ങളില്‍ തിളങ്ങിയാല്‍ സഞ്ജുവിന് ലോകകപ്പ് ടീമിലെത്താമെന്ന് പരിശീലകന്‍ ബിജു ജോര്‍ജ്ജ്.


COMMERCIAL BREAK
SCROLL TO CONTINUE READING

ട്വന്‍റി-20 ലോകകപ്പ് (T-20 World Cup) ടീമിലെത്താന്‍ സഞ്ജു(Sanju Samson)വിന് ലഭിച്ച സുവര്‍ണാവസരമാണിതെന്നാണ് ബിജു ജോര്‍ജ്ജ് പറയുന്നത്. കരിയറില്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവച്ചിട്ടുള്ള താരമാണ് സഞ്ജുവെന്നും IPLല്‍ അദ്ദേഹം മികച്ച് നില്‍ക്കുമെന്നും ബിജു ജോര്‍ജ്ജ് പറഞ്ഞു.


Viral Video: പുരോഹിതനൊപ്പം ക്രിക്കറ്റ് കളിച്ച് സഞ്ജു സാംസണ്‍ 


IPL2020-യ്ക്കായി മികച്ച തയാറെടുപ്പുകള്‍ സഞ്ജു നടത്തിയിട്ടുണ്ടെന്നും ഇത്രയും ശ്രദ്ധയോടെ താരത്തെ കണ്ടിട്ടില്ലെന്നും പറഞ്ഞ ബിജു ലോക്ക്ഡൌണ്‍ (Corona Lockdown) സമയത്ത് പോലും സഞ്ജു പരീശീലനത്തിലായിരുന്നു എന്നും വ്യക്തമാക്കി. IPL കളിക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദം താരത്തിനുണ്ടാകുമെന്നു കരുതുന്നില്ലെന്നും ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ക്കെല്ലാം സഞ്ജുവിന്റെ IPL പ്രകടനത്തെ കുറിച്ച് ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.


സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ നല്‍കണം. പന്ത് വേണോ സഞ്ജു വേണോ എന്ന് തീരുമാനിക്കുന്നത് ചീഫ് സെലക്ടര്‍മാരാണ്. ഇടം കയ്യനായതിന്റെ ആനുകൂല്യം പന്തിനു ലഭിക്കുന്നുണ്ട്. ഒപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചില തന്ത്രങ്ങളും. -ബിജു ജോര്‍ജ്ജ് പറഞ്ഞു. ടൈമിംഗിന് പ്രാധാന്യം നല്‍കുന്ന സഞ്ജുവിനെ അടുത്ത സീസണില്‍ വ്യത്യസ്തനായി കാണാമെന്നും അഭ്യന്തര-അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളില്‍ സഞ്ജു തിളങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


കൊറോണ: പന്തില്‍ തുപ്പല്‍ പുരട്ടുന്നതിന് വിലക്ക്, വിക്കറ്റ് കീപ്പര്‍മാര്‍ക്ക് ഗുണം ചെയ്യുമെന്ന് സഞ്ജു!!


അതേസമയം, 2020 സെപ്റ്റംബര്‍ പത്തൊന്‍പതിന് ആരംഭിക്കുന്ന IPL മത്സരങ്ങള്‍ നവംബര്‍ എട്ടിന് അവസാനിക്കും. ദുബായി(Dubai)ലാണ് പതിമൂന്നാം സീസണ്‍ മത്സരങ്ങള്‍ നടക്കുക.IPL-ല്‍ രാജസ്ഥാന്‍ റോയല്‍സി(Rajasthan royals)ന്‍റെ താരമായ സഞ്ജു ഇതുവരെ 93 മത്സരങ്ങളിലായി 1,696 റണ്‍സ് നേടിയിട്ടുണ്ട്. 102ആണ് ഉയര്‍ന്ന സ്കോര്‍.