മാഡ്രിഡ്: ആഴ്സണൽ വിട്ട മധ്യനിര താരം സാന്‍റി കസോളയ്ക്ക് മുൻ ക്ലബായ വിയ്യാറയല്‍ ഒരുക്കിയത് ഗംഭീര സ്വീകരണം. ആരും ആഗ്രഹിക്കുന്ന ഒരു സ്വീകരണമാണ് ഏഴ് വര്‍ഷത്തിന് ശേഷം തിരികെയെത്തിയ കസോളയ്ക്ക് ക്ലബ് ഒരുക്കിയത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു മാജിക്കിലൂടെയാണ് ആരാധകര്‍ക്ക് മുന്നിലേക്ക് താരത്തെ അവതരിപ്പിച്ചത്. കാലിയായ ഒരു വലിയ ഗ്ലാസ് ട്യൂബില്‍ പുക നിറച്ചതിന് ശേഷം അതില്‍ കസോളയെ പ്രത്യക്ഷപ്പെടുത്തിയാണ് വിയ്യറയല്‍ കാണികളെ ഞെട്ടിച്ചത്. 


തന്‍റെ ഫിറ്റ്നെസ് വീണ്ടെടുക്കാനായി സ്പാനിഷ് ക്ലബായ അലാവസിനൊപ്പം ചേർന്ന് പരിശീലനം നടത്തുകയായിരുന്നു അവസാന ആഴ്ചകളിൽ കസോള.



അലാവസിന്‍റെ യൂത്ത് ടീമിനൊപ്പമുള്ള പരിശീലനം മതിയാക്കിയ കസോള ഇനി പരിക്കിൽ നിന്ന് തിരിച്ചുവരാനുള്ള ശ്രമം വിയ്യാറയലിനൊപ്പം തുടരും. 


ആറു വർഷമായി ആഴ്സണലിൽ ഉണ്ടായിരുന്ന താരത്തെ ഈ കഴിഞ്ഞ സീസണിലാണ് ആഴ്സണൽ റിലീസ് ചെയ്തത്. 


അവസാന രണ്ട് സീസണുകളായ പരിക്കിന്‍റെ പിടിയിലായിരുന്നു കസോള. 2003ൽ വിയ്യാറയലിനൊപ്പൻ കരിയർ തുടങ്ങിയ താരം രണ്ട് ഘട്ടങ്ങളിലായി 200ൽ അധികം മത്സരങ്ങൾ ക്ലബിനായി കളിച്ചിട്ടുണ്ട്‌. 


2011ൽ ആണ് അവസാനമായി വിയ്യറയലിന് വേണ്ടി കളിച്ചത്‌ അവിടെ നിന്ന് മലാഗയിൽ എത്തിയതിന് ശേഷമായിരുന്നു കസോള ആഴ്സണലിൽ എത്തിയത്.