ഗാംഗുലിക്ക് ആൻജിയോപ്ലാസ്റ്റി ചെയ്തു; ആരോഗ്യനിലയിൽ പുരോഗതി
ജിമ്മിൽ വെച്ച് അനുഭവപ്പെട്ട നെഞ്ചുവേദനയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊൽക്കത്തയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്
കൊൽക്കത്ത: ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ ഇന്ത്യൻ ക്രിക്കറ്റ് നായകനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലിയെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. രാവിലെ ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് താരത്തിന് നെഞ്ച് വേദനയും മറ്റ് ബുദ്ധിമുട്ടുകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഗാംഗുലിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കൊൽക്കത്തയിലെ വുഡ്ലാൻഡ് ആശുപത്രിയിലാണ് ബിസിസിഐ അധ്യക്ഷൻ ചികിത്സയിൽ തുടരുന്നത്.
താരത്തിന്റ രക്തസമ്മർദത്തിന്റെയും പൾസിന്റെയും നിരക്ക് ഭേദപ്പെട്ട നിലയിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയിൽ എത്തിയ ഉടനെ തന്നെ അധികൃതർ ഗാംഗുലിയുടെ (Sourav Ganguly) ECG പരിശോധിച്ചു, തുടർന്നാണ് താരത്തിന് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചതെന്ന് വുഡ്ലാൻഡ് ആശുപത്രി സിഇഒ ഡോ.രുപാലി ബസു പറഞ്ഞു.
ALSO READ: ഗാംഗുലിയെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ദാദായുടെ ആരോഗ്യ സ്ഥിതി ഭേദമാകുന്നുയെന്നും ചികിത്സകളോട് പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ബിസിസിഐ സെക്രട്ടറി ജെയ് ഷാ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. താരം കഴിഞ്ഞ ദിവസമായിരുന്നു BCCI യോഗത്തിന് ശേഷം അഹമ്മദാബാദിൽ നിന്ന് കൊൽക്കത്തയിലേക്ക് മടങ്ങിയെത്തിയത്. ഗാംഗുലിക്ക് ഹൃദയാഘാതം സംഭവിച്ചെന്നും ഉടൻ തന്നെ അദ്ദേഹത്തിൻ്റെ ആസുഖം ഭേദമാകട്ടെയെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തിരുന്നു. ദാദ ആരോഗ്യവാനായി വേഗം തിരികയെത്താൻ മുൻ ഇന്ത്യൻ താരം വിരേന്ദർ സേവാഗും ട്വിറ്ററിൽ കുറിച്ചിട്ടുണ്ട്.
ALSO READ: ഡിഡ്നിയിൽ Rohit ഇറങ്ങുമോ? താരം ഇന്ന് പരിശീലത്തിനിറങ്ങി
കഴിഞ്ഞ ആഴ്ചയിൽ ഗാംഗുലി പശ്ചിമ ബംഗാൾ (West Bengal) ഗവർണറെ നേരിൽ കണാനെത്തിയത് താരം രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിൻ്റെ സൂചനയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇക്കാര്യം മാധ്യമങ്ങൾ ചോദിച്ചപ്പോൾ ഗവർണർ നമ്മളെ കാണാൻ ആവശ്യപ്പെടുകയാണെങ്കിൽ നമ്മൾ അദ്ദേഹത്തെ കാണണം അങ്ങനെ മാത്രം കരുതിയാൽ മതിയെന്നായിരുന്നു താരത്തിൻ്റെ മറുപടി.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy