കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റിന്‍റെ ഒന്നാമിന്നിംഗ്‌സിൽ ഇന്ത്യ 209 റണ്‍സിന് പുറത്ത്. ദക്ഷിണാഫ്രിക്കയുടെ ഒന്നാമിന്നിംഗ്‌സ് സ്‌കോറായ 286 റൺസിനെ മറികടക്കാന്‍ ഇന്ത്യയ്ക്കായില്ല.


COMMERCIAL BREAK
SCROLL TO CONTINUE READING

91 റണ്‍സിനിടെ ഏഴ് വിക്കറ്റ് നഷ്‌ടമായ ഇന്ത്യയെ അതിവേഗത്തില്‍ മികച്ച സ്കോറിലേക്ക് എത്തിച്ചത് ഹാർദിക് പാണ്ഡ്യ (93)യാണ്.


മൂന്നിന് 28 റൺസ് എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് ഇന്ന് നാല് വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്.


11 റൺസെടുത്ത രോഹിത് ശർമയുടെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. തൊട്ടുപിന്നാലെ 26 റൺസുമായി ചേതേശ്വർ പൂജാര മടങ്ങി. അശ്വിൻ 12ഉം വൃദ്ധിമാൻ സാഹ പൂജ്യത്തിനും മടങ്ങിയതോടെ ഇന്ത്യ 7 വിക്കറ്റിന് 92 റൺസ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.


ദക്ഷിണാഫ്രിക്കക്ക് വേണ്ടി ഫിലാൻഡർ മൂന്ന് വിക്കറ്റെടുത്തു. സ്റ്റെയിൻ രണ്ട് വിക്കറ്റും മോർക്കൽ, റബാദ എന്നിവർ ഓരോ വിക്കറ്റുകളും വീഴ്ത്തി. 


ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ കടന്നാക്രമിച്ച പാണ്ഡ്യ പതിമൂന്ന് ഫോറും ഒരു സിക്ക്സറും പറത്തി.