മുംബൈ: നീണ്ട് 2,804 ദിവസങ്ങൾ, ക്രിക്കറ്റിൽ നിന്ന് പുറത്താക്കിയ എല്ലാ നിയമങ്ങൾക്കും ആരോപണങ്ങൾക്കും സജീവ ക്രിക്കറ്റിലേക്ക് തിരിച്ചെത്തി വിക്കറ്റ് നേട്ടത്തിലൂടം മറുപടി നൽകി ശ്രീശാന്ത്.  തിരിച്ച് വരവിലെ ആദ്യ മത്സരത്തിൽ തന്നെ വിക്കറ്റ് നേടിയാണ് ശ്രീ തനിക്ക് നേരെ ഉണ്ടായിരുന്ന എല്ലാ ആരോപണങ്ങൾക്കും മറുപടി നൽകിയത്. സെയ്യിദ് മുഷ്താഖ് അലി ടൂ‌‍ർണമെന്റിൽ പുതുച്ചേരിക്കെതിരെ ഇറങ്ങിയാണ് താരം തന്റെ കരിയറിലെ രണ്ടാമത്തെ അരങ്ങേറ്റത്തിന് തുടക്കം കുറിച്ചത്. മത്സരത്തിൽ കേരളം  പുതിച്ചേരിയെ ആറ് വിക്കറ്റിന് തോൽപിക്കുകയും ചെയ്തു.



COMMERCIAL BREAK
SCROLL TO CONTINUE READING

പുതുച്ചേരിയുടെ ഓപ്പണർ ഫാബിദ് അഹമ്മദിന്റെ കുറ്റി തെറിപ്പിച്ചാണ് ശ്രീശാന്ത് തന്റെ രണ്ടാം വരവ് ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. മികച്ച് ഒരു സ്വിങ് ബോളിൽ അഹമ്മദിന്റെ ഓഫ് സ്റ്റമ്പാണ് ശ്രീശാന്ത് (S Sreesanth) തെറിപ്പിച്ചത്. മത്സരത്തിൽ നാല് ഓവർ സ്പലിൽ ശ്രീ 29ത് റൺസ് വിട്ടു കൊടുത്ത് ഒരു വിക്കറ്റ് നേടിയാണ് ശ്രീശാന്ത് തന്റെ സജീവ ക്രിക്കറ്റ് ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്.


ALSO READ: എല്ലാം തിരിച്ച് പിടിക്കാൻ ശ്രീ വരുന്നു, ഏഴ് വർഷത്തിന് ശേഷം Sreesanth കേരള ടീമിൽ


ടോസ് നേടി അദ്യം ബാറ്റ് ചെയ്ത പുതിച്ചേരിക്ക് കേരളത്തിനെതിരെ 138 റൺസ് മാത്രമെ എടുക്കാൻ സാധിച്ചുള്ളു. കേരളം അത് 1.4 ഓവർ ബാക്കി നിൽക്കെ മറികടക്കുകയും ചെയ്തു. 32 റൺസെടുത്ത നായകൻ സഞ്ജു സാംസണാണ് (Sanju Samson) ടോപ് സ്കോറ‍ർ. കേരളത്തിനായി ശ്രീശാന്തിന് പുറമെ അതിഥി താരം ജലജ് സക്സേന മൂന്നും കെ.എം ആസിഫ് ഒന്നും വീതം വിക്കറ്റുകൾ നേടി. എസ് മിഥുൻ വിക്കറ്റുകൾ ഒന്നും നേടിയില്ലെങ്കിലും നാല് ഓവറിൽ വെറും 21 റൺസ് മത്രം വിട്ട് കൊടുത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. നാളെ മുബൈക്കെതിരെയാണ് കേരളത്തിന്റെ രണ്ടാം മത്സരം. കഴിഞ്ഞ സീസണിൽ ആദ്യ റൗണ്ടിൽ തന്നെ കേരളം ടൂർണമെന്റിൽ നിന്ന് പുറത്താകുകയായിരുന്നു. 


ALSO READ: പ്രതിരോധ കോട്ട കെട്ടി ഇന്ത്യ, ക്ഷമ നശിച്ച് ഓസ്ട്രേലിയ : Sydney Test സമനിലയിൽ


2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെയാണ് ശ്രീശാന്തിന് ഒത്തുകളി വിവിദത്തെ തുടർന്ന് ആജീവനാന്ത വിലക്ക് ലഭിക്കുന്നത്. ഒത്തു കളി ആരോപണത്തെ തുടർന്ന് താരത്തെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നാലെ ബിസിസിഐ (BCCI) വിലക്ക് ഏ‌ർപ്പെടുത്തുകയുമായിരുന്നു. എന്നാൽ വർഷങ്ങളായി തുടർന്ന നിയമ പോരാട്ടത്തിനൊടുവിൽ ശ്രീശാന്തിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ കോടതി കുറ്റവിമക്തനാക്കിട്ടും ബിസിസിഐ ശ്രീയുടെ വിലക്കെടുത്താൻ കളയാൻ ഒട്ടും തയ്യാറായില്ല. പിന്നീട് വീണ്ടും സുപ്രീം കോടതിയ സമീപിച്ച് ശ്രീ തന്റെ വിലക്ക് ഏഴ് വർഷമായി ചുരുക്കുകയായിരുന്നു. സെപ്റ്റബറിലായിരുന്നു ശ്രീശാന്തിന്റെ വിലക്ക് പൂ‌ർണമായും അവസാനിച്ചത്. അതിനിടെ രാഷ്ട്രീയത്തിലും സിനിമയിലും ഒരു കൈ നോക്കകുയും ചെയ്തിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.