എല്ലാം തിരിച്ച് പിടിക്കാൻ ശ്രീ വരുന്നു, ഏഴ് വർഷത്തിന് ശേഷം Sreesanth കേരള ടീമിൽ

മുഷ്താഖ് അലി ടി20 കേരള ടീമിൽ ഇടം നേടി ശ്രീശാന്ത്. സഞ്ജു സാംസൺ, എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ തുടങ്ങിയ വൻ താര നിര അടങ്ങിയ ടീം

Written by - Zee Malayalam News Desk | Last Updated : Dec 15, 2020, 05:11 PM IST
  • മുഷ്താഖ് അലി ടി20 കേരള ടീമിൽ ഇടം നേടി ശ്രീശാന്ത്
  • സഞ്ജു സാംസൺ, എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ തുടങ്ങിയ വൻ താര നിര അടങ്ങിയ ടീം
  • 2013ൽ ഒത്തുകളി ആരോപണത്തെ തുടർന്നാണ് താരത്തെ ബിസിസഐ വിലക്കുന്നത്
എല്ലാം തിരിച്ച് പിടിക്കാൻ ശ്രീ വരുന്നു, ഏഴ് വർഷത്തിന് ശേഷം Sreesanth കേരള ടീമിൽ

തിരുവനന്തപുരം: ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം Sreesanth കേരള ടീമിൽ  ഇടം നേടി. 2013ൽ ഒത്തുകളി വിവാദമായി ബന്ധപ്പെട്ട് വിലക്കിനെ തുടർന്ന് ക്രിക്കറ്റിൽ പുറാത്താക്കപ്പെട്ട ശ്രീശാന്ത് ഏഴ് വർഷത്തിന് ശേഷം കേരള ടീമിനായി ജേഴ്സി അണിയാൻ പോകുന്നത്. സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂ‌ർണമെന്റിലേക്ക് കേരള ക്രിക്കറ്റ് അസോസിയേഷൻ പുറത്തിറക്കിയ 26 അംഗ സാധ്യത പട്ടികയിലാണ് താരം ഇടം നേടിയത്.

സഞ്ജു സാംസൺ (Sanju Samson), എസ് ശ്രീശാന്ത്, റോബിൻ ഉത്തപ്പ തുടങ്ങിയ വൻ താര നിര അടങ്ങിയ ടീമാണ് കേരളത്തിനായി ടൂ‌ർണമെന്റിൽ ഇറങ്ങുന്നത്. എന്നാൽ ക്യാപറ്റനെ പ്രഖ്യാപിച്ചിട്ടില്ല. റോബിൻ ഉത്തപ്പയും ജലജ് സക്സേനയും ടീമിലെ അതിഥി താരങ്ങൾ. മുൻ ഇന്ത്യൻ താരവും മലയാളിയുമായ ടിനു യോഹന്നാനാണ് കേരള ടീമിന്റെ കോച്ച്.

Also Read: മെസിയും നെയ്മറും നേർക്കുന്നേർ; Champions League നോക്കൗട്ട് റൗണ്ട് ലൈനപ്പായി

2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെയാണ് ശ്രീശാന്തിന് (S Sreesanth) ഒത്തുകളി വിവിദത്തെ തുടർന്ന് ആജീവനാന്ത വിലക്ക് ലഭിക്കുന്നത്. ഒത്തു കളി ആരോപണത്തെ തുടർന്ന് താരത്തെ ഡൽഹി പൊലീസ് അറസ്റ്റു ചെയ്യുകയും പിന്നാലെ ബിസിസിഐ (BCCI) വിലക്ക് ഏ‌ർപ്പെടുത്തുകയുമായിരുന്നു. എന്നാൽ വർഷങ്ങളായി തുടർന്ന നിയമ പോരാട്ടത്തിനൊടുവിൽ ശ്രീശാന്തിനെ സുപ്രീം കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തു. എന്നാൽ കോടതി കുറ്റവിമക്തനാക്കിട്ടും ബിസിസിഐ ശ്രീയുടെ വിലക്കെടുത്താൻ കളയാൻ ഒട്ടും തയ്യാറായില്ല. പിന്നീട് വീണ്ടും സുപ്രീം കോടതിയ സമീപിച്ച് ശ്രീ തന്റെ വിലക്ക് ഏഴ് വർഷമായി ചുരുക്കുകയായിരുന്നു. സെപ്റ്റബറിലായിരുന്നു ശ്രീശാന്തിന്റെ വിലക്ക് പൂ‌ർണമായും അവസാനിച്ചത്. അതിനിടെ രാഷ്ട്രീയത്തിലും സിനിമയിലും ഒരു കൈ നോക്കകുയും ചെയ്തിരുന്നു.

Also Read: കടവും ബാക്കി, ഇടയാതെ കൊമ്പനും എന്ത് ചെയ്യണമെന്നറിയാതെ ആരാധകർ

വിലക്ക് തീ‌ർന്ന് വരുന്ന ശ്രീശാന്തിനെ കേരളത്തിന്റെ രഞ്ജി ടീമിൽ പരിഗണിക്കാമെന്ന് നേരത്തെ കെസിഎ അറിയിച്ചിരുന്നു. 
കേരള ടീം:

 

 

കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP

android Link - https://bit.ly/3b0IeqA

ios Link - https://apple.co/3hEw2hy

Trending News