സിഡ്നി: ആവേശകരമായ അ‍ഞ്ചാം ദിനത്തിൽ ആതിഥേയരായ ഓസ്ട്രേലയുടെ ക്ഷമയെ നശിപ്പിച്ച്  ഇന്ത്യൻ ബാറ്റിങ് നിരയുടെ പ്രതിരോധ കോട്ട. ഒന്നാം ഇന്നിങ്സിലെ പോലെ അനയാസം ഇന്ത്യ ടീമിന് പുറത്താക്കി സിഡ്നിയിൽ ജയം സ്വന്തമാക്കാമെന്ന് ഓസ്ട്രേലിയയുടെ മോഹത്തെ പ്രതിരോധിച്ച് ഇല്ലാതാക്കുകയായിരുന്നു ഇന്ത്യൻ ബാറ്റിങ് നിര. വിജയത്തോളം തിളക്കുമുള്ള സമനിലയാണ് ഇന്ത്യ സിഡ്നിയിൽ സ്വന്തമാക്കിയത്. പരിക്കും അധീക്ഷേപവും എല്ലാം തരണം ചെയ്യതാണ് ഇന്ത്യ അഞ്ചാം ദിനം വരെ നീണ്ട മത്സരത്തിൽ സമനിലയെങ്കിലും കണ്ടെത്തിയത്. മത്സരത്തിന് പുറമെ ആദ്യ ദിനങ്ങളിൽ കാണികളിൽ നിന്നുള്ള അധിക്ഷേപമായിരുന്നു ഇന്ത്യ ഡിസ്നിയിൽ നേരിട്ടത്. അത് അവസാന ദിനമായപ്പോൾ ഓസീസ് താരങ്ങളുടെ ഭാ​ഗത്ത് നിന്നുള്ള സ്ലെഡിജിങ്ങായി മാറി. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നത്തെ മൂന്ന് സെക്ഷനും നാലാം ദിനത്തിലെ അവസാന സെക്ഷിനിലുമായി ഇന്ത്യ 131 ഓവറുകളിൽ പ്രതിരോധിച്ചാണ് ആതിഥേയരെ സമനിലയിൽ തളച്ചത്.  നായകൻ അജിങ്ക്യ രഹാനയുടെ (Ajinkya Rahane) വിക്കറ്റ് നഷ്ടത്തോടെയാണ് അവസാന ദിനം ഇന്ത്യ ആരംഭിച്ചത്. പിന്നീട് ഹനുമാൻ വിഹാരിയെ  ഇറക്കാതെ റിഷഭ് പന്തിനെ ഇറക്കി ഇന്ത്യ തിരിച്ച് ഓസ്ട്രേലിയയെ സമ്മർദത്തിലാക്കി. പ്രതിരോധത്തിൽ ഊന്നി ബാറ്റിങ് തുടർന്ന് ചേതേശ്വർ പൂജാരയ്ക്കൊപ്പം ഏകദിന ശൈലിയിൽ കിളിച്ച് റിഷഭ് പന്ത് ഓസ്ട്രേലിയുടെ വിജയ മോഹത്തെ തല്ലിക്കെടുത്തുകയായിരുന്നു. 118 ബോളിൽ മൂന്ന് സിക്റുകളും 12 ബൗണ്ടറികളുമായി സെഞ്ചുറിക്ക് മൂന്ന് റൺസിന് അരികലാണ് താരം ക്രീസ് വിട്ടത്. താരം ബാറ്റിങ് തുടർന്നപ്പോൾ ഇന്ത്യയും വിജയം പ്രതിക്ഷിച്ചിരുന്നു. 


ALSO READ: ഇന്ത്യക്ക് പിടിച്ച് നിൽക്കാൻ ഒരു ദിനം കൂടി ; ജയിക്കാൻ 309 റൺസും കൂടി


തുടർന്ന് ടെസ്റ്റ് സ്പെഷ്യലിസ്റ്റുമാരായ ഹനുമാൻ വിഹാരിയും പൂജാരെയും ചേർന്ന് അടുത്ത ഇന്നിങ്സിന് തുടക്കമിട്ടു. പൂജാര പ്രതിരോധം വിട്ട് സ്കോറിങിന് അൽപം വേഗത കൂട്ടുകയും ചെയ്തു. പക്ഷെ ആ കൂട്ടുകെട്ടിന് വലിയ ആയുസുണ്ടായില്ല,  77 റൺസെടുത്ത പൂജാരയെ ജോഷ് ഹേസ്സൽവുഡ് പുറത്താക്കി. തുടർന്നാണ് ഓസ്ട്രേലിയക്ക് ക്ഷമയുടെ നെല്ലി പലക നഷ്ടമായത്. വിഹാരിയും രവിചന്ദ്രൻ അശ്വിനും (Ravichandran Ashwin) ചേർന്ന പ്രതിരോധ കോട്ട തീർക്കുകയായിരുന്നു. വിഹാരിയുടെ കാലിനേറ്റ പേശി വലിവിലും താരം കളം വിടാതെ ടീമിനു വേണ്ട് മത്സരം തുടരുകയായിരുന്നു. ആദ്യ 100 പന്തുകൾ നേരിട്ട് വിഹാരി വെറും ആറ് റൺസാണ് നേടിയത്.  


അദ്യ ഇന്നിങ്സിലെ അശ്രദ്ധയും പരിക്കമാണ് ഇന്ത്യയെ വിജയത്തിൽ നിന്ന് സമനിലയിലേക്കെത്തിക്കാൻ പ്രധാന കാരണം. ഫീൽഡിങ്ങിലെ ഒന്ന് രണ്ട് പിഴവുകളും, ഒന്നാം ഇന്നിങ്സിലെ ബാറ്റിങിൽ ദാനമായി നൽകിയ മൂന്ന് റണ്ണൗട്ടകളുമാണ് രണ്ടാം ഇന്നിങസിൽ 60തോളം റൺസിനരികെ ഇന്ത്യക്ക് സമനിലയിൽ ആശ്വസിക്കേണ്ടി വന്നത്. ബാറ്റിങിനിടെ പന്തിനും (Rishabh Pant) രവീന്ദ്ര ജഡേജയ്ക്കുമേറ്റ പരിക്കാണ് സമനിലയിലേക്കെത്തിച്ചതിന്റെ മറ്റൊരു കാരണം. ഇതിൽ പന്തിന്റെ പരിക്ക ഭേദമായെങ്കിലും ജഡേജയ്ക്ക് ഇനിയും കാത്തിരിക്കേണ്ട അവസ്ഥയാണ്.


ALSO READ: Sydney Test: രണ്ടാം ഇന്നിങ്സിലും ഓസീസ് മേധാവിത്വം ; ഇന്ത്യ പരിക്കിലും പരുങ്ങലിലും


രണ്ട് ഇന്നിങ്സിലെയും മികച്ച് പ്രകടനം പുറത്തെടുത്ത സ്റ്റീവ് സ്മിത്താണ് (Steve Smith) മാൻ ഓഫ് ദി മാച്ച്. സ്മിത്ത് ആദ്യ ഇന്നിങ്സിൽ സെഞ്ചുറിയും രണ്ടാം ഇന്നിങ്സിൽ 81 റൺസുമാണ് എടുത്തത്. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ ഇരു ടീമും ഓരോ മത്സരങ്ങൾ വീതം ജയിച്ചു. ജനുവരി 15ന് ബ്രിസ്ബെയിനിൽ വെച്ചാണ് പരമ്പരയിലെ അവസാന മത്സരം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.