Mumbai : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളിൽൽ (Indian Cricket Team) മിക്കവരും കോവിഡ് വാക്സിൻ (COVID Vaccine) സ്വീകരിക്കുന്നത് വാർത്തയായി കൊണ്ടിരിക്കുകയായിരുന്നു. ഇംഗ്ലണ്ടിൽ വെച്ച് നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനിൽ (World Test Championship Final) പങ്കെടുക്കുന്നതിന് അതിന് ശേഷമുള്ള ഇംഗ്ലണ്ട് പര്യടനത്തിനുമായിട്ടാണ് (India Tour England) ഇന്ത്യൻ താരങ്ങൾ വാക്സിൻ സ്വീകരിച്ച് തുടങ്ങിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്നലെ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലിയും ഇഷാന്ത് ശർമയും ചേതേശ്വർ പൂജാരയും വാക്സിൻ സ്വീകരിച്ചിരുന്നു. അതിന് മുമ്പ് ശിഖർ ധവാനും ഉമേഷ് യാദവ് വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും വാക്സിൻ എടുത്തു. ഇന്ന് ജസ്പ്രിത് ബുമ്ര താൻ ഡോസ് വാക്സിൻ സ്വീകരിച്ചുയെന്ന് സോഷ്യൽ മീഡിയയിലുടെ ആറിയിച്ചു.



ALSO READ : Ipl 2021: ബയോ ബബിളിൽ പിശക്, ഈ സീസണിലെ മത്സരങ്ങൾ റദ്ദാക്കി


പക്ഷെ എന്നാൽ ഇംഗ്ലണ്ടിലേക്ക് പോകുന്ന എല്ലാ താരങ്ങളും സ്വീകരിക്കുന്ന കൊവിഷീൽഡ് വാക്സിൻ മാത്രമാണ്. കൊവാക്സിൻ സ്വീകരിച്ചതായി ആരും റിപ്പോർട്ട് ചെയ്തിട്ടുമില്ല.


ജൂൺ രണ്ടിനാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. ആദ്യ ഡോസ് സ്വീകരിച്ചതിന് ശേഷം ഏകദേശം 24-28 ദിവസങ്ങൾ കഴിഞ്ഞിട്ട് മാത്രമെ രണ്ടാമത്തെ ഡോസ് സ്വീകരിക്കാൻ സാധിക്കുള്ളു. എന്നാൽ താരങ്ങൾ ആ സമയങ്ങളിൽ ഇംഗ്ലണ്ടിലായതിനാൽ കൊവിഷീൽഡ് മാത്രമെ ലഭ്യമാകൂ.  


ALSO READ : Virat Kohli കോവിഡ് വാക്സിൻ സ്വീകരിച്ചു, കഴിന്നതിൽ വേഗം വാക്സിൻ എടുത്ത് സുരക്ഷിതരാകൂ എന്ന് താരം അറിയിച്ചു


കൊവിഷീൽഡ് വാക്സിൻ യഥാർഥത്തിൽ ഓക്സഫോർഡും സ്വീഡിഷ് മരുന്ന് നിർമാതാക്കളായ ആസ്ട്രസെനിക്കയും ചേർന്ന് നിർമിക്കുന്ന വാക്സിനാണ്. ഇന്ത്യയിൽ ഈ വാക്സിൻ നിർമാണം കൈകാര്യം ചെയ്യുന്നത്. പൂണെ സീറം ഇൻസ്റ്റിറ്റ്യൂട്ടാണ്.


കൊവാക്സിൻ ഇംഗ്ലണ്ടിൽ ലഭിക്കാത്തതിനെ തുടർന്നാണ് ബിസിസിഐ ഇന്ത്യൻ താരങ്ങളോട് കൊവിഷീൽഡ് സ്വീകരിക്കാൻ നിർദേശം നൽകിയത്. ആദ്യ ഡോസിന്റെയും രണ്ടാം ഡോസിന്റെ ഇടവേള തീരുമ്പോൾ ഇന്ത്യൻ താരങ്ങൾക്ക് ഇംഗ്ലണ്ടിൽ വെച്ച് തന്നെ രണ്ടാമത്തെ ഡോസും സ്വീകരിക്കാൻ സാധിക്കും.


ജൂൺ 18നാണ് ഇന്ത്യ പ്രഥമ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യ ന്യൂസിലാൻഡിനെ നേരിടുന്നത്. ഓസ്ട്രേലിയക്കെതിരെയും ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരകളുടെ മികച്ച വിജയമാണ് ഇന്ത്യയെ ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിപ്പിച്ചത്.


ALSO READ : World Test Championship Finals : ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, രവിന്ദ്ര ജഡേജ തിരികെ ടീമിലെത്തി, ഫിറ്റ്നസ് തെളിയിച്ചാൽ കെ.എൽ രാഹുലും സാഹയും ടീമിലിടം നേടും


ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുകയും ചെയ്യും. പര്യടനത്തിലെ ആദ്യ പരമ്പരയായ 5 ടെസ്റ്റ് മത്സരങ്ങൾ ഓഗസ്റ്റ് നാല് മുതൽ ആരംഭിക്കും. നോട്ടിങ്ഹാം, ലണ്ടൺ, ലീഡ്സ്, മാഞ്ചസ്റ്റർ എന്നീ അഞ്ച് വേദികളിലായിട്ടാണ് സെപ്റ്റംബർ 14 വരെ മത്സരങ്ങൾ നടക്കുക.


ഇന്ത്യൻ സ്ക്വാഡ്- വിരാട് കോലി (ക്യാപ്റ്റ്ൻ), അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റൻ) രോഹിത് ശർമ, ശുഭ്മാൻ ഗിൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, ഹനുമാ വിഹാരി, റിഷഭ് പന്ത്, ആർ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, ജസ്പ്രിത് ബുമ്ര, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി, മുഹമ്മദ് സിറാജ്, ഷാർദുൽ താക്കൂർ, ഉമേഷ് യാദവ്, കെ.എൽ രാഹുൽ (ഫിറ്റ്നസ് തെളിയിക്കണം), വൃദ്ധിമാൻ സാഹാ (ഫിറ്റ്നസ് തെളിയിക്കണം)
  
റിസർവ് താരങ്ങൾ- അഭിമന്യു ഈശ്വരൻ, പ്രസിദ്ധ കൃഷ്ണ, ആവേഷ് ഖാൻ, അർസ്സാൻ നാഗ്വാസ്വല്ല.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.