ലണ്ടൻ: റഷ്യന്‍ ടെന്നീസ് താരം മരിയ ഷറപ്പോവക്ക്  രാജ്യാന്തര ടെന്നിസ് മൽസരങ്ങളിൽ നിന്ന് രണ്ടു വർഷത്തേക്കു വിലക്ക്. ഉത്തേജകമരുന്നു പരിശോധനയിൽ പരാജയപ്പെട്ടതിനെത്തുടർന്നാണ് രാജ്യാന്തര ടെന്നിസ് ഫെഡറേഷന്‍  (ഐടിഎഫ്) വിലക്കിയത്. ജനുവരിയിലെ ഓസ്ട്രേലിയൻ ഓപ്പൺ മൽസരത്തിൽ മെൽഡോണിയം എന്ന നിരോധിത മരുന്ന്  ഉണ്ടെന്നു കണ്ടെത്തിയതിനെ തുടർന്ന് മാർച്ചിൽ താൽക്കാലികമായി വിലക്കിയിരുന്നു. വിലക്കിനെതിരേ അപ്പീല്‍ പോകുമെന്ന് ഷറപ്പോവ പറഞ്ഞു.



COMMERCIAL BREAK
SCROLL TO CONTINUE READING

2006 മുതല്‍ താന്‍ മെല്‍ഡോണിയം അടങ്ങിയ മരുന്ന് ഉപയോഗിക്കുന്നതായി ഷറപ്പോവ സമ്മതിച്ചിരുന്നു. എന്നാല്‍ അന്ന് ഈ മരുന്ന് നിരോധിച്ചിരുന്നില്ലെന്നും 2016 മുതലാണ് നിരോധിക്കപ്പെട്ട മരുന്നുകളുടെ പട്ടികയില്‍ മെല്‍ഡോണിയം സ്ഥാനം പിടിച്ചതെന്നും താരം അവകാശപ്പെട്ടു. മരുന്ന് കഴിക്കും മുമ്പ് പുതുക്കിയ പട്ടിക വായിച്ചിരുന്നില്ലെന്നും പരിശോധനയില്‍ പരാജയപ്പെട്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായും ഷറപ്പോവ പറഞ്ഞിരുന്നു.2016 റിയോ ഒളിമ്പിക്സിനുള്ള റഷ്യന്‍ ടീമില്‍ സ്ഥാനം പിടിച്ചിട്ടുണ്ട് ഷറപ്പോവ . വിലക്ക് വന്നതോടെ ഷറപ്പോവയുടെ ഒളിബിക്സ് സ്വപ്നങ്ങളില്‍ കരി നിഴല്‍ വീണിരിക്കുകയാണ്