Viral Video: ഇതാണ് പ്രതിരോധ൦, ചിരിയടക്കാനാവാതെ മെസ്സി!
`ഇവനിത് എവിടുന്ന് പൊട്ടിമുളച്ചു`വെന്നുള്ള ചോദ്യമായിരുന്നു പിന്നീട് താരത്തിന്റെ മുഖത്ത്.
ബാഴ്സലോണ: പല ഫ്രീകിക്കുകളും വ്യത്യസ്തമായും വളരെ പ്രയാസപ്പെട്ടും പ്രതിരോധിക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്.
അങ്ങനെയൊരു പ്രതിരോധ തന്ത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ബാഴ്സലോണ- ഇന്റര്മിലാന് മത്സരത്തിന്റെ 66ാം മിനിറ്റിലായിരുന്നു സംഭവം.
ഇന്റര്‍ മിലാന് മധ്യനിരതാരം മാഴ്സെലോ ബ്രോസോവിച്ചാണ് അവിശ്വസനീയമായ സേവിലൂടെ താരമായി മാറിയിരിക്കുന്നത് ഡി ബോക്സില്‍ നിന്ന് ലൂയിസ് സുവാരസിന്റെ ഫ്രീകിക്കിനെയാണ് ബ്രോസോവ് തന്ത്രപരമായി നേരിട്ടത്.
ഫ്രീകിക്കെടുക്കാന്‍ ഓടിയെത്തിയ സുവാരസ് പ്രതിരോധ ചുമരിന് അടിയില്ക്കൂടെ ഷോട്ടുതിര്‍ത്തു. പന്ത് പ്രതിരോധ ചുമരും കടന്നു.
എന്നാല്‍, ആ സമയത്താണ് ബ്രോസോവിച്ചിന്റെ തകര്‍പ്പന്‍ പ്രതിരോധം. സുവാരസ് കിക്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍ ബ്രോസോവിച്ച് പ്രതിരോധ ചുമരിന് തൊട്ടുപ്പിന്നിലായി നീണ്ടുനിവര്‍ന്ന് കിടക്കുകയായിരുന്നു.
ഗോളുറച്ച സന്തോഷത്തില്‍ സുവാരസ് ആഘോഷത്തിന് ഒരുങ്ങിയെങ്കിലും 'ഇവനിത് എവിടുന്ന് പൊട്ടിമുളച്ചു'വെന്നുള്ള ചോദ്യമായിരുന്നു പിന്നീട് താരത്തിന്റെ മുഖത്ത്.
മത്സരം കാണാനെത്തിയ മെസി ഗ്യാലറിയിലിരുന്നു ചിരിയടക്കാന്‍ ബുദ്ധിമുട്ടുന്നതും വീഡിയോയില്‍ വ്യക്തമാണ്.