Kanpur : ഇന്ത്യ ന്യൂസിലാൻഡ് (India vs New Zealand) മത്സരങ്ങളിൽ കാണികൾക്ക് സ്റ്റേഡിയത്തിലേക്ക് പ്രവേശനം അനുവദിച്ചതോടെ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആ പഴയ ആവേശമാണ് തിരികെ ലഭിച്ചിരിക്കുന്നത്. സ്റ്റേഡയിത്തിലെ കാണികളുടെ ചില ഭാവങ്ങൾ പലപ്പോഴും ട്രോളുകൾക്ക് കഥാപാത്രമായിട്ടുണ്ട്. ഇപ്പോൾ ഇതാം ഇന്ത്യയും ന്യൂസിലാൻഡും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിനിടെ ഒരു കാണി സ്റ്റേഡിയത്തിൽ ഇരുന്ന തംപാക്ക് (Gutkha) ചവയ്ക്കുന്ന വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ ട്രൻഡായി നിൽക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

തംപാക്ക് ചവുച്ചുകൊണ്ട് ആരെയോ ഫോൺ വിളിക്കുന്നതാണ് വീഡിയോ. പെട്ടെന്ന് ക്യമറയിൽ തന്നെയാണെ ഷൂട്ട് ചെയ്യുന്നതെന്ന് മനസ്സിലാക്കിയ ആൾ കൈ വീശി കാണിക്കുകയും ചെയ്തു. 


ALSO READ : Viral Video | പരീക്ഷ മുഖ്യം, കല്യാണം അത് കഴിഞ്ഞും ആവാം, വിവാഹവേഷത്തിൽ പരീക്ഷയെഴുതി വധു: വീഡിയോ വൈറൽ



ഉത്തർപ്രദേശിലെ കാൻപൂരിൽ വെച്ചാണ് ടെസ്റ്റ് മത്സരം പുരോഗമിക്കുന്നത്. ആദ്യ ദിനത്തിൽ 70-ാം ഓവർ പിന്നിട്ടതിന് ശേഷമാണ് ക്യാമറമാൻ തംപാക്ക് വായിലിട്ട് ചവയ്ക്കുന്ന യുവാവിനെ കാണുന്നത്. 


ALSO READ : Viral Video: കാർ നിർത്തി രണ്ട് സ്ത്രീകൾ പുറത്തിറങ്ങി, പാതയോരത്ത് നിന്നും മോഷ്ടിച്ച സാധനം പക്ഷെ


കാൻപൂർ പുകിയല, പാൻ മസാല ഉത്പനങ്ങൾക്ക് പേര് കേട്ട സ്ഥലമാണ്. ഈ ദൃശ്യങ്ങൾ പിന്നീട് ഒരു വൻ തോതിലുള്ള ട്രോളുകൾക്ക് വഴി വെക്കുകയും ചെയ്തു. 


ALSO READ : Viral Video : ഒരു വെറൈറ്റി ആയിക്കോട്ടെ, വധുവിന്റെ പ്രീവെഡ്ഡിങ് ഷൂട്ട് നടത്തിയത് ജിമ്മിൽ വെച്ച്


ഇത് സംബന്ധിച്ചുള്ള ഒരു ട്രോൾ മുൻ ഇന്ത്യൻ താരം വാസിം ജാഫർ തന്റെ അക്കൗണ്ടിൽ പങ്കുവെച്ചതോടെയാണ് എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. ശേഷം നിരവിധി ട്രോളുകൾ സോഷ്യൽ മീഡിയയിൽ എത്തുകയും ചെയ്തു. 






ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.