കല്യാണം തന്നെ ഒരു പരീക്ഷയാണെന്നാണ് പലരും പറയാറുണ്ട്. എന്നാൽ കല്യാണ (Wedding) ദിവസത്തിൽ സർവകലാശാല പരീക്ഷ (University Exam) എഴുതേണ്ടി വന്നാലോ? വിവാഹവും പരീക്ഷയും ഒരുമിച്ച് വന്നാൽ എങ്ങനെ അതിനെ കൈകാര്യം ചെയ്യുമെന്ന് എന്തെങ്കിലും ഐഡിയ ഉണ്ടോ?
എന്നാൽ അങ്ങനൊരു ദിനം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ വീഡിയോ കണ്ടാൽ മനസിലാകും. ഒരേ ദിവസം കല്യാണവും പരീക്ഷയും വന്നാൽ എന്ത് ചെയ്യണമെന്ന് കാണിച്ച് തരികയാണ് രാജ്കോട്ടിൽ നിന്നുള്ള ശിവാംഗി ബാഗ്തരിയ എന്ന പെൺകുട്ടി. വിവാഹവേഷത്തിൽ പരീക്ഷയെഴുതുന്ന ശിവാംഗിയുടെ ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.
Also Read: Viral Video: കാർ നിർത്തി രണ്ട് സ്ത്രീകൾ പുറത്തിറങ്ങി, പാതയോരത്ത് നിന്നും മോഷ്ടിച്ച സാധനം പക്ഷെ
ഗുജറാത്തിലെ ശാന്തി നികേതന്‍ കോളജില്‍ ബി.എസ്.ഡബ്ല്യൂ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ് ശിവാംഗി. അഞ്ചാം സെമസ്റ്റര്‍ പരീക്ഷാ തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പു തന്നെ ശിവാംഗിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍, ദീപാവലി അവധിക്ക് പിന്നാലെ സൗരാഷ്ട്ര സര്‍വകലാശാല പരീക്ഷകള്‍ ആരംഭിച്ചതാണ് തിരിച്ചടിയായത്.
പ്രതിശ്രുതവരനും കുടുംബത്തിനുമൊപ്പമാണ് പരീക്ഷ എഴുതാൻ ശിവാംഗി കോളജിലെത്തിയത്. വിവാഹവേഷത്തിൽ പരീക്ഷയെഴുതാനെത്തിയ ശിവാംഗി എല്ലാവരെയും അമ്പരപ്പിച്ചു. വിവാഹത്തേക്കാൾ പഠനത്തിന് പ്രധാന്യം നൽകുന്നുണ്ടെന്നാണ് ശിവാംഗി പറയുന്നത്. സാമൂഹ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും അതിനാൽ ഈ ബിരുദത്തിന് പ്രാധാന്യം നൽകുന്നുവെന്നും ശിവാംഗി വ്യക്തമാക്കി.
Also Read: Viral News: ഭാര്യയ്ക് സമ്മാനമായി Taj Mahal പോലൊരു വീട്..!! നിര്‍മ്മിക്കാന്‍ വേണ്ടിവന്നത് 3 വര്‍ഷം
പരീക്ഷയും വിവാഹവും ഒരേദിവസം വന്നപ്പോൾ വിവാഹം മാറ്റിവെക്കാനാണ് ഞങ്ങൾ തീരുമാനിച്ചതെന്ന് ശിവാംഗിയുടെ പ്രതിശ്രുത വരൻ പറഞ്ഞു. പിന്നീട് വിവാഹചടങ്ങുകൾ വൈകി തുടങ്ങിയാൽ മതിയെന്ന് തീരുമാനിക്കുകയായിരുന്നു.
അതേസമയം, വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം വിളിച്ചോതുന്ന പ്രവൃത്തിയാണ് ശിവാംഗിയുടേതും കുടുംബത്തിന്‍റേതുമെന്നാണ് സമൂഹ മാധ്യമങ്ങളില്‍ വരുന്ന കമന്‍റുകള്‍. നിരവധി പേരാണ് ശിവാംഗിക്കും വരനും ആശംസകളും പ്രശംസകളുമായെത്തുന്നത്. 5 ലക്ഷത്തിലധികം ആളുകളാണ് ഈ വീഡിയോ ഇതുവരെ കണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...