ന്യൂഡല്‍ഹി: അര്‍ജ്ജുന പുരസ്കാര പട്ടികയില്‍ നിന്നും തഴഞ്ഞതിനു പിന്നാലെ പ്രധാനമന്ത്രിയ്ക്കും കായികമന്ത്രിയ്ക്കും കത്തയച്ച് ഗുസ്തി താരം സാക്ഷി മാലിക്. അര്‍ജ്ജുന പുരസ്കാരം കിട്ടാന്‍ താന്‍ ഇനി ഏതൊക്കെ മെഡലുകള്‍ നേടണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജുവിനും അയച്ച കത്തില്‍ സാക്ഷി ചോദിക്കുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അര്‍ജ്ജുന അവാര്‍ഡിന് ബിസിസിഐ ശുപാര്‍ശ ചെയ്ത താരങ്ങള്‍!


നേടാവുന പരമാവധി മെഡലുകളും സ്വപ്ന൦ കണ്ടാണ്‌ ഇതൊരു കായിക താരവും മുന്നോട്ട് പോകുന്നതെന്നും താരം പറയുന്നു. തന്റെ ഗുസ്തി കരിയറില്‍  ഇനി അര്‍ജ്ജുന നേടാനുള്ള സാധ്യതയുണ്ടോയെന്നും താരം കത്തില്‍ ചോദിക്കുന്നു. 2017ലെ കോമണ്‍വെല്‍ത്ത് ഗുസ്തി മത്സരത്തില്‍ സ്വര്‍ണവും ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിയും നേടിയ താരമാണ് സാക്ഷി. 


ദേ​ശീ​യ കാ​യി​ക പു​ര​സ്കാ​ര​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു, രോ​ഹി​ത് ശ​ര്‍​മ ഉ​ള്‍​പ്പെ​ടെ 5 പേ​ര്‍​ക്ക് ഖേല്‍രത്‌ന


2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലവും താരം നേടിയിരുന്നു. പത്മശ്രീ നല്‍കി രാജ്യം ആദരിച്ചിട്ടുള്ള താരമാണ് സാക്ഷി. ഇന്ത്യയിലെ ഏറ്റവു൦ വലിയ നാലാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മശ്രീ. മുന്‍പ് ഖേല്‍രത്ന പുരസ്കാരം നേടിയ സാഹചര്യത്തിലാണ് ഇത്തവണ അര്‍ജ്ജുന നല്‍കേണ്ടതില്ലെന്ന് കേന്ദ്രം തീരുമാനിച്ചത്.


വിടവാങ്ങല്‍ മത്സരമൊരുക്കാന്‍ BCCI തയാര്‍; ഇനി വേണ്ടത് ധോണിയുടെ സമ്മതം


ഇതേ കാരണത്താല്‍ ഭാരോദ്വഹനത്തില്‍ ,ലോക ചാമ്പ്യനായ മീരാഭായ് ചാനുവിനും അര്‍ജ്ജുന്ന നല്‍കിയില്ല. 2016ല്‍ സാക്ഷി മാലിക്കും 2018ല്‍ മീരാഭായ് ചാനുവും ഖേല്‍ രത്ന നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവര്‍ക്കും ഇത്തവണ അര്‍ജ്ജുന നിഷേധിച്ചത്. രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്ന പുരസ്കാരം നേടിയവരെ അര്‍ജ്ജുന പുരസ്കാരത്തിന്നാമനിര്‍ദേശം ചെയ്യുന്നതിലെ അസ്വാഭാവികത പലരും ചൂണ്ടിക്കാട്ടിയിരുന്നു.


രാത്രി മുഴുവൻ ആ ജേഴ്സി ധരിച്ചിരുന്നു, കണ്ണ് നിറയുന്നുണ്ടായിരുന്നു..!


12 അംഗ വിദഗ്ത സമിതി ശുപാര്‍ശ ചെയ്ത 29 പേരില്‍ നിന്നും കായിക മന്ത്രാലയം നീക്കം ചെയ്തത് ഇവരുടെ രണ്ടു പേരുടെയും പേരുകള്‍ മാത്രമാണ്. ക്രിക്കറ്റ് താരം ഇഷാന്ത് ശര്‍മ്മ, ദീപ്തി ശര്‍മ്മ, അത്ലറ്റ് ദ്യുതി ചന്ദ് തുടങ്ങിയവരാണ് അര്‍ജ്ജുന പുരസ്‌കാരം നേടിയ താരങ്ങളില്‍ ചിലര്‍.