WhatsApp ന്റെ ഈ വ്യവസ്ഥകൾ ആംഗീകരിച്ചോ, ഇല്ലെങ്കിൽ അക്കൗണ്ട് നഷ്ടമാകും
വ്യവസ്ഥകളിൽ മാറ്റം വരുത്തി വാട്സ്ആപ്പ്. മാറ്റം വരുത്തിയ പോളിസികളും വ്യവസ്ഥകളും അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യും
ന്യൂ ഡൽഹി: വ്യവസ്ഥകളിൽ മാറ്റം വരുത്തി മെസേജിങ് ആപ്ലിക്കേഷനായ WhatsApp. ഫേസ്ബുക്കിന്റെ അധീനതയിലുള്ള വാട്സ്ആപ്പ് തങ്ങളുടെ വ്യവസ്ഥകളും പ്രൈവസി പോളിസുയുമാണ് മാറ്റം വരുത്തിയിരിക്കുന്നത്. മാറ്റം വരുത്തിയ പോളിസികളും വ്യവസ്ഥകളും അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്യുമെന്നാണ് വാട്സ്ആപ്പ് അറിയിച്ചിരിക്കുന്നത്
ഫെബ്രുവരി എട്ട് മുതലുള്ള അപ്ഡേറ്റിനായിട്ടാണ് വാട്സ്ആപ്പ് (WhatsApp) പുതിയ വ്യവസ്ഥകൾ അറിയിച്ചിരിക്കുന്നത്. വാട്സ്ആപ്പിൻ്റെ ബീറ്റ വേർഷനുകളിൽ ഇക്കാര്യം അറിയിച്ചു തുടങ്ങി. ആപ്ലിക്കേഷൻ നിർദേശിക്കുന്ന വ്യവസ്ഥാകൾ അംഗീകരിച്ചില്ലെങ്കിൽ അക്കൗണ്ട് നിർമാതാക്കൾ നേരിട്ട് തന്നെ ഡിലീറ്റ് ചെയ്യും.
ALSO READ: New Year ആഘോഷം വാട്സ്ആപ്പിലാക്കി ലോകം; പുതുവർഷ രാവിൽ 140 കോടി വീഡിയോ കോളുകൾ
ജനുവരി നാലിന് വന്ന അപ്ഡേറ്റിലെ വിവരങ്ങളിലാണ് ഇക്കാര്യങ്ങൾ അറിയിച്ചിരിക്കുന്നത്. സേവനനുസരണം വാട്സ്ആപ്പ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ സ്വീകരിക്കുകയാണെന്നാണ് അപ്ഡേറ്റിൽ നൽകിയിരിക്കുന്ന വിവരം. വാട്സ്ആപ്പ് ഉപയോഗിക്കുന്നവർ തങ്ങളുടെ മറ്റ് ഉപഭോക്താക്കളുമായി എങ്ങനെയാണ് പെരുമാറുന്നതെന്നും, വാട്സ്ആപ്പിലെ സെറ്റിങ്സും, ഉപയോഗത്തിനായി എടുക്കുന്ന സമയം, മറ്റ് വിവരങ്ങൾ തുടങ്ങിയ സ്വകാര്യമായി വിവരങ്ങൾ (Privacy) നിരീക്ഷിക്കുമെന്നാണ് വാട്സ്ആപ്പ് അറിയിക്കുന്നത്.
ഇവയെല്ലാം അംഗീകരിക്കാത്തവർക്ക് തങ്ങളുടെ സേവനം നിർത്തലാക്കുമെന്ന് വാട്സആപ്പ് വ്യക്തമാക്കി. കൂടാതെ തങ്ങളുടെ കണക്ക് പ്രകാരം നിയമ വിരുദ്ധമായി പെരുമാറുന്നവരുടെയും മറ്റുള്ളവരെ ബാധിക്കുന്നവയെ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരുടെയും അക്കൗണ്ടുകളും ഇല്ലാതാക്കമെന്ന് വാട്സ്ആപ്പ് തങ്ങളുടെ പുതിക്കിയ വ്യവസ്ഥയിൽ കൂട്ടിച്ചേർക്കുന്നുണ്ട്. അതോടൊപ്പം ആക്ടീവ് അല്ലാത്ത അക്കൗണ്ടുകൾ നീക്കം ചെയ്യാനും തങ്ങൾ തീരുമാനിച്ചതായി വാട്അപ്പ് അറിയിച്ചു.
ALSO READ: ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ WhatsApp പ്രവർത്തിക്കില്ല
ഇതോടൊപ്പം ഉപഭോക്താവ് വാട്സ്ആപ്പ് ഇൻസ്റ്റോൾ ചെയ്യുന്ന ഫോണിൻ്റെയും നെറ്റവർക്കിൻ്റെയും വിവരങ്ങൾ വാട്ആപ്പ് ചോദിക്കും. അതായത് മൊബൈലിന്റെ മോഡൽ, അതിന്റെ ഓപറേറ്റിങ് സിസ്റ്റം, ചാർജിൻ്റെ നില, നെറ്റവർക്ക്, ഭാഷ, ലൊക്കേഷൻ, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങളെല്ലാം വാട്സ്ആപ്പ് ഉപയോഗിക്കും. ഉപഭോക്താവിന്റെ സമ്മതത്തോടെ ലൊക്കോഷൻ വിവരങ്ങൾ സ്വീകരിക്കാനും ആരംഭിക്കുകയാണ്. വാട്സ്ആപ്പിന്റെ പുതിയ ഫീച്ചറുകൾ ഉപയോഗിക്കാൻ ലൊക്കേഷൻ നിർബന്ധമായിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy