കാലിഫോർണിയ: കോവിഡ് പശ്ചത്തലത്തിൽ New Year ആഘോഷങ്ങൾ ഓൺലൈനായി മാറിയപ്പോൾ നേട്ടങ്ങൾ കൊയ്ത് സോഷ്യൽ മീഡിയകൾ. ഈ പുതുവർഷ രാവിൽ 140 കോടി വീഡിയോ, വോയിസ് കോളുകളാണ് വാട്സ്ആപ്പിലുടെ നടന്നതെന്ന് ഫേസ്ബുക്ക്. വാട്സ്ആപ്പിൻ്റെ മാതൃ സ്ഥാപനമായ ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിലൂടെയാണ് ഈ കണക്കുകൾ വ്യക്തമാക്കിയത്. ചരിത്രത്തിൽ വാട്സ്ആപ്പിൽ ഒരു ദിവസം ഏറ്റവും കൂടുതൽ കോളുകൾ നടന്നതും ഈ പുതുവർഷ തലേന്നായിരുന്നു. കഴിഞ്ഞ വർഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 50 ശതമാനം വർധനവാണ് വാട്സ്ആപ്പിന് നേടാനായിരിക്കുന്നത്.
ഫേസ്ബുക്ക് തങ്ങളുടെ ബ്ലോഗിൽ വെളിപ്പെടുത്തിയ കണക്ക് പ്രകാരം ആഗോളതലത്തിൽ 140 കോടിയിൽ ഏറെ വീഡിയോ, വോയിസ് കോളുകളാണ് വാട്സ്ആപ്പിലൂടെ ഉപഭോക്താക്കൾ നടത്തിയത്. അതോടൊപ്പം ഫേസ്ബുക്കിൻ്റെ മറ്റ് പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക് ഇൻസ്റ്റാഗ്രാമിലൂടെ (Instagram) 55 മില്യൺ ലൈവ് ബ്രോഡ്കാസ്റ്റുകളും നടന്നിട്ടുണ്ട്.
ALSO READ: ജനുവരി ഒന്ന് മുതൽ ഈ ഫോണുകളിൽ WhatsApp പ്രവർത്തിക്കില്ല
എന്നാൽ പുതുവർഷ ദിനത്തിൽ എത്ര മെസേജുകളാണ് വാട്സ്ആപ്പിലൂടെ പങ്കുവെച്ചതിൻ്റെ കണക്കുകൾ ഫേസ്ബുക്ക് ഇതുവരെ പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ വർഷത്തെ New Year രാവിൽ പതിനായിരം കോടി സ്വകാര്യ മെസേജുകളാണ് ആഗോളത്തലത്തിൽ അയച്ചത്. ഇന്ത്യയിൽ 200 കോടി മെസേജും.
ഉപഭോക്താക്കൾക്ക് യാതൊരു തടസ്സവും ഉണ്ടാകാതെ വീഡിയോ, വോയിസ് കോളുകളും ലൈവ് ബ്രോഡ്കാസ്റ്റിങും കാര്യക്ഷമമായി പ്രവർത്തിക്കാൻ തങ്ങളുടെ എഞ്ചിനീയറിങ് വിഭാഗത്തിന് സാധിച്ചുയെന്ന് Facebook അറിയിച്ചു.
കൂടുതൽ വാർത്തകൾക്കായി! ഉടൻ Download ചെയ്യൂ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy