ന്യൂഡൽഹി: ഈ ദിവസങ്ങളിൽ ടെലികോം ഓപ്പറേറ്റർമാർ അവരുടെ ഉപഭോക്താക്കൾക്ക് വിലകുറഞ്ഞ പദ്ധതികൾ നൽകാൻ മത്സരിക്കുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഇന്ന് ഞങ്ങൾ നിങ്ങളോട് വിലകുറഞ്ഞതും നല്ലതുമായ പദ്ധതികളെക്കുറിച്ച് പറയുകയാണ്.  ഒപ്പം Relience, Jio, VI എന്നിവയുടെ  ഓരോ ദിവസവും 4 ജിബി വരെ ഡാറ്റ നൽകുന്ന പ്ലാനുകളെയും താരതമ്യം ചെയ്തിട്ടുണ്ട്.


COMMERCIAL BREAK
SCROLL TO CONTINUE READING

റിലയൻസ് ജിയോയുടെ കുറഞ്ഞ വിലയിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ


രണ്ട് പ്ലാനുകൾ മാത്രമാണ് Reliance Jio വാഗ്ദാനം ചെയ്യുന്നത്. ആദ്യ പ്ലാൻ 149 രൂപയുടേതാണ്. ഈ പ്ലാനിൽ പരിധിയില്ലാത്ത വോയ്‌സ് കോളുകളും പ്രതിദിനം 1 ജിബി ഡാറ്റയും 100 എസ്എംഎസും ലഭ്യമാണ്. ഈ പദ്ധതിയുടെ കാലാവധി 24 ദിവസമാണ്.


Also Read: BSNL നൽകുന്നു മികച്ച recharge plan, വെറും 68 രൂപയ്ക്ക് 21 GB ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും


Reliance Jio യുടെ രണ്ടാമത്തെ പദ്ധതി 199 രൂപയുടേതാണ്.  ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കും. ഈ പദ്ധതിയുടെ കാലാവധി 28 ദിവസമാണ്. ഈ പ്ലാനിന്റെ കൂടെ അൺലിമിറ്റഡ്  കോളുകളും പ്രതിദിനം 100 എസ്എംഎസും ഉപയോക്താക്കൾക്ക് നൽകുന്നു. രണ്ട് പ്ലാനുകളിലും Jio അപ്ലിക്കേഷനുകളിലേക്കുള്ള സബ്‌സ്‌ക്രിപ്‌ഷനുകൾ നൽകിയിരിക്കുന്നു. ഇതിൽ JioTV, JioSecurity, JioCinema, JioNews, JioCloud എന്നിവ ഉൾപ്പെടുന്നു.


Bharti Airtel ന്റെ കുറഞ്ഞ ചെലവിലുള്ള പ്രീപെയ്ഡ് പ്ലാനുകൾ


കുറഞ്ഞ നിരക്കിൽ എയർടെല്ലിൽ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 19 രൂപ, 129 രൂപ, 179 രൂപ, 199 രൂപ എന്നിങ്ങനെയുള്ള വിവിധ പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. ഏറ്റവും വിലകുറഞ്ഞ പ്ലാൻ 19 രൂപയാണ്. ഇതിൽ 200MB ഡാറ്റ 2 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് നൽകുന്നു.


Also Read: PM Kisan: സംസ്ഥാന സർക്കാരുകൾ Rft യിൽ ഒപ്പിട്ടു; ഇനി ഉടൻ അക്കൗണ്ടിലേക്ക് എത്തും 2000 രൂപ


129 രൂപയുടെ പ്ലാനിൽ 1 ജിബി ഡാറ്റ 24 ദിവസത്തേക്ക് ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഈ പ്ലാനിൽ അൺലിമിറ്റഡ് കോളിംഗും 300 എസ്എംഎസും നൽകിയിട്ടുണ്ട്. അതേസമയം 149 രൂപയുടെ പ്ലാനിൽ സമാന ആനുകൂല്യങ്ങളോടെ 28 ദിവസത്തേക്ക് 2 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നു.


വോഡഫോൺ 699 രൂപയുടെ പ്ലാനിൽ കൂടുതൽ ഡാറ്റ ലഭിക്കും


699 രൂപയുടെ വോഡഫോൺ-ഐഡിയ പ്ലാൻ മികച്ചതാണ്. ഈ പദ്ധതിയുടെ കാലാവധി 84 ദിവസമാണ്. ഈ പ്ലാനിൽ എല്ലാ ദിവസവും 4 ജിബി ഡാറ്റ ലഭ്യമാണ്. അതായത് വോഡഫോൺ-ഐഡിയയുടെ ഈ പ്ലാനിൽ മൊത്തം 336 ജിബി ഡാറ്റ ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. 


പ്ലാനിൽ ഏത് നെറ്റ്‌വർക്കിലോട്ടും അൺലിമിറ്റഡ് കോളിംഗ് ലഭിക്കുന്നുണ്ട്.  ഇതുകൂടാതെ ഈ പ്ലാനിൽ Binge All Night ഓഫറിന്റെ (രാത്രി 12 മുതൽ രാവിലെ 6 വരെ സൗജന്യ പരിധിയില്ലാത്ത ഡാറ്റ) ആനുകൂല്യങ്ങളും ലഭ്യമാണ്. വോഡഫോണിന്റെ ഈ പ്ലാനിൽ വാരാന്ത്യ ഡാറ്റ റോൾഓവറും ലഭ്യമാണ്. പ്ലാനിൽ നിങ്ങൾക്ക് എല്ലാ ദിവസവും 100 SMS അയയ്ക്കാൻ കഴിയും. ഒപ്പം  Vi Movies & TV യുടേയും ക്ലാസിക് ആക്സസും ലഭിക്കുന്നു. 


Also Read: Jio യുടെ ഈ അടിപൊളി പ്ലാൻ നിങ്ങൾക്ക് നൽകും കൂടുതൽ ഡാറ്റയും, ഇന്റർനെറ്റ് സ്പീഡും


Jio യുടെ 999 രൂപ പ്ലാനിൽ മൊത്തം 252 ജിബി ഡാറ്റ ലഭിക്കുന്നു


84 ദിവസത്തെ കാലാവധിയോടെ എല്ലാ ദിവസവും 3 ജിബി ഡാറ്റ നൽകുന്ന റിലയൻസ് ജിയോ പദ്ധതി 999 രൂപയുടേതാണ്.  ജിയോയുടെ ഈ പ്ലാനിൽ മൊത്തം 252 ജിബി ഡാറ്റ ലഭ്യമാണ്. പ്ലാനിൽ ഏത് നെറ്റ്‌വർക്കിലേക്കും അൺലിമിറ്റഡ് കോളിംഗ് നടത്താം.  ഉപയോക്താക്കൾക്ക് എല്ലാ ദിവസവും 100 എസ്എംഎസ് അയയ്ക്കാനുള്ള സൗകര്യം ലഭിക്കുന്നു. ഒപ്പം ജിയോ ആപ്ലിക്കേഷന്റെ സബ്സ്ക്രിപ്ഷൻ സൗജന്യമായി നൽകുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.