PM Kisan: സംസ്ഥാന സർക്കാരുകൾ Rft യിൽ ഒപ്പിട്ടു; ഇനി ഉടൻ അക്കൗണ്ടിലേക്ക് എത്തും 2000 രൂപ

PM Kisan 8th Installment New Update: രാജ്യത്തെ കോടിക്കണക്കിന് കർഷകർ PM Kisan Samman Nidhi  യോജനയുടെ എട്ടാം ഗഡുവിനായി കാത്തിരിക്കുകയാണ്.  ഇപ്പോൾ അവർക്കായി വരുന്ന ഒരു സന്തോഷവാർത്ത എന്തെന്നാൽ സംസ്ഥാന സർക്കാരുകൾ Rft ൽ ഒപ്പിട്ടുവെന്നതാണ്.    

Written by - Ajitha Kumari | Last Updated : May 7, 2021, 04:09 PM IST
  • PM Kisan Samman Nidhi യോജനയുടെ എട്ടാം ഗഡുവിനായി കോടിക്കണക്കിന് കർഷകർ കാത്തിരിക്കുന്നത്.
  • സ്ഥാന സർക്കാരുകൾ Rft ൽ ഒപ്പിട്ടു
  • കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ തന്നെ എത്തും
PM Kisan: സംസ്ഥാന സർക്കാരുകൾ Rft യിൽ ഒപ്പിട്ടു;  ഇനി ഉടൻ അക്കൗണ്ടിലേക്ക് എത്തും 2000 രൂപ

PM Kisan Latest News: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജനയുടെ എട്ടാം ഗഡുവിനായി രാജ്യത്തെ കോടിക്കണക്കിന് കർഷകരാണ് കാത്തിരിക്കുന്നത്. ഇപ്പോൾ അവർക്ക് ഒരു സന്തോഷവാർത്ത വന്നിട്ടുണ്ട് എന്തെന്നാൽ സംസ്ഥാന സർക്കാരുകൾ Rft ൽ ഒപ്പിട്ടു.  ഇതിനർത്ഥം കർഷകരുടെ അക്കൗണ്ടിലേക്ക് 2000 രൂപ ഉടൻ തന്നെ എത്തും എന്നതാണ്.   

ഇനി നിങ്ങളും ഒരു കൃഷിക്കാരനാണെങ്കിൽ PM Kisan പദ്ധതിയിൽ  രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ സ്റ്റാറ്റസ് ഉടൻതന്നെ പരിശോധിക്കുക. നിങ്ങളുടെ സ്റ്റാറ്റസിൽ Rft Signed by State For 8th Installment എന്ന് എഴുതി വരുന്നുണ്ടെകിൽ നിങ്ങൾക്കും ഉടന് തന്നെ 2000 രൂപ ഗഡു ലഭിക്കും.  

Also Read: LPG Offers: എൽപിജി സിലിണ്ടറിന് 800 രൂപ വരെ ഓഫർ; ഈ ആനുകൂല്യം മെയ് 31 വരെ മാത്രം 

സ്റ്റാറ്റസ് പരിശോധിക്കേണ്ട വിധം

സ്റ്റാറ്റസ് പരിശോധിക്കുന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ നിങ്ങളുടെ സ്റ്റാറ്റസ് എങ്ങനെ എളുപ്പത്തിൽ പരിശോധിക്കാമെന്ന് ഇവിടെ ശ്രദ്ധിക്കുക.. 
1. ആദ്യമായി നിങ്ങൾ PM Kisan ന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ https://pmkisan.gov.in/ തുറക്കുക 
2. വലതുവശത്തായി 'Farmers Corner' എന്ന ഓപ്ഷൻ നിങ്ങൾക്ക് കാണാം.
3.  ശേഷം ‘Beneficiary Status' എന്ന ഓപ്ഷനിൽ ക്ലിക്കുചെയ്യുക, അപ്പോൾ തന്നെ ഒരു പുതിയ പേജ് തുറക്കും.
4. ഈ പുതിയ പേജിൽ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ അല്ലെങ്കിൽ മൊബൈൽ നമ്പർ എന്നിവയിൽ നിന്ന് ഏതെങ്കിലും ഓപ്ഷൻ തിരഞ്ഞെടുത്ത് പൂരിപ്പിക്കുക
5. തുടർന്ന് 'Get Data' ക്ലിക്കുചെയ്യുക
6 . ക്ലിക്കുചെയ്യുമ്പോൾ തന്നെ നിങ്ങളുടെ എല്ലാ ഇടപാടുകളെയും കുറിച്ചുള്ള വിവരങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയും.  എപ്പോഴാണ് നിങ്ങളുടെ അക്കൗണ്ടിലേക്ക് ഇൻ‌സ്റ്റാൾ‌മെന്റ് വന്നതെന്നും അത് നിങ്ങളുടെ ഏത് ബാങ്ക് അക്കൗണ്ടിലാണ് ക്രെഡിറ്റ് ആയതെന്നും അറിയാൻ കഴിയും. 
7. ഇവിടെത്തന്നെ നിങ്ങളുടെ എട്ടാം ഗഡുവിന്റെ സ്റ്റാറ്റസും അറിയാൻ കഴിയും. 

Also Read: Covid-19 Second Wave Peak: കൊറോണ വൈറസിന്റെ രണ്ടാം തരംഗം ഇന്ത്യയിൽ എപ്പോൾ രൂക്ഷമാകും? അറിയാം..

സ്റ്റാറ്റസിന്റെ അർത്ഥം അറിയാം 

നിങ്ങളുടെ സ്റ്റാറ്റസിന് മുന്നിൽ എഴുതിയിരിക്കുന്ന കാര്യങ്ങളുടെ അർത്ഥം എന്താണ് എന്നറിയാം.. 

1. സംസ്ഥാനത്തിന്റെ അംഗീകാരത്തിനായി കാത്തിരിക്കുന്നു (Waiting for approval by state)

ഇനി നിങ്ങളുടെ സ്റ്റാറ്റസിന് മുന്നിൽ Waiting for approval by state എന്നാണെങ്കിൽ മനസിലാക്കേണ്ടത് 2000 രൂപ ലഭിക്കുന്നതിൽ ചെറിയ കാലതാമസമുണ്ടാകുമെന്നാണ്.   കാരണം സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും നിങ്ങളുടെ നിങ്ങളുടെ ഗഡുക്കൾക്ക് അംഗീകാരം നൽകിയിട്ടില്ല എന്നാണ്.  നിങ്ങളുടെ താൽപ്പര്യാർത്ഥം നൽകിയ രേഖകൾ സംസ്ഥാന സർക്കാർ പരിശോധിച്ചതിനുശേഷമായിരിക്കും RFT Sign ചെയ്ത് കേന്ദ്രത്തിലേക്ക് അയക്കുന്നത്.  

2. സംസ്ഥാന സർക്കാർ Rft Sign ചെയ്തു (Rft Signed by State Government)

ഇനി നിങ്ങളുടെ സ്റ്റാറ്റസിന് മുന്നിൽ Rft Signed by State Government എന്നാണെങ്കിൽ അതിനർത്ഥം 'ഗുണഭോക്താവിന്റെ ഡാറ്റ സംസ്ഥാന സർക്കാർ പരിശോധിച്ചു, അത് ശരിയാണെന്ന് കണ്ടെത്തി. ഇതിനുശേഷം ഗുണഭോക്താവിന്റെ അക്കൗണ്ടിലേക്ക് പണം അയയ്ക്കണമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തോട് അഭ്യർത്ഥിക്കും. ഇവിടെ Rft യുടെ പൂർണ്ണരൂപം Request For Transfer എന്നാണ്.    അതായത് നിങ്ങളുടെ അക്കൗണ്ടിലേക്ക് പണം ഉടൻ വരുമെന്നർത്ഥം. 

Also Read: Varuthini Ekadashi Vrat Katha: ഇന്ന് വരുഥിനി ഏകാദശി; ഈ വ്രതത്തിന്റെ കഥയറിയാം 

3. എഫ്‌ടി‌ഒ ജനറേറ്റുചെയ്‌തു, പേയ്‌മെന്റ് സ്ഥിരീകരണം ശേഷിക്കുന്നു (FTO is Generated and Payment confirmation is pending)

ഇതിനർത്ഥം നിങ്ങളുടെ ഇൻ‌സ്റ്റാൾ‌മെന്റ് ഉടൻ തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റും. ഗുണഭോക്താവിന്റെ ആധാർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിന്റെ ഐഎഫ്എസ്സി കോഡ് ഉൾപ്പെടെയുള്ള മറ്റ് വിശദാംശങ്ങൾ എന്നിവയുടെ കൃത്യത സംസ്ഥാന സർക്കാർ ഉറപ്പുവരുത്തി. നിങ്ങളുടെ ഇൻ‌സ്റ്റാൾ‌മെന്റ് തുക തയ്യാറാണ് കൂടാതെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയയ്ക്കാൻ സർക്കാർ ഉത്തരവുകൾ നൽകിയിട്ടുണ്ട്. FTO യുടെ പൂർണ്ണരൂപം  Fund Transfer Order എന്നാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News