ന്യൂഡൽഹി: മൊബൈൽ ഉപഭോക്താക്കൾക്കിടയിൽ ഇന്റർനെറ്റ് ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ മിക്ക ഉപയോക്താക്കളും ധാരാളം ഡാറ്റ ലഭ്യമാകുന്ന റീചാർജ് പ്ലാനുകളിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
സാധാരണയായി മിക്ക മൊബൈൽ ഉപയോക്താക്കളും ഒരു ദിവസത്തിൽ 1-2 ജിബി ഡാറ്റ ഉപയോഗിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഉപയോക്താക്കളെ മനസ്സിൽ വച്ചുകൊണ്ട് Vodafone- Idea (Vi) ഒരു പ്രത്യേക പദ്ധതി കൊണ്ടുവന്നിട്ടുണ്ട്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് വെറും 2.76 രൂപയ്ക്ക് 1 ജിബി ഡാറ്റ നൽകുന്നുണ്ട്.
Also Read: BSNL Offer: വെറും 47 രൂപയ്ക്ക് 28 ദിവസത്തെ കോളിംഗും 1 ജിബി ഡാറ്റയും
വോഡഫോൺ-ഐഡിയയുടെ റീചാർജ് പ്ലാൻ
Vi യുടെ റീചാർജ് പ്ലാനുകൾ മറ്റ് കമ്പനികളേക്കാൾ അല്പം കൂടുതലാണ്. കമ്പനിയുടെ യൂണിക് പദ്ധതികൾ പലപ്പോഴും മറ്റ് കമ്പനികളേക്കാൾ കൂടുതൽ പ്രയോജനകരമാണ്. ഇത് തന്നെയാണ് Vi യുടെ വരിക്കാരുടെ എണ്ണം വർധിക്കാനുള്ള കാരണവും.
Vi യുടെ 801 രൂപയുടെ പദ്ധതി
Vi യുടെ 801 രൂപ റീചാർജ് പ്ലാൻ മികച്ചതാണ്. നിങ്ങൾ ഈ പ്ലാനിന്റെ വില നോക്കണ്ട കാരണം ഒരു തവണ ഈ പ്ലാനിന്റെ പ്രയോജനങ്ങൾ മനസിലാക്കിയാൽ പിന്നെ ഇതിനെ അവഗണിക്കുക പ്രയാസമാണ്. 801 രൂപയുടെ ഈ പദ്ധതിയുടെ കാലാവധി 84 ദിവസമാണ്. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 3 ജിബി ഡാറ്റ നൽകുന്നു.
Also Read: Airtel, Jio, Vi എന്നിവക്ക് ആഘാതം ഏൽപ്പിക്കാൻ പുത്തൻ പ്ലാൻ അവതരിപ്പിച്ച് BSNL
അതായത് 84 ദിവസത്തിനുള്ളിൽ മൊത്തം 252 ജിബി ഡാറ്റ ലഭിക്കും. എന്നാൽ ഈ പ്രത്യേക പ്ലാനിൽ കമ്പനി 48 ജിബി ബോണസ് ഡാറ്റയും നൽകുന്നുണ്ട്. മൊത്തം 801 രൂപയ്ക്ക് 300 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. നിങ്ങൾ ദിവസേനയുള്ള കണക്ക് നോക്കുകുയാണെങ്കിൽ ഉപയോക്താക്കൾക്ക് വെറും 2.76 രൂപയ്ക്ക് 1 ജിബി ഡാറ്റ ലഭിക്കുന്നുവെന്ന് മനസിലാക്കാം.
ഈ പദ്ധതിയ്ക്ക് വേറെയും നിരവധി നേട്ടങ്ങളുണ്ട്
801 രൂപയുടെ പദ്ധതി വിലകുറഞ്ഞ ഡാറ്റയിൽ മാത്രമായി പരിമിതപ്പെടുത്തിയിട്ടില്ല. ഈ പ്ലാനിൽ നിങ്ങൾക്ക് പരിധിയില്ലാത്ത കോളിംഗും ഒപ്പം പ്രതിദിനം 100 സൗജന്യ SMS ഉം ലഭിക്കും. ഇതുകൂടാതെ ഉപഭോക്താക്കൾക്ക് വാരാന്ത്യ ഡാറ്റ റോൾഓവറും ലഭിക്കും.
OTT ആനുകൂല്യങ്ങൾ ലഭിക്കുന്നു
പദ്ധതിയ്ക്ക് വേറെയും നിരവധി നേട്ടങ്ങളുണ്ട്. ഉദാഹരണത്തിന് നിരവധി OTT ചാനലുകൾ സൗജന്യമായി ലഭ്യമാണ്. Disney+ Hotstar VIP യിലേക്ക് നിങ്ങൾക്ക് ഒരു വർഷം നീണ്ടുനിൽക്കുന്ന സബ്സ്ക്രിപ്ഷൻ സൗജന്യമായി ലഭിക്കും. ഇതിലൂടെ Vi Movies ഉം TV യിലും പരിധിയില്ലാത്ത കണ്ടെന്റ്
ആക്സസ് ചെയ്യാൻ കഴിയും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...