അടിസ്ഥാന സാങ്കേതികതകള്‍ വികസിപ്പിക്കുന്നതിനായി കമ്പനി ഈ വര്‍ഷം 20,000 കോടി ചെലവഴിക്കുമെന്ന് എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


COMMERCIAL BREAK
SCROLL TO CONTINUE READING

ടെലികോം രംഗത്തെ പ്രധാന എതിരാളികളില്‍ ഒന്നായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയോടൊപ്പം വേദി പങ്കിട്ട മിത്തല്‍ ഈ മേഖലയുടെ വളര്‍ച്ചയ്ക്കായി സംയുക്ത പ്രവര്‍ത്തനങ്ങള്‍ വേണമെന്നും പറഞ്ഞു.


സാങ്കേതിക മേഖലയില്‍ വളര്‍ച്ചയ്ക്ക് സര്‍ക്കാര്‍ സഹായം വേണ്ടത് അത്യാവശ്യമാണ്. ഈ വര്‍ഷം അടിസ്ഥാന സാങ്കേതിക സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി എയര്‍ടെല്‍ 18,000 -20,000 കോടി രൂപ ചെലവഴിക്കും. ടെലികോം കമ്പനികള്‍ എല്ലാവരും കൂടി ഈ വര്‍ഷം 50-60,000 കോടി രൂപ ചെലവഴിക്കുമെന്നാണ് കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു.