SBI, HDFC, ICICI തുടങ്ങിയ ബാങ്ക് ഉപഭോക്താക്കളുടെ ഓൺലൈൻ ബാങ്കിങ് സേവനത്തെ അടുത്ത ദിവസം മുതൽ ബാധിക്കും, കാരണം ഇതാണ്
ഓൺലൈൻ ബാങ്കിങ് സേവനത്തിന് അത്യാവശ്യമായ ഒടിപി നമ്പർ ലഭിക്കുന്നത് കൃത്യമായി ലഭിക്കില്ലന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നൽകുന്ന വിവരം.
New Delhi : ഇന്ന് മുതൽ ഏകദേശം ഒരാഴ്ചത്തേക്ക് Bank Holiday ആയതിനെ തുടർന്ന് ബുദ്ധിമുട്ടലിൽ ആകുന്ന ബാങ്ക് ഉപഭോക്താക്കൾക്ക് തലവേദനയായി മറ്റൊരു പ്രശ്നം. ഈ ദിവസങ്ങളിൽ Online Banking പ്രവർത്തനത്തെ ബാധിക്കുന്ന മറ്റൊരു പ്രശ്നമാണ് ഏപ്രിൽ ഒന്നാം തിയതി മുതൽ ഭൂരിഭാഗം പ്രമുഖ ബാങ്ക് സ്ഥാപനങ്ങളുടെ ഉപഭോക്തമാക്കളെ ബാധിക്കാൻ പോകുന്നത്.
ഓൺലൈൻ ബാങ്കിങ് സേവനത്തിന് അത്യാവശ്യമായ ഒടിപി നമ്പർ ലഭിക്കുന്നത് കൃത്യമായി ലഭിക്കില്ലന്നാണ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നൽകുന്ന വിവരം. കാരണം എസ്എംഎസ് വഴിയുള്ള ഓൺലൈൻ തട്ടിപ്പിനെ പ്രതിരോധിക്കുന്നതിനായി ഒരു പ്രത്യേക ഫോർമാറ്റിൽ സന്ദേശങ്ങൾ ബാങ്കുകൾ ട്രായിക്ക് സമർപ്പിക്കാൻ അതോറിറ്റി നിർദേശിച്ചിരുന്നു.
എന്നാൽ ട്രായിയുടെ നിർദേശത്തെ ഭൂരിഭാഗം ബാങ്കിങ് സ്ഥാപനങ്ങൾ ചെവി കൊണ്ടില്ല. അതിന്റെ ബുദ്ധിമുട്ട് അനുഭവിക്കാൻ പോകുന്നത് ഈ സ്ഥാപനങ്ങളുടെ ഉപഭോക്താക്കളാണ്.
ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്കിങ് ശൃംഘലയായ എസ്ബിഐ ഉൾപ്പെടെയുള്ള 40 തോളം ബാങ്ക് സ്ഥാപനങ്ങളാണ് ട്രായിയുടെ നിർദേശത്തെ കാര്യമാക്കിതിരിക്കുന്നത്. എസ്ബിഐയെ കൂടാതെ ഐസിഐസിഐ, എച്ച്ഡിഎഫ്സി, ആക്സിസ് തുടങ്ങിയ പ്രമുഖ ബാങ്കിങ് സ്ഥാപനങ്ങളും ട്രായി പുറത്ത് വിട്ട പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രായിയുടെ നിരന്തരമുള്ള മുന്നറിയിപ്പിനെ അവഗണിച്ച് ഈ ബാങ്കുകൾ ഇപ്പോഴും എസ്എംഎസ് അയ്യക്കുന്നകതിനുള്ള നിയമങ്ങൾ ലംഘിക്കുന്നുണ്ട്.
ALSO READ : Home Loan വേണമെങ്കിൽ കാലതാമസം വരുത്തരുത്, മാർച്ച് 31 വരെ SBI ൽ പ്രോസസ്സിംഗ് ഫീസ് ഇല്ല
ഇതുമായി ബന്ധപ്പെട്ട് എല്ലാ കാര്യങ്ങളും മാർച്ച് 31ന് മുമ്പ് പരിഹരിക്കണമെന്ന് ട്രായി നിർദേശിച്ചിരുന്നത്. ഏപ്രിൽ ഒന്ന് മുതൽ ട്രായി നൽകുന്ന നിബന്ധനങ്ങൾ പാലിച്ചില്ലെങ്കിൽ ട്രായിയുടെ സിസ്റ്റം തന്നെ നേരിട്ട ബാങ്കുമായി ബന്ധപ്പെട്ട എസ്എംഎസുകൾ ബ്ലോക്ക് ചെയ്യുമെന്ന് ബാങ്കുകളെ അറിയിച്ചിട്ടുണ്ട്.
അങ്ങനെയാണെങ്കിൽ ട്രായി ലിസ്റ്റ് ചെയ്തിരിക്കുന്ന ബാങ്കുകളിൽ നിന്ന് ഉപഭോക്താക്കളിലേക്ക് അയക്കുന്ന സന്ദേശങ്ങൾ ലഭ്യമാകാതെ വരും. അതിൽ ഒടിപിയും ബാങ്കുമായി ബന്ധപ്പെട്ട് മറ്റ് പ്രധാന സന്ദേശങ്ങളും തുടങ്ങിയവ ഉപഭോക്താക്കൾക്ക് ലഭിക്കാതെ വരുകയും ചെയ്യും.
അതേസമയം ഇന്ന് മുതൽ അടുത്ത ഏഴ് ദിവസത്തേക്ക് പൊതു അവധിയും സാമ്പത്തിക വർഷത്തിന്റെ അവസാനമായതിനാൽ എല്ലാ ബാങ്കുകളിലും പ്രവർത്തനം ഉണ്ടാകില്ല.
ALSO READ : ഏപ്രിൽ മാസം ഇൻക്രിമെൻറിൽ നിങ്ങളുടെ ശമ്പളം കുറഞ്ഞേക്കാം ഇതാണ് കാരണം
മാർച്ച് 27 മുതലുള്ള അവധി പ്രവർത്തി ദിവസങ്ങൾ ഇങ്ങനെയാണ്
മാർച്ച് 27 - നാലാം ശനി
മാർച്ച 28- ഞായർ
മാർച്ച് 29- ഹോളി
മാർച്ച് 30 - പ്രവർത്തി ദിവസം (ചില സംസ്ഥാനങ്ങളിൽ പ്രദേശികമായ അവധി പ്രഖ്യാപിച്ചിട്ടുണ്ട്)
മാർച്ച് 31- സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസം (ബാങ്ക് തുറക്കും പക്ഷെ ഇടപാടുകളാണ് ഉണ്ടാകില്ല)
ഏപ്രിൽ 1- സാമ്പത്തിക വർഷത്തിന്റെ ആരംഭം, അവധി ദിനമാണ്
ഏപ്രിൽ 2 - ദുഃഖ വെള്ളി
ഏപ്രിൽ 3- പ്രവർത്തി ദിനം
ഏപ്രിൽ 4- ഞായറാഴ്ച
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.