BSNL ന്റെ പുത്തൻ 249 രൂപ പ്ലാനിൽ Double Data യും സൗജന്യ കോളിംഗും ലഭിക്കും
ഈ പ്ലാനിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കുന്നു. ഓഫറുകൾ ഇവിടെ അവസാനിക്കുന്നില്ല. ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS സൗജന്യമായി ലഭിക്കും. ബിഎസ്‌എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ കാലാവധി 60 ദിവസമാണ്.
ഈ പ്ലാനിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഇതുകൂടാതെ ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കുന്നു. ഓഫറുകൾ ഇവിടെ അവസാനിക്കുന്നില്ല. ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS സൗജന്യമായി ലഭിക്കും. ബിഎസ്‌എൻഎല്ലിന്റെ ഈ റീചാർജ് പ്ലാനിന്റെ കാലാവധി 60 ദിവസമാണ്.
ന്യുഡൽഹി: സർക്കാർ ടെലികോം കമ്പനിയായ Bharat Sanchar Nigal Limited (BSNL) ഉപഭോക്താക്കളെ ആകർഷിക്കാനുള്ള ഒരു അവസരവും ഉപേക്ഷിക്കുന്നില്ല. മൊബൈൽ റീചാർജ് പ്ലാനുകളുടേയും ഇന്റർനെറ്റ് ഡാറ്റയുടേയും കടുത്ത മത്സരത്തിനിടയിൽ ബിഎസ്‌എൻഎൽ മറ്റൊരു റീചാർജ് പ്ലാൻ കൊണ്ടുവന്നിട്ടുണ്ട്.
ബിഎസ്‌എൻഎൽ (BSNL) അടുത്തിടെ 249 രൂപയുടെ ഒരു പുത്തൻ പ്ലാൻ പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ ടെലികോം കമ്പനികളായ എയർടെൽ, ജിയോ, വി എന്നിവയ്ക്ക് വലിയ അടിയാകും എന്ന കാര്യത്തിൽ സംശയമില്ല.
Also Read: Work From Home: അറിയാം.. ഉയർന്ന ഇന്റർനെറ്റ് വേഗതയുള്ള ഈ 5 ബ്രോഡ്‌ബാൻഡ് പ്ലാനുകൾ
249 രൂപയുടെ പദ്ധതിയിൽ എന്താണ് പ്രത്യേകത?
ഞങ്ങളുടെ അസോസിയേറ്റ് വെബ്‌സൈറ്റായ zeebiz.com അനുസരിച്ച് ബിഎസ്‌എൻഎൽ (BSNL) അടുത്തിടെ 249 രൂപയുടെ പുത്തൻ റീചാർജ് പ്ലാൻ ആരംഭിച്ചു. ഈ പ്ലാനിൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ നൽകുന്നു. ഇതുകൂടാതെ, ഉപയോക്താക്കൾക്ക് ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളിംഗ് സൗകര്യവും ലഭിക്കുന്നു.
അത് മാത്രമല്ല ഈ റീചാർജ് പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 100 SMS സൗജന്യമായി ലഭിക്കും. ബിഎസ്‌എൻഎല്ലിന്റെ (BSNL) ഈ റീചാർജ് പ്ലാനിന്റെ കാലാവധി 60 ദിവസമാണ്. ഇതൊരു പ്രീപെയ്ഡ് റീചാർജ് പ്ലാനാണ്. ഈ First Recharge Coupon നെ (FRC) ഒരു പ്രൊമോഷണൽ ഓഫറായി കഴിഞ്ഞ മാസമാണ് ആരംഭിച്ചത്. ഈ ഓഫർ ആദ്യമായി അവരുടെ നമ്പർ റീചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്.
ബിഎസ്‌എൻഎല്ലിന്റെ 249 രൂപയുടെ റീചാർജ് പ്ലാനിന്റെ കാലാവധി 60 ദിവസമാണ്. അതായത് ഉപഭോക്താക്കൾ ഒരു തവണ റീചാർജ് ചെയ്തുകഴിഞ്ഞാൽ പിന്നെ രണ്ട് മാസത്തേക്ക് റീചാർജ് ചെയ്യേണ്ട ആവശ്യമില്ല.
Also Read: BSNL ന്റെ ബമ്പർ റീചാർജ് പ്ലാൻ! വെറും 47 രൂപയ്ക്ക് അടിപൊളി ഓഫറുകൾ, അറിയാം
ഉടൻ തന്നെ 4 ജി സേവനം രാജ്യത്തുടനീളം ആരംഭിക്കും
രാജ്യത്തുടനീളം 4 ജി സേവനം ആരംഭിക്കാൻ ബിഎസ്‌എൻഎല്ലിന് (BSNL) കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഇനി ബിഎസ്‌എൻഎൽ രാജ്യത്തുടനീളം 4 ജി സേവനങ്ങൾ നൽകും. ലഭിച്ച വിവരം അനുസരിച്ച് സർക്കാർ ടെലികോം കമ്പനി ഇതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...