ഈ ദിവസങ്ങളിൽ മൊബൈലിൽ ഇന്റർനെറ്റ് ഉപയോഗം വർദ്ധിച്ചു വരികയാണ്. ചാറ്റിംഗിനു മാത്രമല്ല വിനോദത്തിനായും ആളുകൾ ഇന്റർനെറ്റ് ധാരാളമായി ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ Airtel, Vi, Jio, BSNL എന്നിവയുടെ മികച്ച പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ (Best Prepaid Recharge Plans) പരിചയപ്പെടാം അതിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. കൂടാതെ മറ്റ് നിരവധി സവിശേഷതകളും ഇതിലുണ്ട്.
ടെലികോം കമ്പനിയായ Airtel തങ്ങളുടെ പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി 499 രൂപ റീചാർജ് പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് പ്രതിദിനം 2GB ഡാറ്റ നൽകുന്നുണ്ട്. പ്ലാനിൽ ഉപയോക്താക്കൾക്ക് Amazon Price ന്റെ സൗജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. പരിധിയില്ലാത്ത കോളുകൾക്കും 100 എസ്എംഎസിനും പുറമെ Airtel Xstream Premium ന്റെ സൗജന്യ സബ്സ്ക്രിപ്ഷനും പ്ലാനിൽ നൽകിയിട്ടുണ്ട്.
Vodafone- Idea (Vi) യുടെ ഔദ്യോഗിക വെബ്‌സൈറ്റ് അനുസരിച്ച് നിങ്ങൾക്ക് 595 രൂപയ്ക്ക് മികച്ച ഒരു അടിപൊളി പ്ലാൻ നൽകുന്നുണ്ട്. ഈ പ്ലാനിൽ നിങ്ങൾക്ക് പ്രതിദിനം 2 ജിബി ഡാറ്റ ലഭിക്കും. ഏറ്റവും മികച്ച കാര്യം എന്നുപറയുന്നത് വിനോദത്തിനായി നിങ്ങൾക്ക് ZEE5 പ്രീമിയം, Vi മൂവികളുടെ സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്നുവെന്നതാണ്. മറ്റ് കമ്പനികളെപ്പോലെ Vi ഉം നിങ്ങൾക്ക് പരിധിയില്ലാത്ത കോളുകളും 100 സൗജന്യ SMS ഉം നൽകുന്നു.
സർക്കാർ ടെലികോം കമ്പനിയായ BSNL ഉം ഉപഭോക്താക്കൾക്ക് 2 ജിബി പ്രതിദിന ഡാറ്റ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. BSNL ഉപയോക്താക്കൾക്ക് വെറും 189 രൂപ റീചാർജിൽ 2 ജിബി ഡാറ്റ ലഭിക്കും. സ്വകാര്യ ടെലികോം പോലെ BSNL ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത കോളുകളും സൗജന്യ എസ്എംഎസ് സൗകര്യവും നൽകുന്നു.
Jio യും ഉപഭോക്താക്കൾക്കായി ദിവസേന 2 GB Data ലഭ്യമാകുന്ന പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പ്രീപെയ്ഡ് റീചാർജ് പ്ലാനിന്റെ വില 444 രൂപയാണ്. ഉപഭോക്താക്കൾക്ക് ഈ പ്ലാനിൽ മറ്റ് സവിശേഷതകൾക്കൊപ്പം JioCinema, Jio TV എന്നിവയുടെ സൗജന്യ സബ്സ്ക്രിപ്ഷനും നൽകുന്നു.
ഈ ദിവസങ്ങളിൽ, റീചാർജ് പ്ലാനുകൾക്കൊപ്പം ലഭിച്ച ഒടിടി സബ്സ്ക്രിപ്ഷനുകളും ഉപഭോക്താക്കൾ നിരീക്ഷിക്കുന്നു. സൗജന്യമായി വിനോദം ആസ്വദിക്കുന്നതിനായി ഉപയോക്താക്കൾ കൂടുതൽ ഇന്റർനെറ്റ് ഡാറ്റയും ആവശ്യപ്പെടുന്നു.